ന്യൂഡൽഹി: ആൾകൂട്ടക്കൊലകൾക്ക് വരെ ഇടയാക്കുന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനുള്ള മാർഗങ്ങൾ തേടി വാട്ട്സ് ആപ്പ്. തങ്ങളുടെ സന്ദേശ പ്ലാറ്റ്ഫോമിെൻറ ദുരുപയോഗം തടയുന്നത് സംബന്ധിച്ച് ഗവേഷണം നടത്തുന്ന സാമൂഹ്യ ശാസ്ത്രജ്ഞൻമാർക്ക് 50000 ഡോളർ ഗ്രാൻറായി അനുവദിക്കുമെന്ന് വാട്ട്സ് ആപ്പ് അറിയിച്ചു.
സമകാലിക സമൂഹത്തിൽ സാേങ്കതികതയുടെ സ്വാധീനത്തെ കുറിച്ചും അതിെൻറ പ്രശ്നങ്ങളെയും കുറിച്ചുള്ള പഠനവിഷയങ്ങൾ മുന്നോട്ടുവെക്കുന്നവർക്കാണ് ഗ്രാൻറ് അനുവദിക്കുക.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ആൾകൂട്ടക്കൊലകൾക്ക് ഇടയാക്കുന്നുവെന്ന റിപ്പോർട്ടിൽ വാട്ട്സ് ആപ്പ് ഖേദം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ സന്ദേശ പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടികളെടുത്തതായും അധികൃതർ അറിയിച്ചിരുന്നു.
ഉത്തരവാദിത്തരഹിതവും സ്ഫോടനാത്മകവുമായ സന്ദേശങ്ങൾ പരക്കുന്നത് തടയാൻ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സർക്കാർ വാട്സ്ആപ് അധികൃതർക്ക് കഴിഞ്ഞദിവസം കർശന താക്കീത് നൽകിയിരുന്നു. തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തട്ടിപ്പുകളും പരക്കുന്നത് തടയാൻ സർക്കാർ, പൗരസമൂഹം, സാങ്കേതികവിദ്യ കമ്പനികൾ എന്നിവ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന് നൽകിയ മറുപടിയിൽ വാട്സ്ആപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.