ബിസിനസ് സംരംഭകർക്ക് നിരവധി സൗകര്യങ്ങളുമായി വാട്സ് ആപിെൻറ ബിസിനസ് ആപ്. കോടിക്കണക്കിന് ഉപയോക്തക്കളുണ്ടെങ്കിലും വാട്സ് ആപിൽ നിന്ന് ഉടമകളായ ഫേസ്ബുക്കിന് വരുമാനമൊന്നും ലഭിച്ചിരുന്നില്ല. ഇൗ കുറവ് പരിഹരിക്കുന്നതിനാണ് വാട്സ് ആപ് ബിസിനസ് ആപുമായി രംഗത്തെത്തുന്നത്. ആപിെൻറ ബീറ്റ വേർഷെൻറ ടെസ്റ്റിങ്ങാണ് ഇപ്പോൾ നടക്കുന്നത്. വൈകാതെ തന്നെ കമ്പനി ആപ് ഒൗദ്യോഗികമായി പുറത്തിറക്കും.
നിലവിൽ വാട്സ് ആപ് ബീറ്റയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ഇൻവിറ്റേഷൻ വഴി ആപിെൻറ ഭാഗമാവും. നിരവധി ഫീച്ചറുകളാണ് വാട്സ് ആപ് ബിസിനസ് നൽകുന്നത്. ഫേസ്ബുക്ക് പ്രൊഫൈൽ പേജിന് സമാനമാണ് വാട്സ് ആപ് ബിസിനസും. ഇതിൽ ഫേസ്ബുക്ക് പേജിന് തുല്യമായി പ്രൊഫൈൽ ചിത്രം, ബിസിനസ് വിലാസം, വെബ്സൈറ്റ് തുടങ്ങിയ വിവരങ്ങൾ ചേർക്കാം. ബിസിനസ് ആപിന് വെരിഫൈഡ് ബട്ടണുമുണ്ടാകും. പഴയ ചാറ്റുകൾ ബിസിനസ് ആപിലേക്ക് മാറ്റാനുള്ള മൈഗ്രേഷൻ മെസേജുകൾക്ക് ഒാേട്ടാമാറ്റിക്കായി റിപ്ലേ നൽകാനുള്ള ഒാേട്ടാ റെസപോൺസ് തുടങ്ങിയവയെല്ലാം ആപിെൻറ ചില പ്രത്യേകതകളാണ്.
നിലവിൽ ഉപയോക്താകൾക്ക് വാട്സ് ആപ് ബീറ്റ ടെസ്റ്റിെൻറ ഭാഗമാവാം. ആപ് ഉപയോഗിക്കുേമ്പാൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ആപിെൻറ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും അത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.