വീഡിയോ കാണുന്നതിന് പുതിയ സംവിധാനം അവതരിപ്പിച്ച് വാട്സ് ആപ്. നോട്ടിഫിക്കേഷൻ പാനലിൽ തന്നെ വീഡിയോ കാണുന്നതിനുള്ള സൗകര്യമാണ് വാട്സ് ആപ് നൽകുന്നത്. ഇതുപ്രകാരം വീഡിയോ കാണുന്നതിനായി വാട്സ് ആപ് തുറക്കേണ്ടതില്ല. പകരം വാട്സ് ആപ് നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്ത് വീഡിയോകൾ കാണാനാവും.
െഎ.ഒ.എസിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. വാട്സ് ആപ് സ്റ്റിക്കർ ആപ് ആപ്പിൾ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം. വാട്സ് ആപ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് പുതിയ ഫീച്ചർ ലഭ്യമാവുക. അതേസമയം, നോട്ടിഫിക്കേഷൻ പാനലിൽ വരുന്ന വീഡിയോകൾ ഷെയർ ചെയ്യാൻ സാധിക്കില്ല.
നേരത്തെ നോട്ടിഫിക്കേഷൻ പാനലിൽ നിന്നും ചിത്രങ്ങൾ കാണുന്നതിനുള്ള സൗകര്യം വാട്സ് ആപ് െഎ.ഒ.എസിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫീച്ചറും വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.