മേഘവിസ്ഫോടനം: അമർനാഥിൽ 40പേരെ കാണാതായി, 15,000 തീർഥാടകരെ ഒഴിപ്പിച്ചു

ന്യൂഡൽഹി: തീർഥാടനകേന്ദ്രമായ അമർനാഥിൽ മേഘവിസ്ഫോടനത്തെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 15പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 40 പേരെ കാണാതായിട്ടുണ്ട്. 15,000 തീർഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ദുരന്തനിവാരണസേന വ്യക്തമാക്കി. തെക്കൻ കശ്മീരിലെ ഗുഹാക്ഷേത്രമായ അമർനാഥിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം 5.30ഓടെയാണ് മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തത്. പ്രദേശം വെള്ളത്തിനടിയിലായതിനാൽ അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചതായി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് അറിയിച്ചു.

25 ടെന്‍റുകളും മൂന്ന് കമ്മ്യൂണിറ്റി കിച്ചണുകളും വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടുണ്ട്. ഇൻഡോ-ഡിബറ്റൻ ബോർഡർ പൊലീസിന്‍റെയും സൈന്യത്തിന്‍റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അതേസമയം, വേഗത്തിലുള്ള രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും ഉറപ്പാക്കാൻ കേന്ദ്ര സേനയ്ക്കും ജമ്മു കശ്മീർ ഭരണകൂടത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി. 43 ദിവസത്തെ അമർനാഥ് യാത്ര മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ 30 നാണ് ആരംഭിച്ചത്.


Tags:    
News Summary - 15 Dead, Over 40 Missing After Cloudburst Near Amarnath Shrine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.