ചെന്നൈ: വിമാനത്താവളത്തിൽ ഉണ്ടായ അസുഖകരമായ അനുഭവം പങ്കിട്ട് ഡി.എം.കെ എം.പി കനിമൊഴി. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന് 'നിങ്ങൾ ഇന്ത്യക്കാരിയാണോ'എന്ന് വിമാനത്താവളത്തിലെ സി.െഎ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥ തന്നോട് ചോദിച്ചെന്ന് കനിമൊഴി ട്വിറ്ററിൽ കുറിച്ചു.
തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ ഉദ്യോഗസ്ഥയോട് ആവശ്യപ്പെപ്പോഴായിരുന്നു പ്രതികരണമെന്നും തൂത്തുക്കുടി എം.പി പറഞ്ഞു. 'ഹിന്ദി അറിയുന്നതും ഇന്ത്യക്കാരനാകുന്നതും തുല്യമാണൊ എന്ന് അറിയാൻ ആഗ്രഹിക്കുന്നു' എന്ന് പറഞ്ഞാണ് അവർ ട്വീറ്റ് അവസാനിപ്പിക്കുന്നത്. ഹിന്ദി ഇംപോസിഷൻ എന്ന ഹാഷ്ടാഗും എം.പി പങ്കുവച്ചിട്ടുണ്ട്. സംഭവത്തിൽ കനിമൊഴിക്ക് പിൻതുണയുമായി നിരവധിപേർ രംഗത്ത് വന്നു.
Today at the airport a CISF officer asked me if "I am an Indian" when I asked her to speak to me in tamil or English as I did not know Hindi. I would like to know from when being indian is equal to knowing Hindi.#hindiimposition
— Kanimozhi (கனிமொழி) (@KanimozhiDMK) August 9, 2020
കോൺഗ്രസ് എം.പി മാണിക്കം ടാഗോർ, കാർത്തി ചിദംബരം എന്നിവർ കനിമൊഴിയെ പിൻതുണച്ച് രംഗത്തെത്തി. 'തികച്ചും പരിഹാസ്യവും അപലപനീയവുമായ നടപടിയെന്ന്' കാർത്തി ചിദംബരം ട്വിറ്ററിൽ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും കനിമൊഴിയോട് ക്ഷമ ചോദിക്കുന്നെന്നും സി.െഎ.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു.
കേന്ദ്രത്തിെൻറ പുതിയ ഭാഷാ നയം സംബന്ധിച്ച് തമിഴ്നാട്ടിൽ വ്യാപക ചർച്ച നടക്കുന്ന സന്ദർഭത്തിലാണ് വിവാദം ഉണ്ടായത്. എംകെ സ്റ്റാലിെൻറ നേതൃത്വത്തിലുള്ള ഡി.എം.കെയും തമിഴ്‌നാട്ടിലെ നിരവധി പ്രതിപക്ഷ പാർട്ടികളും ഹിന്ദി അടിച്ചേൽപ്പിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തെ എതിർത്തു രംഗത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.