കോവിഡ് ബാധിച്ചു മരിച്ച പി.കെ. അബ്ബാസ്

കോവിഡ്: ഒരു കാസർകോട്​ സ്വദേശി കൂടി മരിച്ചു

മഞ്ചേശ്വരം: കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വോർക്കാടി മജിർപള്ളയിലെ പി.കെ. അബ്ബാസ് (55) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ശ്വാസതടസ്സം കാരണം കഴിഞ്ഞയാഴ്ചയാണ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തി​​െൻറ ബന്ധുക്കളിൽ ചിലരും കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലാണ്.

ഭാര്യ: ആഇശ. മക്കള്‍: റൈഹാന, നൂറ, ജാബിര്‍, സാഹിദ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.