ദക്ഷിണ കൊറിയയെ നിഷ്പ്രഭമാക്കി ഖത്തർ ലോകകപ്പ് ക്വാർട്ടറിലേക്കു കടന്ന ബ്രസീൽ ടീം മത്സരശേഷം കൂറ്റൻ ബാനറുമായി മൈതാനത്ത് പെലെക്കു നൽകിയ ആദരം ലോകം മുഴുക്കെ ആദരിക്കപ്പെട്ടിരുന്നു. രോഗശയ്യയിൽ കിടക്കുന്ന സോക്കർ ഇതിഹാസത്തിന്റെ രോഗശാന്തിക്ക് ലോകം പ്രാർഥനകളിൽ നിറഞ്ഞ മുഹൂർത്തമായിരുന്നു അത്. എന്നാൽ, അർജന്റീനയെ വലിയ ഉയരങ്ങളിലെത്തിച്ച് വിടവാങ്ങിയ ഡീഗോ മറഡോണയും സമാനമായ ആദരം അർഹിച്ചിരുന്നുവെന്നും അത് നൽകാത്തത് ശരിയായില്ലെന്നും ഡീഗോയുടെ മകൾ ജിയാനിന സമൂഹ മാധ്യമത്തിൽ കുറ്റപ്പെടുത്തി.
ഖത്തറിലെ 974 മൈതാനത്തുനടന്ന മത്സരത്തിനൊടുവിലാണ് വിജയാഘോഷത്തിനൊപ്പം ടീം പെലെയുടെ ബാനർ ഉയർത്തിയത്. കളിയിൽ 4-1ന് ടീം വിജയിച്ചിരുന്നു.
അതേ സമയം, അർജന്റീന മൈതാനത്തിറങ്ങുന്ന എല്ലാ മത്സരങ്ങളിലും 10ാം മിനിറ്റിൽ ആരാധകർ പ്രത്യേകമായി കൈയടിച്ചും പാട്ടുപാടിയും മറഡോണ സ്മൃതികളിൽ നിറയാറുണ്ടെന്ന് അർജന്റീന പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.