രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വൈറൽ ചിത്രം പങ്കുവച്ച് ശശി തരൂർ എം.പി. ശ്രീരാമൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെവിക്കുപിടിച്ച് സ്കൂളിൽ കൊണ്ടുപോകുന്ന ചിത്രമാണ് തരൂർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
നേരത്തെ മോദി ശ്രീരാമനെ കൈപിടിച്ച് രാമ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം സംഘപരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ചിത്രത്തിൽ രാമനേക്കാൾ വലുതായി മോദിയെ ചിത്രീകരിച്ചതിൽ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതിന് ബദലായാണ് പുതിയ ചിത്രം വന്നത്.
രാജ്യത്തെ പ്രധാനമന്ത്രി മതപരമായ ചടങ്ങിൽ മുഖ്യകാർമികനായി പെങ്കടുക്കുന്നതിലെ അസാംഗത്യവും ധാരാളംപേർ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് ഭരണഘടന തത്വങ്ങൾക്ക് എതിരാണെന്നും ആരോപണമുണ്ട്. തുടർന്ന് കുട്ടിയെ കൈപിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന ഭരണഘടന ശിൽപ്പി ബി.ആർ.അംബേദ്കറിെൻറ ചിത്രവും ൈവറലായിരുന്നു. തരൂരിെൻറ ചിത്രം നിരവധിപേർ ഷെയർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.