ന്യൂഡൽഹി: ഡൽഹി-യു.പി അതിർത്തിയിൽ കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞതിനെ തുടർന്നുള്ള സംഘർഷത്തിനിടെയുള്ള പ്രിയങ്കയുടെ ദൃശ്യങ്ങൾ വൈറൽ. ഉത്തർപ്രദേശിലെ ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ലാത്തിചാർജിനിടെ പൊലീസിനെ വകഞ്ഞുമാറ്റിയ പ്രിയങ്ക പ്രവർത്തകരെ തടുത്തുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.
പ്രിയങ്ക ഓടിക്കുന്ന വാഹനത്തിൽ രാഹുലും പിന്നാലെയുള്ള വാഹനങ്ങളിൽ കോൺഗ്രസ് എം.പിമാരുമാണ് ഡൽഹിയിൽനിന്ന് ഹാഥറസിലേക്ക് പുറപ്പെട്ടത്. 30ൽ അധികം എം.പിമാർ രാഹുൽ ഗാന്ധിയെ അനുഗമിച്ചിരുന്നു.
ഒടുവിൽ രാഹുലിനും പ്രിയങ്കക്കുമൊപ്പം അധീർ രഞ്ജൻ ചൗധരി, കെ.സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരടക്കമുള്ള അഞ്ച് കോൺഗ്രസ് നേതാക്കളെ ഹാഥറസിലേക്ക് കടത്തിവിടുകയായിരുന്നു.
കനത്ത സുരക്ഷാവലയത്തിലാണ് ഇരുവരും പെൺകുട്ടിയുടെ വീട്ടിലേക്കെത്തിയത്. വീടിനകത്തേക്ക് കയറി കുടുംബാഗങ്ങളുമായി കോൺഗ്രസ് നേതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അതിനിടെ കോൺഗ്രസ് യു.പി പി.സി.സി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.