സൂ​റി​ൽ​നി​ന്നു​ള്ള കാ​ഴ്ച

അറബ് ടൂറിസത്തിന്‍റെ തലസ്ഥാനം; ആഘോഷങ്ങൾക്കൊരുങ്ങി സൂർ

മ​സ്ക​ത്ത്​: 2024ലെ ​അ​റ​ബ്​ ടൂ​റി​സ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി സൂ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ഒ​രു​ങ്ങി അ​ധി​കൃ​ത​ർ. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ​യും സ​ഹ​ക​​ര​ണ​ത്തോ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളും ഇ​വ​ന്‍റു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

സൂ​റി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര​വും സൗ​ന്ദ​ര്യാ​ത്മ​ക​വും വി​ക​സ​ന ഘ​ട​ന​യും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. ദോ​​ഹ​​യി​​ൽ ന​​ട​​ന്ന അ​​റ​​ബ് ടൂ​റി​​സം മ​​ന്ത്രി​​ത​​ല സ​​മി​​തി​​യു​​ടെ 26ാമ​​ത് സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ്​ സൂ​​റി​​ന്​ വി​​ശി​​ഷ്​​​ട അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്.

ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ ഉ​​പ​​രി​​ത​​ല സൗ​​ക​​ര്യം, ടൂ​​റി​​സം പ​​ദ്ധ​​തി​​ക​​ളി​​ലു​​ള്ള വൈ​​വി​​ധ്യ​​ങ്ങ​​ൾ, പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​ന് കാ​​ണി​​ക്കു​​ന്ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ, ച​​രി​​ത്ര​​പ​​ര​​വും സാം​​സ്കാ​​രി​​ക​വു​​മാ​​യ സു​​ഭി​​ക്ഷി​​ത, വി​​വി​​ധ കാ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ലെ പു​​രാ​​വ​​സ്തു കേ​​ന്ദ്ര​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്ക​​ൽ, ഇ​​ത്ത​​രം സൈ​​റ്റു​​ക​​ളു​​ടെ എ​​ണ്ണം, യു​െ​ന​​സ്കോ പു​​രാ​​വ​​സ്തു പ​​ട്ടി​​ക​​യി​​ൽ ഇ​​ടം പി​​ടി​​ച്ച കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ എ​​ണ്ണം, ബീ​​ച്ചു​​ക​​ൾ, താ​​ഴ്വ​​ര​​ക​​ൾ, നീ​​രൊ​​ഴു​​ക്കു​​ക​​ൾ, ഗു​​ഹ​​ക​​ൾ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള സ​​ന്ദ​​ർ​​ശ​​ക​​രെ ആ​​ക​​ർ​​ഷി​​ക്കു​​ന്ന നി​​ര​​വ​​ധി ഘ​​ട​​ക​​ങ്ങ​​ൾ പ​​രി​​ഗ​​ണി​​ച്ചാ​​ണ് സൂ​റി​​ന്​ ഈ ​​അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​ന്ന​​ത്.

ഈ ​പ​ദ​വി പു​രാ​ത​ന വി​ലാ​യ​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ർ​ഷ​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​മെ​ന്ന് പൈ​തൃ​ക ടൂ​റി​സം മ​ന്ത്രി സ​ലിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ഹ്‌​റൂ​ഖി പ​റ​ഞ്ഞു

വി​ലാ​യ​ത്തി​ലെ തി​വി നി​യാ​ബ​ത്തി​ലെ വാ​ദി ഷാ​ബ് പ്ര​ദേ​ശം വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കും. നി​ര​വ​ധി ടൂ​റി​സ്റ്റ് സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​ൺ​സ​ൾ​ട്ട​ൻ​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​റ​ബ് ടൂ​റി​സം 2024ന്റെ ​ത​ല​സ്ഥാ​ന​മാ​യി സൂ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​ ആ​ഘോ​ഷി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്, സൂ​റി​ലെ മാ​രി​ടൈം ഹി​സ്റ്റ​റി മ്യൂ​സി​യം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ ന​ൽ​കും.

ര​ണ്ടു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ലോ​ക പൈ​തൃ​ക സ്ഥ​ല​മാ​യ ഖ​ൽ​ഹാ​ത്ത്​ പു​രാ​വ​സ്തു സൈ​റ്റി​ൽ സ​ന്ദ​ർ​ശ​ക കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നും ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. റാ​സ് അ​ൽ ഹ​ദ്ദ്, റാ​സ് അ​ൽ ജി​ൻ​സ് സൈ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ സൂ​റി​ലെ വി​ലാ​യ​ത്തി​ലെ പു​രാ​വ​സ്തു സ്ഥ​ല​ങ്ങ​ളി​ൽ പു​രാ​വ​സ്തു സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​കൊ​ണ്ട​ിരി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സൂ​റി​ന്​ സ​മ്പ​ന്ന​മാ​യ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പൈ​തൃ​ക​വും ഉ​ൾ​ക്കൊ​ള്ളു​ന്ന ഘ​ട​ക​ങ്ങ​ൾ ഉ​ണ്ടെ​ന്ന്​ തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​ർ ഡോ. ​യ​ഹ്‌​യ ബി​ൻ ബ​ദ​ർ അ​ൽ മ​വാ​ലി പ​റ​ഞ്ഞു. സു​ൽ​ത്താ​നേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് സൂ​ർ.

ഈ ​വ​ർ​ഷ​ത്തെ അ​റ​ബ്​ ടൂ​റി​സ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മെ​ന്ന പ​ദ​വി ഈ ​പു​രാ​ത​ന ന​ഗ​ര​ത്തി​ന് അ​റ​ബ് ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ കൂ​ടു​ത​ൽ സ്ഥാ​നം ന​ൽ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ലാ​യ​ത്തി​ന്റെ സ​വി​ശേ​ഷ​ത​യാ​യ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പൈ​തൃ​ക​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഒ​രു ന​ല്ല പാ​ക്കേ​ജ് ത​യാറാ​ക്കു​ന്ന​തി​ന് പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ഏ​കോ​പ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ഘോ​ഷ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സ് വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ത്താസ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Capital of Arab tourism-Sur is ready for the celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.