മരുഭൂമിയിലെ വിസ്​മയച്ചെപ്പ്​​​; ഐക്യപാതയിലേക്ക്​ വഴിതെളിച്ച അൽ ഉലയെ അനുഭവിച്ച്​ തന്നെ അറിയണം

ഗൾഫ്​ രാജ്യങ്ങളുടെ ചരിത്രത്തിലെ നിർണായക ദിനമായിരുന്നു 2021 ജനുവരി അഞ്ച്​. 'അൽ ഉല കരാറിൽ' ഖത്തർ ഉൾപ്പെടെ ഏഴ്​​ രാജ്യങ്ങൾ ഒപ്പിട്ട ചരിത്രനാൾ​. രാജ്യങ്ങൾ തമ്മിലെ സഹകരണവും ​െഎക്യവും ഉറപ്പാക്കുന്ന കരാർ​ പ്രാബല്യത്തിൽ വന്നതോടെ ഖത്തർ ഉപരോധവും പഴങ്കഥയായി.

സൗദി അറേബ്യയിൽ നൂറ്റാണ്ടുകളുടെ ചര​ിത്രം പറയുന്ന അൽ ഉലയുടെ മണ്ണാണ്​ ഇൗ ​അസുലഭ നിമിഷത്തിന്​ വേദിയായത്​. വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള ഓപൺ എയർ മ്യൂസിയമെന്ന്​ ഇൗ നാടി​നെ വിശേഷിപ്പിക്കാം. സുഗന്ധവ്യഞ്ജന വ്യാപാരപാതയിൽ പ്രധാന നഗരം കൂടിയായിരുന്നു അൽ ഉല. ഇന്ത്യയിൽനിന്നടക്കം പുരാതന കാലത്ത്​ ഇവിടേക്ക്​ ചരക്കുകൾ എത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ അൽ ഉല പുരാവസ്​തു കേന്ദ്രത്തിലെ പുരാതന ദാദാൻ സാമ്രാജ്യത്തി​​െൻറ അവശിഷ്​ടങ്ങൾ ശേഷിക്കുന്ന ഹെഗ്ര, ജബൽ ഇക്മ മലയിടുക്കുകൾ സന്ദർശകരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്​.

മദായിന്‍ സ്വാലിഹിന്‍െറ പച്ചപ്പ് സൂക്ഷിക്കുന്ന അൽ ഉല എന്ന ചെറുപട്ടണത്തിൽ പഴയകാല നാഗരികതയുടെ നേർരൂപങ്ങൾ കാണാം. ഇവിടെ പൊളിച്ചുനീക്കാതെ പഴയ ശൈലിയില്‍തന്നെ സംരക്ഷിച്ചിരിക്കുകയാണ് കല്ലുകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ കെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും.


കഴിഞ്ഞ ആഗസ്​റ്റിൽ​ ഇവിടെ ​വനോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യിലെ ബൃ​ഹ​ദ്​ സം​രം​ഭമാണ്​ പ്രഖ്യാപിച്ചത്​​. പ്ര​കൃ​തി, സം​സ്കാ​രം, പൈ​തൃ​കം എ​ന്നി​വ​യി​ലൂ​ന്നി​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി അ​ൽ​ ഉ​ല​യെ വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കാ​യി അ​ൽ​ ഉ​ല റോ​യ​ൽ ക​മീ​ഷ​ൻ (ആ​ർ.‌​സി.​യു), ലോ​ക ഹോ​ട്ട​ൽ ശൃം​ഖ​ല 'അ​ക്കോ​റു'​മായാണ്​ പ​ങ്കാ​ളി​ത്ത ക​രാ​ർ പ്ര​ഖ്യാ​പിച്ചത്​. ത​ങ്ങ​ളു​ടെ റി​സോ​ർ​ട്ട്​ ബ്രാ​ൻ​ഡാ​യ 'ബ​നി​യ​ൻ ട്രീ'യു​ടെ ഭാ​ഗ​മാ​ക്കി​യാ​ണ്​ അ​ക്കോ​ർ ക​രാ​ർ പ്ര​കാ​രം അ​ൽ​ഉ​ല​യു​ടെ കീ​ഴി​ലെ 'അ​ഷാ​ർ' റി​സോ​ർ​ട്ട്​ ന​ട​ത്തി​പ്പ് ​ഏ​റ്റെ​ടു​ത്ത​ത്.

47 പു​തി​യ യൂ​നി​റ്റു​ക​ൾ കൂ​ടി ചേ​ർ​ത്ത് റി​സോ​ർ​ട്ട് വി​പു​ലീ​ക​രി​ച്ചു. ആ​ധു​നി​ക രീ​തി​യി​ലെ സ്പാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ 82 ആ​ഡം​ബ​ര വി​ല്ല​ക​ളും ​െറ​സ്​​റ്റാ​റ​ൻ​റു​ക​ളും നി​ല​വി​ൽ വന്നു. സൗ​ദി​യി​ലെ ആ​ദ്യ യു​െ​ന​സ്കോ ലോ​ക​പൈ​തൃ​ക കേ​ന്ദ്ര​മാ​യ ഹെ​ഗ്ര​യി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ഷാ​ർ താ​ഴ്​​വ​ര​യി​ലാ​ണ്​ ഇൗ ​റി​സോ​ർ​ട്ട്​ പ​ദ്ധ​തി. ഓ​രോ വി​ല്ല​ക​ളും താ​ഴ്‌​വ​ര​യി​ലെ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ​ക്ക്​ അ​ഭി​മു​ഖ​മാ​യാ​ണ്​ രൂ​പ​ക​ൽ​പ​ന ചെയ്​തത്​.

വി​ഷ​ൻ 2030മാ​യി ബ​ന്ധ​പ്പെ​ട്ട നി​ക്ഷേ​പ സാ​ധ്യ​ത​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന​ത്. 2035 ആ​വു​മ്പോ​ഴേ​ക്കും പ്ര​തി​വ​ർ​ഷം 20 ല​ക്ഷം സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​തി​ഥേ​യ​ത്വം ന​ൽ​കാ​നാ​ണ് ഇൗ ​പ​ദ്ധ​തി​യി​ലൂ​ടെ ക​മീ​ഷ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ 38,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്​​ടി​ക്കും.


വി​വി​ധ എ​ക്സി​ബി​ഷ​ൻ, കോ​ൺ​ഫ​റ​ൻ​സ്, വി​നോ​ദ വേ​ദി എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളും​വി​ധം കണ്ണാടിയുടെ മാതൃകയിൽ നി​ർ​മി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ൾ 'മറായ' ആരെയും ആകർഷിപ്പിക്കും​. ചു​റ്റു​മു​ള്ള കാ​ഴ്​​ച​ക​ളെ പ്ര​തി​ബിം​ബി​ക്കു​ന്ന ക​ണ്ണാ​ടി ഭി​ത്തി​ക​ളാ​ൽ പ​ടു​ത്തു​യ​ർ​ത്ത​പ്പെ​ട്ട ഇൗ ​േ​പ്ര​ക്ഷ​ക മ​ണ്ഡ​പം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ണ്ണാ​ടി സൗ​ധ​മെ​ന്ന ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ക​ണ്ണാ​ടി പൊ​തി​ഞ്ഞ വ​ലി​യ ചു​വ​രു​ക​ളു​ടെ ആ​റു സ​മ​ച​തു​ര​വ​ശ​ങ്ങ​ളോ​ട്​ കൂ​ടി​യ ഹാ​ളി​നു​ള്ളി​ൽ 500 പേ​ർ​ക്കി​രി​ക്കാൻ ഇ​രി​പ്പി​ടമുണ്ട്​.

'മ​റാ​യ' എ​ന്ന അ​റ​ബി പ​ദ​ത്തി​െൻറ അ​ർ​ഥം ക​ണ്ണാ​ടി എ​ന്നാ​ണ്. ക​ണ്ണാ​ടി മ​ണ്ഡ​പം എ​ന്ന അ​ർ​ഥ​ത്തി​ലാ​ണ്​ മ​റാ​യ ഹാ​ൾ എ​ന്ന പേ​ര്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​രാ​വ​സ്​​തു കേ​ന്ദ്ര​മാ​യ​തി​നാ​ൽ ഇ​ത്ത​ര​മൊ​രു കെ​ട്ടി​ട​ത്താ​ൽ കാ​ഴ്​​ച​ക​ൾ മ​റ​യാ​തി​രി​ക്കാ​നാ​ണ്​ അവ പ്ര​തി​ബിം​ബി​ക്കു​ന്ന ക​ണ്ണാ​ടി ഭി​ത്തി​ക​ളാ​ൽ പൊ​തി​ഞ്ഞ​ത്​. വ്യ​ത്യ​സ്ത സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ബി​സി​ന​സ് ഒ​ത്തു​ചേ​ര​ലു​ക​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി ഈ ​ഹാ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തുന്നു. ഇവിടെയാണ്​ ഇപ്പോൾ ചരിത്രത്തിൽ ഇടംനേടിയ അൽ ഉല കരാറിൽ ഏഴ്​​ രാജ്യങ്ങൾ ഒപ്പുവെച്ചത്​.

സൗദി എയർ ബലൂൺ സ്​പോർട്​സ്​ ഫെഡറേഷൻ ആസ്ഥാനവും അൽ ഉലയിലാണ്​. സ്വയം പറക്കുന്നതും അല്ലാത്തതുമായ എല്ലാ എയർ ബലൂൺ സ്പോർട്​സ്​ ഇനങ്ങളെയും പ്രോത്സാഹിപ്പിക്കാനും ഇതുമായി ബന്ധപ്പെട്ട്​ മത്സര, വിനോദ പരിപാടികൾ സംഘടിപ്പിക്കാനും ലക്ഷ്യമിട്ടാണ്​ ആസ്ഥാന മന്ദിരം പണിതത്​.

മദായിൻ സ്വാലിഹ്

അൽ ഉലയിൽനിന്ന്​ 25 കിലോമീറ്റർ ദൂരമുണ്ട്​ മദായിൻ സ്വാലിഹ്​ എന്ന ഹെഗ്രയിലേക്ക്​. മരുഭൂമിയിലെ കൂറ്റൻ പാറകളാണ് മദായിൻ സ്വാലിഹ്. 2008ലാണ്​ ഇവ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിക്കുന്നത്​.

13.5 കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 പാറകൾ തുരന്ന്​ വീടുകളും ശവക്കല്ലറകളും കോൺഫറൻസ്​ ഹാളുകളുമെല്ലാം ഒരുക്കിയിരിക്കുന്നു. ഇവിടത്തെ കൂറ്റൻ ശവക്കല്ലറകൾ ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചവയാണ്. ഈ കല്ലറകളും കിണറുകളും നബ്തികളുടെ വാസ്തു ശിൽപ നിർമാണ നൈപുണ്യം വ്യക്തമാക്കുന്നു. നബ്തിയൻ സംസ്‌കാരത്തിന് മുമ്പുള്ള 50 ലിഖിതങ്ങളും ചിത്രകലകളും ഇവിടെ ദൃശ്യമാണ്.


മദായിന്‍ സ്വാലിഹിലെ പ്രധാനഭാഗമാണ്​ അല്‍ ഹിജ്ര്‍ പട്ടണം. അല്‍ ഉലയില്‍നിന്ന് 22 കിലോമീറ്ററുമാണ് ഇവിടേക്കുള്ള​ ദൂരം. നാഗരിക സംസ്കാരം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ഇവിടെ നേരില്‍കാണാം. ഭൂമി തുരന്ന് കല്ലുകള്‍ കൊണ്ട് തീര്‍ത്ത കെട്ടിട സമുച്ചയങ്ങൾ അത്​ഭുതം തന്നെയാണ്​.

ഇവിടത്തെ ഇത്ത്​ലബ് പര്‍വതങ്ങളിലാണ്​ നബ്​തിയന്‍ രാജവംശത്തിന്‍െറ ചരിത്രമുറങ്ങുന്നത്. ഒമ്പതോളം വ്യത്യസ്ത ഗോത്രങ്ങളുടെ നിയന്ത്രണത്തിലുള്ള രാജവംശമായിരുന്നു നബ്​തികളുടേത്. ഇവര്‍ സമൂദ് സമുദായമെന്നും അറിയപ്പെട്ടിരുന്നു. ക്രിസ്തുവിന് മുന്നേ ജീവിച്ചിരുന്ന ഇവര്‍ വലിയ മലകളും ഭൂമിയും തുരന്ന്​ വീടുകളും രാജകൊട്ടാരങ്ങളും പണിതു. അതിനായി വളരെ ചെറിയ ആയുധങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കൃഷി ചെയ്യുന്നതിലും അതിന്​ വെള്ളം സംഭരിക്കാൻ കിണറുകള്‍ കുഴിക്കുന്നതിലും ഇവര്‍ വിദഗ്ധരായിരുന്നു.

മുസ്​ലിംകൾ ഇത്ത്​ലബ് പര്‍വത താഴ്വരകളെ ശാപഭൂമിയായി വിശ്വസിക്കുന്നുണ്ട്​​. സമൂദ് വിഭാഗത്തി​െൻറ നന്മ ലക്ഷ്യംവെച്ച് സ്വാലിഹ് പ്രവാചകന്‍ അവതരിക്കുകയും ധിക്കാരികളായ ആ സമൂഹം അദ്ദേഹത്തെ നിരാകരിക്കുകയും അദ്ദേഹത്തിന് ദൈവാനുഗ്രഹത്താല്‍ ലഭിച്ച ഒട്ടകത്തെ വധിക്കുകയും ചെയ്തു. ശേഷം ദൈവകോപത്താല്‍ ആ ജനവിഭാഗം ഇല്ലാതാവുകയായിരുന്നുവെന്നാണ് വിശ്വാസം.


ഇവിടത്തെ മറ്റൊരു​ പ്രധാന സംഭവം തുര്‍ക്കി റെയില്‍വേയാണ്​. ഒരു കാലത്ത് അറേബ്യയുടെ ചില ഭാഗങ്ങള്‍ തുര്‍ക്കിയുടെ നിയന്ത്രണത്തിലായിരുന്നു. ആ സമയത്ത് മദീന, മദായിന്‍ സ്വാലിഹ് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് തുര്‍ക്കിയിലേക്ക് ഒരു റെയില്‍പാതക്ക് തുടക്കംകുറിച്ചു. ഒന്നാം ലോക യുദ്ധത്തിനുശേഷം തകര്‍ന്ന റെയില്‍വേ പിന്നീട് പുനര്‍നിര്‍മിക്കാനായി പലകുറി നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു.

ഏതാണ്ട് 1302 കി.മീ ദൂരം വ്യത്യാസമുള്ള ബൃഹത്​ പദ്ധതിയായിരുന്നു അത്. റെയില്‍വേ സ്റ്റേഷന് ചേര്‍ന്ന് ഇവിടെ സ്ഥാപിച്ച മ്യൂസിയം റെയില്‍വേയുടെ തുടക്കകാലത്തെ ചരിത്രം പറയുന്നു. കൂടാതെ ഉസ്മാനിയ രാജവംശത്തിന്‍െറ പിന്തുടര്‍ച്ചയായ ഒട്ടോമന്‍ കാലഘട്ടത്തില്‍ നിലവിലിരുന്ന നാണയശേഖരങ്ങളുമുണ്ടിവിടെ. ആ കാലഘട്ടത്തി​െൻറ കരുത്തും സാമ്പത്തിക ഭദ്രതയും ആ നാണയങ്ങളില്‍നിന്ന് വായിച്ചെടുക്കാം.

ഖസ്ര്‍ സന എന്ന് വിളിക്കുന്ന പര്‍വതം തുരന്നുണ്ടാക്കിയ കൊട്ടാരം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്​. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സമൂഹം വലിയ ആയുധങ്ങളുടെ സഹായമില്ലാതെ തീര്‍ത്ത കൊത്തുപണികളും കരവിരുതും ഗംഭീരമാണ്. ഇതിനകത്ത് ഷെല്‍ഫുകളോടെയുള്ള വിശാലമായ മുറികളുണ്ട്. അതിനിരുവശവുമായി ഓരോ ഗര്‍ത്തങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ഗോത്രത്തലവന്മാരായ ആളുകളെ മറവുചെയ്തിരുന്നത് അവിടെയാകാമെന്ന്​ വിശ്വസിക്കുന്നു.


ഖസ്ര്‍ സനയില്‍നിന്ന് അധികം ദൂരമില്ലാതെയാണ് ഖസ്ര്‍ ഫരീദ് എന്ന അടുത്ത ഗോത്രവിഭാഗത്തിന്‍െറ കൊട്ടാരം. ഒമ്പത് വിഭാഗങ്ങളില്‍ ഏറ്റവും പ്രൗഢി വിളിച്ചോതുന്ന ശില്‍പചാതുര്യമാണ് ഖസ്ര്‍ ഫരീദിലേത്. ഇതിനകത്തും വിശലമായ മുറിയും ശവകുടീരങ്ങളും ഉണ്ടായിരുന്നു. ഖസ്ര്‍ ബിന്ദ് എന്ന് വിളിക്കുന്ന മറ്റൊരു ഗോത്രത്തിനും നിരവധി ശവക്കല്ലറകളുണ്ട്.

ആകാശം മുട്ടെ പലരൂപത്തിലും ഭാവത്തിലും നില്‍ക്കുന്ന മൗണ്ട് അത്ത്​ലബ് എന്ന് വിളിക്കുന്ന പര്‍വതനിരകളുടെ നടുവിലായാണ് നബ്​തിയന്‍ രാജവംശത്തിന്‍െറ പാര്‍ലമെന്‍റ് സ്ഥിതി ചെയ്യുന്നത്. വലിയ പാറകള്‍ തുരന്ന് വിശാലമായ രീതിയിലാണ് പാര്‍ലമെന്‍റ് സജ്ജീകരിച്ചിരിക്കുന്നത്. അതിന്‍െറ മുന്നിലൂടെ, ഇരുപര്‍വതങ്ങളുടെ ഇടയിലൂടെ ഒരു വഴിത്താരയുണ്ട്. ഇത് പഴയകാല അറബികളുടെ ജോർദാനിലേക്കുള്ള സഞ്ചാരമാര്‍ഗമാണെന്നാണ് പറയപ്പെടുന്നത്. ജോർദാനിലെ പെട്രയോട്​ സാമ്യമുള്ള നിർമിതികളാണ്​ ഇവിടെ​. അതിനാൽ അവരുടെ ഉപവംശമായിട്ടാണ്​ മദായിൻ സ്വാലിഹിലുള്ളവരെ കരുതുന്നത്​.

ഇവിടത്തെ മറ്റൊരു കാഴ്​ച വിശാലമായ മഴ സംഭരണിയാണ്​. കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കാനായിട്ടായിരിക്കാം ഈ പദ്ധതിക്ക് തുടക്കമിട്ടത്. ശില്‍പചാതുര്യം കൊണ്ടും പഴക്കം കൊണ്ടും കൗതുകത്തി​െൻറയും ആകാംക്ഷയുടെയും മുനമ്പില്‍ നിര്‍ത്തുന്ന നിരവധി കാഴ്ചകളാണ് അൽ ഉലയും മദായിൻ സ്വാലിഹും സഞ്ചാരികൾക്ക്​ പകർന്നേകുക.

മദീനയിൽനിന്ന്​ 330 ക​​ിലോമീറ്റർ ദൂരമുണ്ട്​ അൽ ഉലയിലേക്ക്​. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽനിന്ന് ഇവിടേക്ക് സൗദി എയർലൈൻസ് സർവിസുണ്ട്. റിയാദിൽനിന്ന്​ 10 മണിക്കൂറും ജിദ്ദയിൽനിന്ന് ഏഴു മണിക്കൂറും മദീന, തബൂക്ക്​ വിമാനത്താവളങ്ങളിൽനിന്ന്​ മൂന്നു മണിക്കൂറും റോഡ് മാർഗം യാത്ര ചെയ്​ത്​ അൽ ഉലയിലെത്താം.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.