ന്യൂഡൽഹി: കോവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വീണ്ടും സർവിസ് ആരംഭിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 വരെയുള്ള വന്ദേഭാരത് സർവിസുകളാണ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ, സിങ്കപ്പുർ, ഇസ്രായേൽ, ശ്രീലങ്ക, തായ്ലാൻഡ്, ഇറ്റലി എന്നിവിടങ്ങളിൽനിന്നാണ് സർവിസ് നടത്തുന്നത്.
കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാനാണ് കേന്ദ്ര സർക്കാർ വന്ദേ ഭാരത് സർവിസ് ആരംഭിച്ചത്. സിവിൽ ഏവിയേഷൻെറ കണക്കുകൾ പ്രകാരം ഏകദേശം 8.9 ദശലക്ഷം ഇന്ത്യൻ പൗരന്മാരെ വിദേശത്തുനിന്ന് ഇതുവരെ തിരിച്ചെത്തിച്ചു.
ലോകത്തിൻെറ പലഭാഗങ്ങളിലും കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരികെ എത്തിക്കാനാണ് ഇപ്പോൾ പുതിയ സർവിസുകൾ പ്രഖ്യാപിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ തീയതി, സമയം, പുറപ്പെടൽ, വരവ് എന്നിവയടങ്ങിയ പട്ടിക എയർ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. അതേസമയം, വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാമെന്നും എയർ ഇന്ത്യ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.