ഗൂഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിലെ വളർത്താനകൾക്ക് മാട്ടുപൊങ്കലാഘോഷത്തിന്‍റെ ഭാഗമായി പ്രത്യേക പൂജകൾക്ക് ശേഷം ആനയൂട്ട് നടത്തി. കരിമ്പ്, ശർക്കര, പഴങ്ങൾ എന്നിവ അടങ്ങിയ ഭക്ഷ്യകൂട്ടാണ് ആനയൂട്ടിനായി ഒരുക്കിയത്.
വെള്ളിയാഴ്ച വൈകീട്ട് നടന്ന ഗണപതി പൂജകൾക്ക് ശേഷമാണ് ആനയൂട്ട് നടത്തിയത്. സങ്കേതത്തിലെത്തിയ വിനോദ സഞ്ചാരികൾ കൗതുകത്തോടെയാണ് പൂജകളും ആനയൂട്ടും വീക്ഷിച്ചത്. ചടങ്ങുകൾ കാണാനും കാമറയിൽ പകർത്താനും നിരവധി പേരാണ് മത്സരിച്ചത്.
രണ്ട് കുട്ടിയാനയടക്കം 27 ആനകളാണ് ക്യാമ്പിലുള്ളത്. ആന സവാരി, നാട്ടിലിറങ്ങുന്ന കാട്ടാനകളെ വിരട്ടൽ, വനപാറാവ് എന്നിവക്കായി നിയോഗിക്കുന്ന ആനകളും വിശ്രമം നൽകുന്നവയടക്കമുള്ളവയെയാണ് ക്യാമ്പിൽ പരിപാലിക്കുന്നത്.
കോവിഡ് കാരണം പത്ത് മാസമായി അടച്ചിട്ട തമിഴ്നാട്ടിലെ മുതുമല കടുവ സങ്കേതം കഴിഞ്ഞയാഴ്ച മുതൽ സഞ്ചാരികൾക്കായി വീണ്ടും തുറന്നിരുന്നു. ടൂറിസ്റ്റുകളുമായി വാഹന സഫാരിയും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.