എയർപോർട്ടിലും റെയിൽവേ സ്​റ്റേഷനിലും റാൻഡം പരിശോധന; ഡൽഹിയിലെത്തുന്ന യാത്രക്കാർക്ക്​ കൂടുതൽ നിയന്ത്രണം

ന്യൂഡൽഹി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഡൽഹി. നിലവിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്ന സംസ്​ഥാനങ്ങളിൽനിന്ന്​ വരുന്നവർക്കാണ്​ പരിശോധന കർശനമാക്കിയത്​. ഡൽഹി ഡിസാസ്റ്റർ മാനേജ്​മെന്‍റ അതോറിറ്റി യാത്രക്കാരെ റാൻഡമായിട്ട്​ ആർ.ടി.പി.സി.ആർ പരിശോധനക്ക്​ വിധേയമാക്കണമെന്ന്​​ നിർദേശിച്ചു​. എയർപോർട്ട്​, റെയിൽവേ സ്​റ്റേഷനുകൾ, ബസ്​സ്​​റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് ആകസ്മിക​ പരിശോധന നടത്തുക.

അതേസമയം, സാമ്പിളുകൾ ശേഖരിച്ച ശേഷം യാത്രക്കാർക്ക്​ പുറത്തുകടക്കാൻ സാധിക്കും. എന്നാൽ, കോവിഡി പോസിറ്റീവായാൽ ക്വറ​ൈന്‍റൻ നിർബന്ധമാണ്​. ഇവരെ കോവിഡ്​ കെയർ സെന്‍റർ, ആശുപത്രി എന്നിവിടങ്ങളിലേക്ക്​ മാറ്റും. അത്തരം യാത്രക്കാരുടെ രേഖകൾ സൂക്ഷിക്കുകയും നിർദിഷ്ട പ്രോട്ടോകോൾ അനുസരിച്ച് നിരീക്ഷിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം മെയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ആഭ്യന്തര യാത്രക്കുള്ള (എയർ / ട്രെയിൻ / ഇന്‍റർ-സ്റ്റേറ്റ് ബസ് യാത്ര) മാർഗനിർദേശങ്ങൾക്ക്​ പുറമെയാണ് ഈ റാൻഡം പരിശോധന.

Tags:    
News Summary - Random inspection at airport and railway station; More control for passengers arriving in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.