മാ​മ​ല​ക്ക​ണ്ടം സ​ര്‍ക്കാ​ര്‍ ഹൈ​സ്‌​കൂ​ള്‍ 

മാ​മ​ല​ക​ൾ​ക്ക​പ്പു​റ​ത്ത്​ മാ​മ​ല​ക്ക​ണ്ടം സ്കൂ​ളു​ണ്ട്​

സ്കൂ​ൾ മു​റ്റ​ത്ത്​ നി​ന്നാ​ൽ കാ​ണാ​വു​ന്ന സു​ന്ദ​ര​മാ​യ വെ​ള്ള​ച്ചാ​ട്ടം. അ​താ​ണ് മാ​മ​ല​ക്ക​ണ്ടം സ​ര്‍ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണീ​യ​ത.

ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും മ​ഴ പെ​യ്താ​ല്‍ പാ​റ​യി​ല്‍നി​ന്നു ചു​റ്റി​നും വ​ലി​യ നീ​ര്‍ച്ചാ​ലു​ക​ള്‍ ഒ​ഴു​കി​വ​രു​ന്ന​ത് കൗ​തു​ക​മു​ണ്ടാ​ക്കു​ന്ന കാ​ഴ്ച​യാ​ണ്. ഇ​രു​പ​തോ​ളം സീ​രി​യ​ലു​ക​ളി​ലും നി​ര​വ​ധി ത​മി​ഴ്- തെ​ലു​ങ്ക് സി​നി​മ​ക​ളി​ലും ഈ ​സ്‌​കൂ​ള്‍ പ​ശ്ചാ​ത്ത​ല​മാ​യി​ട്ടു​ണ്ട്. മ​നോ​ഹ​ര അ​ന്ത​രീ​ക്ഷം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രെ ആ​വേ​ശ​ത്തി​ലാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ്​ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. സ്കൂ​ളി​ന്​ ചു​റ്റും ടൈ​ലു​ക​ൾ പാ​കി വാ​ക്ക്​ വേ, ​ബെ​ഞ്ചു​ക​ൾ, ഹൈ​ബ്രി​ഡ്​ ലൈ​റ്റു​ക​ൾ, സെ​ൽ​ഫി പോ​യി​ന്‍റ്​ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തും ആ​ലോ​ച​ന​യി​ലാ​ണ്.

മു​നി​പ്പാ​റ, ഉ​രു​ളി​ക്കു​ഴി, മാ​വി​ൻ ചു​വ​ട്, ബ്ലാ​വ​ന, പി​ണ​വൂ​ർ​കു​ടി എ​ന്നി​വ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ച്ച്​ ഇ​വി​ടു​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്​.

ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നേൃ​ത്വ​ത്തി​ൽ സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ച്​ ഇ​വി​ടു​ത്തെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച്​ റി​പ്പോ​ർ​ട്ട്​​ ന​ൽ​കി ക​ഴി​ഞ്ഞു. വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ത​ട​സ്സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഇ​ട​ങ്ങ​ൾ വെ​ച്ചാ​ണ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ൾ വേ​ണ്ട​വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ ജി​ല്ല​ക്ക്​ ടൂ​റി​സം രം​ഗ​ത്ത്​ വ​ൻ കു​തി​പ്പ്​ ത​ന്നെ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യും.

Tags:    
News Summary - Mamalakandam School-attracts visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.