ഗുവാഹത്തി: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 3,500 വിനോദസഞ്ചാരികൾ സിക്കിമിൽ കുടുങ്ങിയതായി ഇന്ത്യൻ സൈന്യം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
വടക്കൻ സിക്കിമിലെ ചോംഗ്താംഗ് മേഖലയിലെ ഒരു പാലം മഴയിൽ തകർന്നുവീണു. ശനിയാഴ്ച ഉച്ചവരെയുള്ള സമയത്തിനുള്ളിൽ 2,000 പേരെ രക്ഷപ്പെടുത്തിയതായും ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെയും ത്രിശക്തി കോറിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഗുവാഹത്തിയിലെ പ്രതിരോധ പിആർഒ ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു.
കുടുങ്ങിപ്പോയ വിനോദസഞ്ചാരികൾക്കായി താൽക്കാലിക ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ഗതാഗത തടസം നീക്കുന്നത് വരെ ഇവരെ ഇവിടങ്ങളിൽ സുരക്ഷിതമായി പാർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാരികൾക്ക് വേണ്ട ഭക്ഷണവും താമസ സൗകര്യവും വൈദ്യസഹായവും നൽകി വരുന്നതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.