kollamകൊല്ലം: കെ.എസ്.ആർ.ടി.സി ജില്ല ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ വയനാട്ടിലേക്ക് നടത്തുന്ന ഉല്ലാസയാത്രക്കായി ബുക്കിങ് തുടരുന്നു. 17ന് രാത്രി 7.30ന് കൊല്ലം ഡിപ്പോയില്‍നിന്ന് യാത്ര ആരംഭിക്കും. ജംഗിൾ സഫാരി, മൂന്നുദിവസത്തെ കാഴ്ച, പ്രവേശന ഫീസ്, ഡോര്‍മെട്രി സൗകര്യം ഉള്‍പ്പെടെ ഒരാളിൽനിന്ന് 4100 രൂപയാണ് ഈടാക്കുന്നത്. ആദ്യ ദിവസം ലക്കിടി വ്യൂ പോയന്‍റ്, കരിന്തണ്ടന്‍ ക്ഷേത്രം, ചങ്ങലമരം, 'എന്‍ ഊര്' പൈതൃക ഗ്രാമം, പൂക്കോട് തടാകം, ഹണി മ്യൂസിയം, കാരപ്പുഴ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
രണ്ടാം ദിവസം പഴശ്ശി സ്മാരകം, കുറുവ ദ്വീപ്, ബാണാസുര സാഗര്‍ ഡാം എന്നിവിടങ്ങൾ സന്ദര്‍ശിക്കും. മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്കും ബത്തേരിയിലെ ഇരുളം വനമേഖലയിലേക്കും ജംഗിള്‍ സഫാരി നടത്തും.
മൂന്നാം ദിവസം വയനാട്ടിലെ ജൈന ക്ഷേത്രം, എടക്കല്‍ ഗുഹ, അമ്പലവയലിലെ ഹെറിറ്റേജ് മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങൾ സന്ദര്‍ശിച്ച് 20ന് വൈകീട്ട് തിരികെ പുറപ്പെട്ട് പിറ്റേന്ന് രാവിലെ അഞ്ചിന് കൊല്ലം ഡിപ്പോയിലെത്തും. വിവരങ്ങള്‍ക്ക് ഫോൺ: 8921950093, 9496675635, 9447721659.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.