എങ്ങനെ പഠിക്കണം​? എന്തു പഠിക്കണം?

2022 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷക്ക്​ ഒരുങ്ങുന്ന കുട്ടികൾക്ക് സഹായഹസ്തവുമായി എത്തുകയാണ് 'വെളിച്ചം'. ഈ വർഷത്തെ പരീക്ഷ ശ്രദ്ധാപൂർവം എഴുതാൻ കുട്ടികൾ തയാറാകേണ്ടതുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ ചോദ്യരീതികളിൽനിന്നും വ്യത്യസ്തമായ രീതിയിലാണ് ഈ വർഷത്തെ ചോദ്യക്കടലാസ് കുട്ടികൾക്ക് ലഭിക്കുക. എല്ലാ വിഷയങ്ങളുടെ ചോദ്യക്കടലാസിനും ഒരു പാറ്റേൺ നിശ്ചയിച്ചിട്ടുണ്ട്. ചോദ്യങ്ങൾക്ക് ചോയ്സ് നല്കാനാണ് ഇത്തരം ഒരു പാറ്റേൺ സ്വീകരിച്ചിരിക്കുന്നത്.

ആദ്യം മാർക്കിന്റെ കാര്യം പരിശോധിക്കാം

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ കുട്ടികൾക്ക് 70ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും 30ശതമാനം മാർക്കിനുളള ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽനിന്നുമാണ് ചോദിക്കുക. അതായത്, 40 മാർക്കിന്റെ പരീക്ഷക്ക്​ 28 മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും ലഭിക്കും. ബാക്കി 12 മാർക്കിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. അതുപോലെ, 80 മാർക്കിന്റെ പരീക്ഷയ്ക്ക് 56 മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും ലഭിക്കും. ബാക്കി 24 മാർക്കിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. നോൺ ഫോക്കസ് ഏരിയയിൽനിന്നുള്ള ചോദ്യങ്ങൾ ലളിതമാകാൻ സാധ്യതയുണ്ട്. എങ്കിലും ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളോടൊപ്പം കുട്ടികൾ നോൺ ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ കൂടി പഠിച്ചിരുന്നാൽ മാത്രമേ എ പ്ലസ് എന്ന കടമ്പ കടക്കാൻ കഴിയുകയുളളൂ. ഇത് നേരത്തേ മനസ്സിലാക്കി പഠിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കുമല്ലോ.


കുട്ടികൾക്ക് യഥാർഥത്തിൽ പരീക്ഷ എഴുതേണ്ടതിന്റെ 50ശതമാനം മാർക്കിന് കൂടി അധികചോദ്യങ്ങൾ ലഭിക്കും. അതായത്, 40 മാർക്കിന്റെ പരീക്ഷക്ക്​ 60 മാർക്കിന്റെ ചോദ്യങ്ങൾ ചോദ്യക്കടലാസിൽ ലഭിക്കും. എന്നാൽ, ഈ അധികചോദ്യങ്ങൾ ചോയ്സ് രൂപത്തിലാവും നൽകിയിരിക്കുക. അതുപോലെ 80 മാർക്കിന്റെ പരീക്ഷക്ക്​​ 120 മാർക്കിന്റെ ചോദ്യങ്ങൾ ചോദ്യക്കടലാസിൽ ലഭിക്കും.

40 മാർക്കിന്റെ പരീക്ഷക്ക്​ ഒരു മാർക്ക്, രണ്ട്​ മാർക്ക്, മൂന്ന്​ മാർക്ക്, നാലു മാർക്ക്, അഞ്ചു മാർക്ക് എന്നിങ്ങനെ അഞ്ചു പാർട്ടുകളായിട്ടായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. ഓരോ പാർട്ടിനെയും എ, ബി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. എ ഭാഗം ഫോക്കസ് ഏരിയയിൽനിന്നുളള ചോദ്യങ്ങളും ബി ഭാഗം നോൺ ഫോക്കസ് ഏരിയയിൽനിന്നുളള ചോദ്യങ്ങളും ഉൾപ്പെട്ടതായിരിക്കും. 80 മാർക്കിന്റെ പരീക്ഷക്ക്​ ഒരു മാർക്ക്, രണ്ട്​ മാർക്ക്, നാലു മാർക്ക്, ആറു മാർക്ക്, എട്ടു മാർക്ക് എന്നിങ്ങനെ അഞ്ചു പാർട്ടുകളായിരിക്കും ഉണ്ടാവുക.

40 മാർക്കിന്റെ പരീക്ഷാചോദ്യങ്ങളുടെ വിതരണം

ഒരു മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽ നിന്ന് – ആറ്​ ചോദ്യങ്ങളിൽ നാല്​ എണ്ണത്തിന് ഉത്തരം എഴുതണം. (നാലു മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽനിന്ന് – മൂന്ന്​ ചോദ്യങ്ങളിൽ മൂന്ന്​ എണ്ണത്തിനും ഉത്തരം എഴുതണം. (മൂന്നു മാർക്ക്)

രണ്ടു മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽ നിന്ന് – ഒരു ചോദ്യം ഉണ്ടാവും അതിന്​ ഉത്തരം എഴുതണം. (രണ്ടു മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് – രണ്ടു ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതണം. (രണ്ടു മാർക്ക്)

മൂന്ന്​ മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽ നിന്ന് – നാലു ചോദ്യങ്ങളിൽ മൂന്ന്​ എണ്ണത്തിന് ഉത്തരം എഴുതണം. (ഒമ്പതു മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് – ഒരു ചോദ്യം ഉണ്ടാവും അതിന് ഉത്തരം എഴുതണം. (മൂന്ന്​ മാർക്ക്)

നാലു മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽ നിന്ന് – മൂന്ന്​ ചോദ്യങ്ങളിൽ രണ്ട്​ എണ്ണത്തിന് ഉത്തരം എഴുതണം. (എട്ടു മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് –രണ്ട്​ ചോദ്യങ്ങളിൽ ഒന്നിന്​ ഉത്തരം എഴുതണം. (നാലു മാർക്ക്)

അഞ്ചു മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽ നിന്ന് – രണ്ട്​ ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതണം. (അഞ്ചു മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളില്ല. (0 മാർക്ക്)


80 മാർക്കിന്റെ പരീക്ഷാചോദ്യങ്ങളുടെ വിതരണം

ഒരു മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽനിന്ന് –ആറു ചോദ്യങ്ങളിൽ നാല്​ എണ്ണത്തിന് ഉത്തരം എഴുതണം. (നാലു മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽനിന്ന് – നാല്​ ചോദ്യങ്ങളിൽ നാല്​ എണ്ണത്തിനും ഉത്തരം എഴുതണം. (നാല്​ മാർക്ക്)

രണ്ട്​ മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽ നിന്ന് – അഞ്ചു ചോദ്യങ്ങളിൽ മൂന്ന്​ എണ്ണത്തിന് ഉത്തരം എഴുതണം. (ആറു മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് – മൂന്ന്​ ചോദ്യങ്ങളിൽ രണ്ട്​ എണ്ണത്തിന് ഉത്തരം എഴുതണം. (നാല്​ മാർക്ക്)

നാലു മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽ നിന്ന് – അഞ്ചു ചോദ്യങ്ങളിൽ മൂന്ന്​ എണ്ണത്തിന് ഉത്തരം എഴുതണം. (12 മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് – രണ്ടു ചോദ്യങ്ങളിൽ ഒന്നിന്​ ഉത്തരം എഴുതണം. (നാലു മാർക്ക്)

ആറു മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽ നിന്ന് – നാലു ചോദ്യങ്ങളിൽ മൂന്ന്​ എണ്ണത്തിന് ഉത്തരം എഴുതണം. (18 മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് – മൂന്ന്​ ചോദ്യങ്ങളിൽ രണ്ട്​ എണ്ണത്തിന് ഉത്തരം എഴുതണം. (12 മാർക്ക്)

എട്ട്​ മാർക്ക് ചോദ്യങ്ങൾ – എ. ഫോക്കസ് ഏരിയയിൽ നിന്ന് – മൂന്ന്​ ചോദ്യങ്ങളിൽ രണ്ട്​ എണ്ണത്തിന് ഉത്തരം എഴുതണം. (16 മാർക്ക്)

ബി. നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളില്ല. (0 മാർക്ക്)




Tags:    
News Summary - How to study What to study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.