Maximum Marks: 80 Time: 2½ Hours
A. ഒന്നുമുതൽ ആറുവരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും ഒരുസ്കോർ വീതം. (1x6=6)
●1. മഹാരാഷ്ട്രയിൽ ഇന്ത്യയിലെ ആദ്യത്തെ വനിത സർവകലാശാല സ്ഥാപിച്ചത് ആര്?
●2. ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശിൽപി ആര്?
●3. ഓരോ സ്ഥലത്തിന്റെയും സൂര്യന്റെ ഉച്ചനിലയെ (Position of the Sun) ആധാരമാക്കി നിർണയിക്കുന്ന സമയം
●4. ഒരേ അന്തരീക്ഷ മർദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരക്കുന്ന സാങ്കൽപിക രേഖകൾ (imaginary lines) അറിയപ്പെടുന്ന പേര് എന്ത്?
●5. വ്യക്തികളുടെ വരുമാനത്തിന്മേൽ ചുമത്തുന്ന നികുതി ഏതാണ്?
●6. കബനി, അമരാവതി എന്നിവ പ്രധാന പോഷക നദികൾ ആയ (Tributaries) ഉപദ്വീപീയ നദിയുടെ പേര്?
B. 7 മുതൽ 10 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോന്നിനും ഒരു സ്കോർ വീതം. (1x4=4)
●7. 'പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ' (Poverty and unBritish Rule in India) എന്ന പുസ്തകം രചിച്ചതാര്?
(a) ഗോപാല കൃഷ്ണഗോഖലെ (b) ബിപിൻ ചന്ദ്രപാൽ (c) ദാദാഭായ് നവ്റോജി (d) രമേഷ് ചന്ദ്രദത്ത്
●8. ആരുടെ നേതൃത്വത്തിലാണ് ഈഴവ മെമ്മോറിയൽ തിരുവിതാംകൂർ മഹാരാജാവിന് സമർപ്പിച്ചത്.
(എ) ജി.പി.പിള്ള (ബി) ഡോ. പൽപു (സി) സി. കേശവൻ (ഡി) പട്ടം എ. താണു പിള്ള.
●9. കോട്ടണോപോളിസ് (Cottonopolis) എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?
(എ) മുംബൈ (ബി) അഹമ്മദാബാദ് (സി) കൊൽക്കത്ത (ഡി) വിശാഖപട്ടണം.
●10. ഏതുതരം നിക്ഷേപകർക്കാണ് വാണിജ്യ ബാങ്കുകൾ (Commercial Banks) ഓവർ ഡ്രാഫ്റ്റ് (Overdraft) സൗകര്യം ലഭ്യമാക്കുന്നത്.
(എ) സ്ഥിരനിക്ഷേപം (Fixed Deposit) (ബി) പ്രചലിത നിക്ഷേപം (Current Deposit) (സി) ആവർത്തന നിക്ഷേപം (Recurring Deposit) (ഡി) സാമ്പാദ്യ നിക്ഷേപം (Saving Deposit).
A. 11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും രണ്ട് സ്കോർ വീതം (2x3=6)
●11. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ് സ്ഥാപിച്ചത് ആര്? എന്തായിരുന്നു ഇതിന്റെ ലക്ഷ്യം?
●12. രാഷ്ട്രം എല്ലാകാലത്തും നിർബന്ധമായും നിർവഹിക്കേണ്ട ചുമതലകളാണ് നിർബന്ധിത ചുമതലകൾ (Obligatory Functions). അവ ഏതെല്ലാമാണെന്ന് സൂചിപ്പിക്കുക.
●13. ആരാണ് പൗരൻ (Citizen). വിവിധ തരം പൗരത്വങ്ങൾ (Citizenship) ഏതെല്ലാം?
●14. മറ്റ് സമൂഹ ശാസ്ത്ര പഠന രീതികളിൽനിന്ന് നിരീക്ഷണം (Observation) എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി കുറിക്കുക.
●15. വിവിധ തരം ചരക്കുസേവന നികുതികൾ (Goods and Services Taxes) ഏതെല്ലാമെന്ന് പട്ടികപ്പെടുത്തുക.
B. 16 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും രണ്ടു സ്കോർ വീതം) (2x2=4)
●16. 'വൈവിധ്യം നിറഞ്ഞ മണ്ണിനങ്ങൾ ഉപദ്വീപീയ പീഠഭൂമിയുടെ സവിശേഷതകളിൽ ഒന്നാണ്'. ഈ പ്രസ്താവന വിലയിരുത്തി ഉപദ്വീപീയ പീഠഭൂമിയിലെ (peninsular Plateau) മണ്ണിനങ്ങളെപ്പറ്റി ചെറുകുറിപ്പ് തയാറാക്കുക.
●17. ഇരുമ്പുരുക്ക് വ്യവസായത്തിന്റെ (Iron and Steel Industries) സ്ഥാന നിർണയത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ സൂചിപ്പിക്കുക.
●18. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന (non Banking Financial Companies) പ്രധാന സേവനങ്ങൾ എന്തെല്ലാം?
A. 19 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും നാലു സ്കോർ വീതം. (4x3 =12).
●19. സ്വാതന്ത്ര്യാനന്തര ഇന്ത്യ ബഹിരാകാശ ഗവേഷണ രംഗത്ത് (Space research) കൈവരിച്ച നേട്ടങ്ങൾ പട്ടികപ്പെടുത്തുക.
●20. തന്നിട്ടുള്ള ഭൂവിവരങ്ങളെ നൽകിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴുതുക.
(a) കാരകോറം നിര (b) മർമ്മഗോവ തുറമുഖം (c) ഛോട്ട നാഗ്പൂർ പീഠഭൂമി (d) ഗോദാവരി നദി.
●21. മറ്റു ഗതാഗത മാർഗങ്ങളിൽനിന്ന് വ്യത്യസ്തമായി ജലഗതാഗതത്തിന് (Water Transport) നിരവധി മേന്മകൾ ഉണ്ട്. അവ ഏതെല്ലാമെന്ന് സൂചിപ്പിക്കുക.
●22. 1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം (Consumer Protection Act -1986) ഉപഭോക്താവിന് ഉറപ്പുനൽകുന്ന അവകാശങ്ങൾ ഏതെല്ലാം?
●23. 'എ' കോളത്തിന് അനുേയാജ്യമായവ 'ബി' കോളത്തിൽനിന്നും കണ്ടെത്തി പട്ടിക ക്രമപ്പെടുത്തുക.
B. 24, 25 ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. നാലു സ്കോർ (4x1=4).
●24 'സമൂഹശാസ്ത്ര പഠനത്തിന് പൗരബോധ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കാൻ കഴിയും'. ഒരു സാമൂഹ്യശാസ്ത്ര വിദ്യാർഥി എന്ന നിലയിൽ പൗരബോധം വളർത്തുന്നതിന് സഹായിക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് നിർദേശിക്കുക.
●25. എന്താണ് ധരാതലീയ ഭൂപടങ്ങളിലെ (Toposheet) പ്രാഥമിക വിവരങ്ങൾ (Primary/marginal information). ധരാതലീയ ഭൂപടങ്ങളിൽ കാണുന്ന പ്രാഥമിക വിവരങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
A. 26 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരമെഴുതുക. ഓരോന്നിനും ആറു സ്കോർ വീതം (6x3=18)
●26. ഇന്ത്യയിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ (Bureaucracy) വിവിധ വിഭാഗങ്ങൾ ഏതെല്ലാം? ഓരോ വിഭാഗത്തിന്റെയും സവിശേഷതകൾ വിശദമാക്കുക.
●27. ഭൂസ്ഥിര ഉപഗ്രഹങ്ങൾ (geostationary Satellites) സൗര സ്ഥിര ഉപഗ്രഹങ്ങൾ (Sun Synchronous satellites) എന്നിവയുടെ സവിശേഷതകൾ തിരിച്ചറിഞ്ഞ് താരതമ്യകുറിപ്പ് തയാറാക്കുക.
●28. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നടത്തിയ ദേശീയ പ്രക്ഷോഭങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തെക്കുറിച്ച് വിശദീകരിക്കുക.
●29. വാണിജ്യ ബാങ്കുകളുടെ (Commercial Bank) പ്രധാന ധർമങ്ങളിൽ ഒന്നാണ് നിക്ഷേപങ്ങൾ സ്വീകരിക്കുക എന്നത്. വാണിജ്യ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപങ്ങളിൽ (Deposits) ഏതെങ്കിലും മൂന്നെണ്ണത്തെക്കുറിച്ച് വിശദീകരിക്കുക.
B. 30 മുതൽ 32 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതുക. ആറു സ്കോർ വീതം (6x2=12)
●30 ''ഭരണപരമായി ഏകീകരിക്കപ്പെടാതിരുന്നതിനാൽ കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന് ഒരു ഏകീകൃത രൂപം കൈവന്നിരുന്നില്ല''. ഈ പ്രസ്താവന വിലയിരുത്തി ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ നടന്ന രാഷ്ട്രീയ സമരങ്ങളെ വിശകലനം ചെയ്യുക.
●31. എന്താണ് ജനസംഖ്യാ ശാസ്ത്രം (Demography) ഒരു സർക്കാർ ജനസംഖ്യാപഠനം നടത്തുന്നതിന്റെ ആവശ്യകത എന്താണ്?
●32. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ കാരണങ്ങൾ (First war of Indian Independence) വിശകലനം ചെയ്യുക. ഇതിന്റെ ഫലങ്ങൾ (impact) എന്തെല്ലാമായിരുന്നു എന്ന് കണ്ടെത്തുക).
33 മുതൽ 35 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതുക. ഒാരോന്നിനും 8 സ്കോർ വീതം (8x2 =16).
●33. താഴെപറയുന്ന സൂചകങ്ങളുടെ (hints) അടിസ്ഥാനത്തിൽ ഫ്രഞ്ചുവിപ്ലവത്തിന്റെ കാരണങ്ങൾ വിലയിരുത്തുക.
●സാമൂഹിക-സാമ്പത്തിക അസമത്വം
●ചിന്തകരുടെ സ്വാധീനം
●ടെന്നിസ് കോർട്ട് പ്രതിജ്ഞ
●34. ആഗോള മർദ മേഖലകൾക്കിടയിൽ രൂപപ്പെടുന്ന കാറ്റുകളാണ് ആഗോള വാതങ്ങൾ. (Planetary winds). വിവിധ ആഗോള വാതങ്ങളെ പറ്റി വിശദീകരിക്കുക.
●35. 'ഫാഷിസത്തിന്റെയും നാസിസത്തിന്റെയും പ്രവർത്തനങ്ങളിലുള്ള സാമ്യതകൾ' എന്ന വിഷയത്തിൽ ഒരു പത്രറിപ്പോർട്ട് തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.