2024 ജൂൺ മൂന്ന്, പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ സ്‌കൂളിലേക്ക് കാലൂന്നുന്ന കൊച്ചു കൂട്ടുകാര്‍ക്ക് ആശംസകള്‍...
മിക്ക സ്‌കൂളുകളും പ്രവേശനം പൂര്‍ത്തിയാക്കി കുട്ടികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പുത്തനുടുപ്പുകളും പുസ്തകങ്ങളുമായി പുതിയ ക്ലാസിലേക്ക് പോകുന്ന കൂട്ടുകാരെ കാത്തിരിക്കുന്നത് സ്‌കൂളുകളും അധ്യാപകരുമാണ്. ഏറെ പുതുമകള്‍ നിറഞ്ഞതാകട്ടെ ഈ സ്‌കൂള്‍ വര്‍ഷമെന്ന് ആശംസിക്കുന്നു. 200 അധ്യയന ദിനങ്ങള്‍-1200 മണിക്കൂറുകള്‍-1600 പീരിയഡുകള്‍, ഹെഡ്മാസ്റ്റര്‍/മിസ്ട്രസ്, അധ്യാപകര്‍, സുഹൃത്തുകള്‍... ഇങ്ങനെ നിരവധി കാര്യങ്ങളാണ് സ്‌കൂളിലെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത്.
രണ്ടു മാസത്തോളമായി കളിച്ചും ചിരിച്ചും ചാടിയും ഓടിയും നടന്ന കുട്ടികള്‍ ജൂണ്‍ ഒന്നിന് സ്‌കൂളിലെത്തുകയാണ്. സ്‌കൂളിലെത്തുന്നതിന് മുമ്പ് പല കാര്യങ്ങള്‍ നാം തയാറാക്കിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
•കളികള്‍ക്ക് അൽപം വിരാമം നൽകുക. ഇനി സ്‌കൂള്‍ ദിനങ്ങളാണ്.
•നിങ്ങളുടെ മുറി വൃത്തിയില്ലാതെ കിടക്കുകയാണെങ്കില്‍ അത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഠനത്തിന് വൃത്തിയുമായി വളരെ നല്ല ബന്ധമുണ്ട്.
•പഠിക്കാനുള്ള സ്ഥലവും അതിനുള്ള അന്തരീക്ഷവും തിരഞ്ഞെടുക്കുക. രക്ഷിതാക്കള്‍ ടി.വി കാണുന്ന സ്ഥലം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വസ്ഥമായി ഇരുന്ന് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കുക.
•സ്‌കൂള്‍ യൂനിഫോം തയ്ച്ചുകിട്ടിയെങ്കില്‍ എടുത്ത് ട്രയലായി ഇട്ടുനോക്കുക. പഴയ യൂനിഫോം തുടരുകയാണെങ്കില്‍ അത് നനച്ചു/തേയ്ച്ചു എന്ന് ഉറപ്പുവരുത്തുക
•പഠനോപകരണങ്ങള്‍ - പേന, പെന്‍സില്‍, സ്‌കെയില്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങിയവ തയാറാക്കി വെക്കുക. ആഹാരത്തിനുള്ള പാത്രവും വെള്ളം കൊണ്ടുപോകാനുള്ള കുപ്പിയും റെഡിയാക്കണം.
•നേരത്തേ കിട്ടിയ പാഠപുസ്തകങ്ങളുണ്ടെങ്കില്‍ അവ കൃത്യമായും പൊതിഞ്ഞുവെക്കുക. നോട്ടുബുക്കുകളും പൊതിയാന്‍ മറക്കരുത്.
•വീട്ടില്‍ രക്ഷിതാക്കളെയും സ്‌കൂളില്‍ അധ്യാപകരെയും ബഹുമാനിക്കാനും കൂട്ടുകാരെ സ്‌നേഹിക്കാനുമുള്ള മനസ്സുണ്ടാകാന്‍ തയാറെടുക്കുക.
•RACE എന്ന വാക്ക് മനസ്സില്‍ ഇടക്കിടെ ഓര്‍ക്കുക - R എന്നത് സ്വന്തമായും മറ്റുള്ളവരെയും Respect ചെയ്യുക എന്നുള്ളതാണ്. A എന്നത് Attitude (മനോഭാവം), C എന്നത് Cooperate (സഹകരിക്കുക), E എന്നത് Excellence (മികവ്) എന്നതുമാണ്. മനോഭാവം എപ്പോഴും പോസിറ്റിവ് ആകാന്‍ ശ്രമിക്കുക. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ചിന്തയിലും പോസിറ്റിവ് ആകാന്‍ ശ്രദ്ധിക്കുക. സഹകരണം മറ്റുള്ളവരോട് നല്ല രീതിയില്‍ സൗഹൃദമാക്കാന്‍ ശ്രമിക്കുക. മികവ് എന്നത് വിജയത്തിന്റെ മുന്നോടിയാണ്.
•അതിരാവിലെ ഉണരുക, സമയത്ത് ആഹാരം കഴിക്കുക, സമയത്ത് ഉറങ്ങുക തുടങ്ങിയ കാര്യങ്ങള്‍ ശീലിക്കുക.
•പഠിക്കാനുള്ള സമയം നിശ്ചയിക്കുക. കഴിയുമെങ്കില്‍ ഒരു ടൈംടേബിള്‍ തയാറാക്കി പഠിക്കുക.
•രാവിലെ അഞ്ചു മുതല്‍ എട്ടു വരെയും രാത്രി ഏഴു മുതല്‍ 10 വരെയുമാണ് പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. (ഒന്നു മുതല്‍ നാലു വരെ ക്ലാസിലുള്ള കുട്ടികള്‍ക്ക് വൈകീട്ട് ആറു മുതല്‍ രാത്രി ഒമ്പതു വരെയുള്ള സമയക്രമം മതിയാകും).
•സംശയങ്ങള്‍ എന്തുണ്ടെങ്കിലും ടീച്ചറോടോ കൂട്ടുകാരോടോ രക്ഷിതാക്കളോടോ മറ്റ് അറിയുന്നവരോടോ ചോദിക്കാന്‍ മടിക്കരുത്.
•എല്ലാ ദിവസവും അന്നന്ന് പഠിപ്പിച്ച പാഠഭാഗങ്ങളിലൂടെ കടന്നുപോവുക. ഓരോ ദിവസവും പഠിപ്പിച്ചത് അന്നുതന്നെ പഠിക്കാനുള്ള ശീലമുണ്ടാക്കുക. ഇത് തുടക്കത്തിലേ ശീലിക്കുക.
•കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിഷയങ്ങള്‍ കൂടുതല്‍ സമയം പഠിക്കുക.
•പാഠഭാഗങ്ങള്‍ മുഴുവനായും ഓര്‍ത്തുവെക്കേണ്ടതില്ല. പോയന്റുകളായി ഓര്‍ത്തുവെക്കുക. പോയന്റുകള്‍ വികസിപ്പിച്ച് എഴുതാന്‍ പ്രാക്ടീസ് ചെയ്യുക.
•പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ തങ്ങിനില്‍ക്കാന്‍ അവ ആവര്‍ത്തിക്കുക. മറ്റു ചിന്തകള്‍ കഴിവതും ഒഴിവാക്കുക.
•പോയന്റുകള്‍ വായിച്ച് ഓര്‍ത്തുവെക്കാന്‍ ശ്രമിക്കുക. അവ ആവര്‍ത്തിച്ചു വായിക്കുക. സ്വയം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ പറഞ്ഞുനോക്കുക.
•വായനയോടൊപ്പം ലഭിക്കുന്ന വിവരങ്ങള്‍ കുറിപ്പായി വെക്കാന്‍ മറക്കരുത്. ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങള്‍, നിർവചനങ്ങള്‍ എന്നിവ വലിയ പേപ്പറില്‍ എഴുതി, കിടക്കുന്നതിനടുത്ത ചുവരിൽ ഒട്ടിക്കുക.
•സ്‌കൂളിലെ വിവിധ ക്ലബ് പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പറ്റുമെന്ന് തോന്നുന്നത് തിരഞ്ഞെടുക്കുക. (സ്റ്റുഡന്റ്സ് പൊലീസ്, എന്‍.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൂള്‍ എത്തിക്‌സ് ക്ലബ്, കൂടാതെ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിവിധ വിഷയ ക്ലബുകള്‍ സ്കൂളുകളിൽ പ്രവർത്തിക്കുന്നുണ്ട്).
•കുട്ടികൾക്ക് നിരവധി അവകാശങ്ങള്‍ നിലവിലുണ്ട്. അവ കുട്ടികളുടെ സംരക്ഷണത്തിനാണ്. എന്നാല്‍, അത് എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണരുത്.
•നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുക. തെറ്റായ കൂട്ടുകെട്ടുകളില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
•ഇന്ന് നാട്ടിലുള്ള മിക്ക കുറ്റകൃത്യങ്ങളിലും പെടുന്നത് കുട്ടികളാണ്. അറിഞ്ഞും അറിയാതെയും കുറ്റവാളികളാകുന്നവര്‍. അത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശീലിക്കുക.
•സൈബര്‍ കുറ്റങ്ങള്‍ പെരുകിവരുന്നതിനാല്‍ സ്‌കൂളില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാതിരിക്കുക.
•ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തികൾ നമ്മുടെ നാട്ടിലുണ്ട്. അവരെ സൂക്ഷിക്കുക.
•നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ നിർണായകമായ മറ്റൊരു വര്‍ഷമാണ് ആരംഭിക്കുന്നത്. കുട്ടിക്ക് സ്വസ്ഥമായിരുന്ന് പഠിക്കാനുള്ള അവസരങ്ങളും സൗകര്യങ്ങളും നൽകുക.
•കുട്ടിയുടെ പഠനാവശ്യങ്ങള്‍ക്കായി ഈയാഴ്ച കുറച്ച് തുക മാറ്റിവെക്കേണ്ടതുണ്ട്.
•കുട്ടിക്ക് സ്‌കൂളില്‍ കൊണ്ടുപോകാനുള്ള എല്ലാ വസ്തുക്കളും വാങ്ങിക്കൊടുക്കുക. ഏറ്റവും കൂടിയ ഇനം വാങ്ങിയില്ലെങ്കിലും ഏറ്റവും കുറഞ്ഞത് വാങ്ങാതിരിക്കുന്നതാണ് നല്ലത്.
•കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ വൃത്തിയുള്ള യൂനിഫോം/വസ്ത്രം ശരിയായ രീതിയില്‍ ധരിക്കുന്നു എന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തേണ്ടതാണ്.
•സ്‌കൂളിലെ ആദ്യ ദിവസം കുട്ടിയോടൊപ്പം സ്‌കൂളില്‍ പോകാന്‍ ശ്രമിക്കുക. കുട്ടിയുടെ അധ്യാപകരുമായി സൗഹൃദം സ്ഥാപിക്കാന്‍ മറക്കരുത്.
•സ്‌കൂളിലേക്ക് കുട്ടിയെ അയക്കുന്നതും തിരികെ കൊണ്ടുവരുന്നതും ഉത്തരവാദിത്തമുള്ള വാഹനങ്ങളിലായിരിക്കണം.
•ദിവസവും സ്‌കൂളില്‍നിന്നും തിരികെയെത്തുന്ന കുട്ടിയോട് അഞ്ച് മിനിറ്റെങ്കിലും അന്നേദിവസം സ്കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനായി ചെലവഴിക്കുക.
•റോഡ് മാർഗം നടന്നുപോകുന്നവരെ ഒന്നോ രണ്ടോ ദിവസം അത് കൃത്യമായി പരിശീലിപ്പിക്കണം (വലതുവശത്തുകൂടി നടക്കുക, വാഹനങ്ങള്‍ ശ്രദ്ധിക്കുക, റോഡ് ക്രോസ് ചെയ്യുക, സീബ്രാലൈൻ ഉപയോഗിക്കുക).
•മറ്റു വാഹനത്തില്‍ വരുന്നവരെയും അപരിചിതരെയും ശ്രദ്ധിക്കണം. അവര്‍ ഓഫര്‍ ചെയ്യുന്ന ലിഫ്റ്റ് നിരസിക്കാൻ കുട്ടികളെ ഉപദേശിക്കുക.
•കുട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പലതരം ദുശ്ശീലങ്ങളുണ്ട്. അവയിലോ അവ പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകെട്ടിലോ കുട്ടികള്‍ എത്തിപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിന് ദിവസവും കുട്ടിയുമായുള്ള സംഭാഷണത്തിലേർപ്പെടേണ്ടത് അത്യാവശ്യമാണ്.
•കുട്ടിയുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എന്തെങ്കിലും മാറ്റങ്ങളുണ്ടായതായി കണ്ടാല്‍ ഉത്തരവാദപ്പെട്ടവരെ അറിയിക്കാന്‍ മടികാണിക്കരുത്.
•കുട്ടി സ്‌കൂളില്‍ പോകുന്നതുവരെയും സ്‌കൂളില്‍നിന്ന് തിരികെ വരുന്നതു വരെയും വീട്ടില്‍ ആരെങ്കിലും ഉണ്ടായിരുന്നാൽ നന്ന്.
പൊലീസ് (കണ്‍ട്രോള്‍ റൂം) - 100, ഫയര്‍ഫോഴ്‌സ് - 101, ആംബുലന്‍സ് - 108, ട്രാഫിക്ക് പൊലീസ് 1099, ക്രൈം സ്റ്റോപ്പര്‍ - 1090, സൈബര്‍ സെല്‍ - 0471 2382600/9497975998, ചൈല്‍ഡ് ഹെല്‍പ് ലൈന്‍ - 1098/ 1517, പൊലീസ് എസ്.എം.എസ് അലര്‍ട്ട് - 9497900000, വനിത ഹെല്‍പ് ലൈന്‍ - 1091/9947000100, ഹൈവേ പട്രോള്‍ - 9846100100.
ജില്ല കലക്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ - തിരുവനന്തപുരം - 0471 2731177, കൊല്ലം - 0474 2794900, പത്തനംതിട്ട - 0468 2222505 ആലപ്പുഴ - 0477 2251720, കോട്ടയം - 0481 2562001, ഇടുക്കി - 04862 233103, എറണാകുളം - 0484 2423001, തൃശൂര്‍ - 0487 2361020, പാലക്കാട് - 0491 2533266, മലപ്പുറം - 0483 2734355, കോഴിക്കോട് - 0495 2371400, വയനാട് - 04936 202230, കണ്ണൂര്‍ - 0497 2700243, കാസര്‍കോട് - 04994 256400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.