നേരത്തേ മൊബൈൽ ഫോണിൽ കുത്തി ടി.വിയും കണ്ടിരിക്കാതെ പോയി പുസ്തകം എടുത്തുവെച്ച് ഇരുന്നു വായിക്കാൻ ധൈര്യമായി പറയാമായിരുന്നു. കോവിഡും ലോക്ഡൗണും പഠനം ഒാൺലൈനിലാക്കിയതോടെ കുട്ടികൾ പഠിക്കുകയാണോ കളിക്കുകയാണോയെന്ന് തിരിച്ചറിയാൻ കഴിയാതെയായി. നേരംപോക്കിനായി ഒാൺലൈൻ ഗെയിമുകൾ കുട്ടികളുടെ കൂട്ടിനെത്തുകയും ചെയ്തു. ബ്ലൂവെയിലും പബ്ജിയും അരങ്ങുവാണിരുന്ന സ്ഥലത്ത് ഫ്രീ ഫയർ പോലുള്ള ഗെയിമുകൾ ഇടംപിടിച്ചു. അതിെൻറ അനന്തര ഫലമായിരുന്നു തിരുവനന്തപുരത്തെ ബിരുദ വിദ്യാർഥിയുടെ ആത്മഹത്യയും. ഒാൺലൈനിൽ പതിയിരിക്കുന്ന ഇത്തരം കൊലയാളി കളികളെക്കുറിച്ച് അറിയാമെങ്കിലും പലപ്പോഴും കുട്ടികൾ അതിന് അടിമപ്പെടുന്നത് തിരിച്ചറിയുന്നത് ഏറെ വൈകിയായിരിക്കും. ഇതോടെ കാര്യങ്ങളെല്ലാം കൈവിട്ടും പോയിക്കാണും.
ഒരു രസത്തിനായി തുടങ്ങുന്ന ഇത്തരം ഗെയിമുകൾ പലപ്പോഴും ദുരന്തങ്ങളിലായിരിക്കും അവസാനിക്കുക. രക്ഷിതാക്കളുടെ അശ്രദ്ധയും അറിവില്ലായ്മയും ഇൗ ദുരന്തങ്ങളുടെ ആഴം കൂട്ടും. ലോക്ഡൗണായതോടെ കുട്ടികൾക്ക് മറ്റു കുട്ടികളുമായി കളിക്കാനോ സമയം ചെലവഴിക്കാനോ അവസരം നഷ്ടമായതോടെയാണ് മാതാപിതാക്കൾ കുഞ്ഞുങ്ങളെ അടക്കിയിരുത്താനായി പലപ്പോഴും ഗെയിമുകൾ നൽകിയിട്ടുണ്ടാകുക. എന്നാൽ, ഒന്നിൽനിന്ന് മറ്റൊന്നിേലക്ക് മാറി ഇത്തരം കൊലയാളി ഗെയിമുകളിലേക്കെത്താൻ അധികം താമസമുണ്ടാകില്ലെന്ന കാര്യം ആദ്യം മനസ്സിലാക്കണം. ഫ്രീ ഫയർ പോലുള്ള ഗെയിമുകൾ സൗജന്യമായതിനാലും കുട്ടികൾക്ക് താൽപര്യമുള്ള തോക്കുകളും മറ്റും ലഭിക്കുന്നതിനാലും എളുപ്പത്തിൽ കുട്ടികളെ ഇവ കീഴ്പ്പെടുത്തും. ഒരു ഘട്ടം കഴിഞ്ഞാൽ അപരിചിതരുമായി ചാറ്റ് ചെയ്യാനും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങളും മറ്റും വാങ്ങാനും ഇത്തരം ഗെയിമുകൾ പ്രേരിപ്പിക്കും. കുട്ടികളുടെ മനസ്സിൽ കളവില്ലാത്തതിനാൽ തന്നെ അപ്പുറത്ത് ചാറ്റ് ചെയ്യുന്നവരുടെ ഉദ്ദേശ്യം ഒരുപക്ഷേ, മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. കുഞ്ഞുങ്ങളെ അവർ അറിയാതെ തന്നെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയോ മറ്റു തട്ടിപ്പുകൾക്ക് വിധേയമാക്കുകയോ ചെയ്തേക്കാം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറാണെങ്കിൽ പണനഷ്ടവും സംഭവിച്ചേക്കാം. കൂടാതെ കൂടുതൽ പണം നൽകി ഗെയിമുകൾ വാങ്ങാൻ അവരെ നിർബന്ധിക്കുകയും ചെയ്യും.
ഉൗണും ഉറക്കവും ഇല്ലാെത കുഞ്ഞുക്കൾ സദാസമയവും ഗെയിമുകളിൽ മുഴുകുന്നതോടെ ഗെയിം അടിമത്തമാകും. മൊബൈൽ, ലാപ്ടോപ് എന്നിവയുടെ സ്ക്രീൻ സമയം വർധിക്കുന്നതോടെ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ നമുക്കറിയാം. കൂടാതെ ഇരുന്ന ഇരിപ്പിൽ ഗെയിം കളിക്കുന്നതോടെ കുട്ടികൾക്ക് മറ്റു വ്യായാമങ്ങൾ ഇല്ലാതാകുകയും ശാരീരിക ആരോഗ്യം ക്ഷയിക്കുകയും ചെയ്യും. ഇതിനുപുറമെ മാനസിക ആരോഗ്യവും നഷ്ടമാകും. ഗെയിമുകളിലെ പല കഥാപാത്രങ്ങൾക്കും കുഞ്ഞുങ്ങളുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിയും. ചിലർ അക്രമാസക്തരാണെങ്കിൽ മറ്റു ചിലപ്പോൾ ദുർബലരായി തീരും. അവരെ സ്വാധീനിക്കുന്ന കഥാപാത്രങ്ങളായിരിക്കും അവരുടെ സ്വഭാവത്തിലും പ്രതിഫലിക്കുക.
അറിഞ്ഞും പറഞ്ഞുമെല്ലാം ഗെയിമുകളെക്കുറിച്ച് കുട്ടികൾക്ക് അറിവുകാണും. കൂട്ടുകാർ പറഞ്ഞോ മറ്റോ ആകും ആദ്യം ഇൗ ഗെയിമുകൾക്ക് തുടക്കമിടുക. തുടക്കത്തിൽ മാനസിക ഉല്ലാസത്തിനുവേണ്ടി ഇവ തെരഞ്ഞെടുക്കുേമ്പാൾ പിന്നീട് ജയിക്കാനുള്ള വാശിയാകും. അതിെൻറ പ്രധാന കാരണം വിഡിയോ ഗെയിമുകൾക്കായി കളയുന്ന സമയമായിരിക്കും. ആഴ്ചയിൽ ഒരു ദിവസം കൂടിയത് അരമണിക്കൂർ മാത്രമായിരിക്കണം കുട്ടികൾക്ക് ഗെയിം കളിക്കാൻ അനുവദിച്ച് നൽകേണ്ടത്. മുതിർന്ന കുട്ടികളെ ഇത്തരം കാര്യങ്ങളിൽ കൈകാര്യം ചെയ്യാൻ എളുപ്പമല്ലെങ്കിൽപോലും ഒരു കണ്ണ് അവരുടെ മേൽ എപ്പോഴുമുണ്ടായിരിക്കണം. സ്വഭാവങ്ങളിൽ പെെട്ടന്നുള്ള മാറ്റം എളുപ്പത്തിൽ മാതാപിതാക്കൾക്ക് മനസ്സിലാക്കാനാകും. അവയെ അവഗണിക്കാതിരിക്കണം.
ഗെയിം അടിമത്തത്തിലേക്ക് പോകുന്ന കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നമാകും വിഷാദം. പണം തികയാതെ വരുേമ്പാഴോ, മറ്റു ചൂഷണങ്ങൾ നേരിടേണ്ടിവരുേമ്പാഴോ കുറ്റബോധമോ മാതാപിതാക്കളുടെ പക്വതയില്ലാത്ത പെരുമാറ്റമോ ശാസനയോ തുടങ്ങിയ കാര്യങ്ങളാകും ഇവയിലേക്ക് നയിക്കുക. കുട്ടികൾ വിഷാദത്തിലേക്ക് കടക്കുന്നുണ്ടെന്ന് മാതാപിതാക്കൾ മനസ്സിലാക്കിയാൽ ഉടൻ ആരോഗ്യവിദഗ്ധനുമായി ബന്ധപ്പെടണം. ലഹരിക്ക് അടിമപ്പെടുന്നതുപോലെ തന്നെയാണ് ഗെയിം അടിമത്തമെന്നും മനസ്സിലാക്കണം. സങ്കടം, താൽപര്യമുണ്ടായിരുന്ന കാര്യങ്ങളോടുള്ള താൽപര്യ കുറവ്, ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കകുറവ്, ഏകാഗ്രത ഇല്ലായ്മ, നിരാശ, ആത്മഹത്യ പ്രവണത തുടങ്ങിയവയാണ് വിഷാദത്തിെൻറ ലക്ഷണങ്ങൾ.
പഠനത്തിൽനിന്ന് പിറേകാട്ടുപോകുന്നതാകും ഇതിെൻറ പ്രത്യക്ഷമായ ആദ്യലക്ഷണം. സ്വഭാവത്തിലെ പെെട്ടന്നുള്ള മാറ്റവും ഒഴിവാക്കി വിടാതിരിക്കുക. ഗെയിം കളിക്കുേമ്പാൾ ആദ്യം സന്തോഷമാണ് ലഭിക്കുന്നതെങ്കിൽ ഒരു ഘട്ടത്തിൽ കളിക്കാതെയാകുന്നതോടെ വെപ്രാളം, സങ്കടം, മാനസികാസ്വാസ്ഥ്യം തുടങ്ങിയവയായിരിക്കും അനുഭവപ്പെടുക. ഇതോടെ ഗെയിം കളിക്കുകയെന്നത് മാത്രമാകും ഇൗ ബുദ്ധിമുട്ടുകളിൽനിന്ന് രക്ഷപ്പെടാൻ കുട്ടികൾ കണ്ടെത്തുന്ന വഴി. ഉൗണും ഉറക്കവുമില്ലാതെ മണിക്കൂറുകളോളം ഗെയിമിനായി ചെലവഴിക്കാൻ അവർ സമയം കണ്ടെത്തും. ആറുമണിക്കൂറെങ്കിലും വിദ്യാർഥികൾക്ക് ഉറക്കം ലഭിക്കണം. ഇതു ലഭിക്കാതെ വരുന്നതോടെ ശാരീരിക മാനസിക പ്രശ്നങ്ങൾ നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.