ആശയവിനിമയോപാധി എന്ന നിലയിലും സാമൂഹിക-സാംസ്കാരിക ജീവിതത്തിെൻറ ഉൗർജം എന്ന നിലയിലും ഭാഷ നിലനില്‍ക്കുന്നുണ്ട്. ഭാഷയുടെ എല്ലാ സവിശേഷതകളും വ്യവഹാരരൂപത്തിലുണ്ട്. ആശയങ്ങളെ ആവിഷ്കരിക്കാനും സ്വീകരിക്കാനും വ്യവഹാരരൂപങ്ങളിലൂടെ സാധിക്കും. വ്യവഹാരരൂപം 'ഡയറി'യെക്കുറിച്ച് കൂടുതലറിയാം. ഇൗ ന്യൂജൻകാലഘട്ടത്തിലും ഡയറിക്ക് വളരെയധികം പ്രസക്തിയുണ്ട്.
ഒരു വ്യക്തിയുടെ സത്യസന്ധമായ ചരിത്രത്തിെൻറ അടയാളപ്പെടുത്തലാണ് ഡയറി. തെൻറ മനസ്സ് മറ്റൊരാളുമായി പങ്കുവെക്കാൻ മടിതോന്നുന്ന ഒരു വ്യക്തിക്ക് അത് പുറത്തുകൊണ്ടുവരാനുള്ള ഉത്തമ മാർഗമാണ് ഡയറി. അതുകൊണ്ടാകാം മനുഷ്യെൻറ വൈകാരിക വേദന തരണംചെയ്യാൻ സഹായകമായ ഒരു മാർഗമായി പലപ്പോഴും ഇത് ശിപാർശ ചെയ്യപ്പെടുന്നത്. ഒരാളുടെ ജീവിതത്തെ വിലയിരുത്താനും ശരിയായ കാഴ്‌ചപ്പാടിലൂടെ പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനും ശരിയായ കാഴ്‌ചപ്പാടിലൂടെ യഥാർഥ പ്രശ്‌നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും പുതിയ ലക്ഷ്യങ്ങൾ കൈവരിക്കാനുമെല്ലാം ഡയറി എഴുത്തിലൂടെ സാധിക്കും. ഒട്ടുമിക്ക ആളുകളും ഡയറി എഴുതാന്‍ താൽപര്യമുള്ളവരായിരിക്കും. ഒാരോ ദിവസത്തെയും സംഭവങ്ങള്‍, അനുഭവങ്ങള്‍, ഓർമകള്‍, ചിന്തകള്‍, നീരീക്ഷണങ്ങള്‍ എന്നിവയാണ് ഡയറിയില്‍ രേഖപ്പെടുത്തുന്നത്.
ദിവസവുമായി വലിയ ബന്ധമുണ്ട് ഡയറിക്ക്. 'ദിവസം' എന്ന് അര്‍ഥമുള്ള ഡീയസ് (Dies) എന്ന ലാറ്റിന്‍ പദത്തില്‍നിന്നുണ്ടായ ഡയാറിയം (Diarium) ആണ് ഡയറി എന്ന വാക്കിെൻറ ആദ്യരൂപം. 'ഓരോ ദിവസവും രേഖപ്പെടുത്തുന്ന കണക്ക്' എന്നാണ് ഡയാറിയം എന്ന വാക്കിെൻറ അര്‍ഥം. ക്രിസ്തു ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഗ്രീക്കുകാരും റോമാക്കാരുമൊക്കെ ഡയറിക്കുറിപ്പുകള്‍ എഴുതിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 14ാം നൂറ്റാണ്ടുകളില്‍ ഡയറിക്കുറിപ്പുകള്‍ യൂറോപ്പില്‍ ഒരു സാഹിത്യശാഖയായിത്തന്നെ മാറിയിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് ഡയറിക്കുറിപ്പുകള്‍ എഴുതി ലോകപ്രശസ്തയായി മാറിയ ആന്‍ ഫ്രാങ്കിനെ എല്ലാവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഇൗ ലോകത്ത് ഡയറിക്ക് ഒരു വിശ്വസ്‌ത മിത്രമാവാനും നല്ല സുഹൃത്താകാനും കഴിയും. ജീവിതത്തിനായുള്ള ഹോംവർക്ക് (HOME WORK FOR LIFE) എന്നും ഡയറിയെ വിശേഷിപ്പിക്കാം.
ഇന്ത്യന്‍ ചരിത്രത്തിെൻറ ഗതിനിര്‍ണയിച്ച ഡയറിയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാപകനായ എം.ഒ. ഹ്യൂമിേൻറത്. 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമര പശ്ചാത്തലത്തെക്കുറിച്ച് സത്യസന്ധവും വിശദവുമായ അറിവുകളാണ് ആ ഡയറി നല്‍കിയത്. പില്‍ക്കാലത്ത് അത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 1850ല്‍ ഉത്തര്‍പ്രദേശിലെ ഇറ്റാനയില്‍ ബ്രിട്ടീഷ് ഗവര്‍ണറായിരുന്നു അന്ന് ഹ്യൂം. വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ ജീവിതംപോലും മാറ്റിമറിച്ചത് അദ്ദേഹത്തിെൻറ ഡയറിയായിരുന്നു.
നാസികളിൽനിന്നു രക്ഷപ്പെടുന്നതിന് ഒളിവിൽ കഴിയേണ്ടിവന്ന ആൻ ഫ്രാങ്ക് എന്ന യഹൂദ പെൺകുട്ടിയുടെ ഡയറിക്കുറിപ്പ് മനുഷ്യൻ മനുഷ്യനോടു കാട്ടുന്ന ക്രൂരതയുടെ വേദനിപ്പിക്കുന്ന സാക്ഷ്യപത്രമാണ്. ഡയറി എഴുത്ത് ഒരു സാഹസികതയാണ്. സത്യസന്ധമായി എഴുതാനുള്ള ആര്‍ജവമുണ്ടാകുമ്പോഴേ അത് ജീവതത്തോട് നീതി പുലർത്തൂ. ഒാരോ തവണ പുതുവര്‍ഷം തുടങ്ങുേമ്പാഴും ഡയറികള്‍ തേടി പുതുതലമുറ കടകളില്‍ കയറിയിറങ്ങുന്നത് ഇൗ ന്യൂജെൻകാലത്തും കൗതുക കാഴ്ചയാണ്. പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിദ്യാർഥികള്‍ക്ക് ഡയറി എഴുത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതുതലമുറയെ ഇത് എഴുത്തിലേക്ക് കൂടുതൽ നയിക്കും.
ഡയറി എഴുതുന്നതിലൂടെ നമ്മുടെ സ്വന്തം ജീവിതയാത്രയുടെ അനേകം നിശ്ചലചിത്രങ്ങൾ സമാഹരിക്കാനും അങ്ങനെ അവയുടെ രേഖ സൂക്ഷിക്കാനും സാധിക്കും എന്ന് എഴുത്തുകാരിയായ ക്രിസ്റ്റിന ബാൾഡ്വിൻ പറയുന്നു. ഒരു ഫോട്ടോ ആൽബം നമ്മുടെ ഭൂതകാലത്തിെൻറ ദൃശ്യ രേഖയാകുന്നതുപോലെ ഒരു ഡയറി ലിഖിത ചിത്രങ്ങൾകൊണ്ട് കഴിഞ്ഞകാലത്തിെൻറ വെളിച്ചമാകുന്നു.
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അനുദിന ചലനങ്ങൾ രേഖപ്പെടുത്തിയിരുന്ന എഫെമെറിഡസ് എന്നറിയപ്പെട്ടിരുന്ന ഒരുതരം പഞ്ചാംഗം ഗ്രീക്കുകാർ വികസിപ്പിച്ചെടുത്തിരുന്നു. ഗ്രീസിനെ കീഴടക്കിയ റോമാക്കാർ ഈ പഞ്ചാംഗത്തിെൻറ ഉപയോഗം തുടർന്നു. എന്നാൽ, പതിവുപോലെ അവർ പ്രായോഗികതക്ക് ഊന്നൽ നൽകി. അവർ പൊതുജനത്തിന് താൽപര്യമുള്ള ദൈനംദിന സംഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ആ പഞ്ചാംഗത്തിെൻറ മൂല്യം വർധിപ്പിച്ചു.
17ാം നൂറ്റാണ്ടുവരെ വ്യക്തിജീവിതത്തിലെ ദൈനംദിന സംഭവങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കുന്ന രീതിക്കു പാശ്ചാത്യ നാടുകളിൽ പ്രചാരം ലഭിച്ചിരുന്നില്ല. സാമുവൽ പിപ്‌സ് എന്ന ഇംഗ്ലീഷുകാരൻ തെൻറ ഡയറി എഴുതിയതോടെയാണ് ആ അവസ്ഥക്കു മാറ്റം വന്നത്. പിപ്സിെൻറ ഡയറി ഇംഗ്ലീഷ് ചക്രവർത്തിയായ ചാൾസ് രണ്ടാമെൻറ ഭരണകാലത്തെ ജീവിതത്തെക്കുറിച്ച് ചരിത്രകാരന്മാർക്ക് വളരെയധികം ഉൾക്കാഴ്‌ച നൽകി. അപ്പോൾ മുതൽ ഡയറി എഴുതി സൂക്ഷിക്കുന്നതിന് പ്രചാരമേറിവന്നു. അമൂല്യമായ ചരിത്രരേഖകൾ ആയിത്തീർന്ന അനേകം ഡയറികൾവരെ ഉണ്ട്.
നോട്ട്‌ബുക്കും സ്വസ്ഥമായ ഒരു സ്ഥലവും കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ഒന്നും എഴുതാത്ത ഒരു പേജു നിറയെ വാക്കുകൾ കുത്തിക്കുറിക്കുമ്പോള്‍ സത്യസന്ധത, സ്വാഭാവികത, ലാളിത്യം ഇവ മൂന്നും നിർബന്ധം. എഴുതാന്‍ ഇരിക്കുമ്പോള്‍ വാക്കുകള്‍ വരുന്നില്ലെങ്കില്‍ നിങ്ങൾക്ക് നിങ്ങളോടുതന്നെ ചില ചോദ്യങ്ങൾ ചോദിക്കാം. ഉദാഹരണം;
ഇന്ന് ഞാൻ എന്താണു ചെയ്‌തത്? അത് എന്നെ എങ്ങനെ ബാധിച്ചു? ഞാൻ എന്താണു കഴിച്ചത്? ആരെയൊക്കെ കണ്ടു? എനിക്ക് അടുപ്പമുള്ള വ്യക്തികളുടെ ജീവിതത്തിൽ എന്തൊക്കെയാണു നടക്കുന്നത്? എെൻറ ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും എന്താണ്? ഇങ്ങനെ... അതിനുശേഷം സ്വയം വിമർശിക്കാതെ എഴുതാൻ തുടങ്ങുക.
നിങ്ങൾക്ക് ഇഷ്ടമുള്ളത്രയും എഴുതുക, അത് എത്രയധികം ആയാലും എത്ര കുറവായാലും കുഴപ്പമില്ല. അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ എഴുതുക. അത് കൂടെക്കൂടെയായിരിക്കണോ വല്ലപ്പോഴുമായിരിക്കണോ എന്നു നിശ്ചയിക്കേണ്ടത് നിങ്ങളാണ്. സത്യസന്ധത പാലിക്കുക. വ്യാകരണത്തെക്കുറിച്ചോ അക്ഷരത്തെറ്റിനെക്കുറിച്ചോ ചിന്തിച്ച് തല പുണ്ണാക്കേണ്ടതില്ല. അതുപോലെ പുസ്‌തകത്തിൽ ഫോട്ടോകളോ പത്രങ്ങളിൽനിന്ന് വെട്ടിയെടുത്ത ഭാഗങ്ങളോ നിങ്ങൾക്കു പ്രധാനപ്പെട്ട മറ്റെന്തെങ്കിലുമോ ഒക്കെ ഒട്ടിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാം. അത് നിങ്ങളുടെ പുസ്‌തകമാണ്. അത് വൃത്തിയുള്ളതോ ഇല്ലാത്തതോ വലുതോ ചെറുതോ ആയിരിക്കാം. നിങ്ങൾക്ക് തോന്നുമ്പോൾ മാത്രം അതിൽ എഴുതിയാൽ മതി. ഡയറി എഴുത്തിനെ യാതൊരു വിട്ടുവീഴ്‌ചയും വരുത്താൻ പാടില്ലാത്ത ഒരു കടമയായി കണ്ടാൽ പരാജയവും നിരാശയുമായിരിക്കും ഫലം.
താൻ പഠിക്കുന്ന ഏതെങ്കിലും ഒരു ജീവിയിലെ മാറ്റങ്ങൾ നിരീക്ഷിച്ച് രേഖപ്പെടുത്താൻ ഒരു ശാസ്‌ത്രജ്ഞൻ ഒരു ഡയറി ഉപയോഗിച്ചേക്കാവുന്നതുപോലെ സ്വന്തം പെരുമാറ്റരീതികള്‍ നിരീക്ഷിക്കുന്നതിനും അപഗ്രഥിച്ച് നിഗമനത്തിലെത്തുന്നതിനും ഡയറി നിങ്ങളെ സഹായിച്ചേക്കാം.
ആത്മാംശത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ആശയങ്ങളു സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്
രചനയിലെ െവെവിധ്യം, വാക്യഭംഗി, ആകര്‍ഷകത്വം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.