ആകാശത്തിെൻറ നീല നിറത്തിന് കാരണം നിർവചിച്ച ശാസ്ത്രജ്ഞനായ റാലേ പ്രഭു നേരിട്ട വലിയൊരു ചോദ്യമായിരുന്നു എന്തുകൊണ്ട് കടലിന് നീല നിറം എന്നത്. ആകാശത്തിെൻറ പ്രതിഫലനമാണ് കടലിെൻറ നീല നിറത്തിന് കാരണമെന്ന് റാേല വിശദീകരിച്ചു. ഈ വിശദീകരണം ഒരു പാട് കാലം ശാസ്ത്രലോകം വിശ്വസിച്ചു.
1921ൽ സർ സി.വി. രാമൻ ഇംഗ്ലണ്ടിൽനിന്നും ഇന്ത്യയിലേക്ക് കടൽമാർഗം യാത്ര ചെയ്യുേമ്പാൾ അദ്ദേഹത്തിന് റാേലയുടെ വിശദീകരണത്തിന് സംശയം തോന്നി. കാരണം കടൽ ക്ഷോഭിച്ചിരിക്കുേമ്പാഴും ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞിരിക്കുേമ്പാഴുമെല്ലാം കടൽ നീല നിറത്തിൽതന്നെയാണ്. ആകാശത്തിെൻറ പ്രതിഫലനമാണിതിനുകാരണമെങ്കിൽ ആകാശം കാർമേഘംകൊണ്ട് നിറഞ്ഞിരിക്കുേമ്പാൾ കടൽ കറുത്തിരിക്കണമല്ലോ?
കൊൽക്കത്തയിലെത്തിയ സി.വി രാമൻ തന്മാത്രയും പ്രകാശവും തമ്മിലുള്ള പരസ്പര പ്രവർത്തനത്തെക്കുറിച്ച് പഠിച്ചു. തുടർന്ന് തൊട്ടടുത്ത വർഷം റോയൽ സൊൈസറ്റി ജേണലിൽ പ്രകാശവും തന്മാത്രയും തമ്മിലുള്ള പരസ്പര പ്രവർത്തനത്തെക്കുറിച്ച് പ്രബന്ധം തയാറാക്കി അയച്ചുകൊടുത്തു. ഇതു പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. 'രാമൻ പ്രഭാവം' എന്ന പേരിൽ ഇതറിയപ്പെട്ടു.
കടലിെൻറ ഉപരിതലത്തിലെ നീല നിറത്തിനു കാരണം പ്രകാശം ജലതന്മാത്രകളിൽ തട്ടിച്ചിതറുന്നതാണ്. ഇതു സാധാരണ പ്രകാശ വിസരണം എന്ന പ്രതിഭാസംതന്നെയാണ്. പക്ഷേ, കടലിലെ ആഴമേറിയ ഭാഗങ്ങളിലെ കടുത്ത നീല നിറത്തിനു കാരണം പ്രകാശത്തിെൻറ ആഗിരണം കൂടിയാണ്. അതായത്, പ്രകാശം ജലത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുേമ്പാൾ ഊർജം കുറഞ്ഞ തരംഗ ദൈർഘ്യം കൂടിയ പ്രകാശം ആഗിരണം ചെയ്യപ്പെടുന്നു. തുടർന്ന് തരംഗ ദൈർഘ്യം കുറഞ്ഞ ഊർജം കൂടുതലുള്ള നീല നിറത്തോടടുത്ത ഭാഗം മാത്രം കാണപ്പെടുന്നു. കടലിെൻറ നീല നിറെത്ത സി.വി. രാമൻ വിശദീകരിച്ചതിങ്ങനെയാണ്. ഈ രാമൻ പ്രഭാവത്തിെൻറ കണ്ടെത്തലിന് 1930ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നൊേബൽ സമ്മാനം ലഭിച്ചു.
തന്മാത്രകളിൽ പ്രകാശം പതിക്കുേമ്പാൾ റാേല പ്രതിഭാസം മാത്രമല്ല സംഭവിക്കുന്നത്. പ്രകാശത്തെ തന്മാത്ര ആഗിരണം ചെയ്ത് അൽപം കൂടി തരംഗ ദൈർഘ്യം കൂടിയതും ഊർജം കുറഞ്ഞതുമായ മറ്റൊരു തരംഗം കൂടി ഉത്സർജിക്കും. തന്മാത്രയുടെ കൈയിൽ അൽപം കൂടി ഊർജം ബാക്കിയുള്ളതിനാൽ അത് ഉത്തേജിതമായിരിക്കും. ഉത്തേജിതമായ ഒരു തന്മാത്രയിലാണ് പ്രകാശം പതിക്കുന്നതെങ്കിലോ തന്മാത്ര ആ പ്രകാശത്തെ ആഗിരണം ചെയ്ത് ൈകയിലുള്ള ഊർജവും ചേർത്ത് കൂടുതൽ ഊർജമുള്ള തരംഗ ദൈർഘ്യം കുറഞ്ഞ പ്രകാശ തരംഗത്തെയാകും പുറപ്പെടുവിക്കുക.
ചുരുക്കത്തിൽ രാമൻ പ്രകീർണനത്തിൽ മൂന്ന് വിഭാഗം തരംഗങ്ങൾ സൃഷ്ടിക്കപ്പെടും
1. തരംഗ ദൈർഘ്യം മാറാത്ത റാലേവിസരണത്തിന് സമമായ തരംഗങ്ങൾ
2. തരംഗ ദൈർഘ്യം കൂടിയ തരംഗങ്ങൾ -ഇവയെ സ്റ്റോക്ക് രേഖകൾ (stoke lines) എന്നു വിളിക്കും
3. തരംഗ ദൈർഘ്യം കുറഞ്ഞ തരംഗങ്ങൾ -ഇവയെ ആൻറിസ്റ്റോക്ക് രേഖകൾ (Anti stoke lines) എന്നു വിളിക്കുന്നു. ഇതാണ് രാമൻ പ്രഭാവത്തിെൻറ കാതൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.