ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികൾ ഇന്ത്യയുടെ ജൈവ, വൈവിധ്യ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, കലാ മേഖലകൾ കണ്ട് അതിശയംകൊണ്ടവരായിരുന്നു. മധ്യകാല ഇന്ത്യയെക്കുറിച്ച് ആധികാരിക വിവരങ്ങൾ നൽകുന്ന ഗ്രന്ഥങ്ങളായിരുന്നു ഇൗ വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങൾ. ഇൗ ലക്കം വെളിച്ചത്തിൽ കൂട്ടുകാർക്ക് ഇന്ത്യയിലെത്തിയ പ്രധാന ചില വിദേശ സഞ്ചാരികളെ പരിചയപ്പെടാം.
ഇന്ത്യയിലെത്തിയ ആദ്യത്തെ പ്രധാന സഞ്ചാരികളിലൊരാളായിരുന്നു ഗ്രീക്കുകാരനായ മെഗസ്തനീസ്. ചന്ദ്രഗുപ്ത മൗര്യെൻറ സമകാലികനായിരുന്നു അദ്ദേഹം. ഏതാണ്ട് 2400 വർഷം മുമ്പ് മാസിഡോണിയൻ ചക്രവർത്തിയായിരുന്ന അലക്സാണ്ടർ (ബി.സി 356-323) ഇന്ത്യ ആക്രമിച്ചിരുന്നല്ലോ. അദ്ദേഹത്തിെൻറ സേനാനായകനായിരുന്ന സെല്യൂക്കസ് നികേതർ തെൻറ യജമാനൻ ഒരിക്കൽ കൈയടക്കിവെച്ചതും പിന്നീട് ചന്ദ്രഗുപ്ത മൗര്യൻ പിടിച്ചടക്കിയതുമായ പ്രദേശങ്ങൾ തിരിെകപ്പിടിക്കാൻ ശ്രമമാരംഭിച്ചു. ബി.സി 305 സെല്യൂക്കസ് സിന്ധുനദി വരെ എത്തി. അവിടെ നടന്ന യുദ്ധത്തിൽ ചന്ദ്രഗുപ്തൻ സെല്യൂക്കസിെൻറ ഗ്രീക് സൈന്യത്തെ തോൽപിച്ചു. അങ്ങനെയാണ് തെൻറ സ്ഥാനപതിയായി സെല്യൂക്കസ് മെഗസ്തനീസിനെ മൗര്യ രാജധാനിയിലേക്കയച്ചത്. മൗര്യ രാജധാനിയായ പാടലിപുത്രത്തിൽ (ഇപ്പോഴത്തെ ബിഹാർ തലസ്ഥാനമായ പട്ന) മെഗസ്തനീസ് ഏതാനും വർഷം താമസിച്ചു.
അദ്ദേഹം രചിച്ച വിശ്വവിഖ്യാതമായ പുസ്തകമാണ് 'ഇൻഡിക'. ഉത്തരേന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിച്ച്, കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് ഇൻഡികയിലെ പ്രതിപാദ്യം. മഗധ സാമ്രാജ്യത്തെക്കുറിച്ച് ആധികാരികമായ വിവരം നൽകുന്ന ഗ്രന്ഥംകൂടിയായിരുന്നു ഇൻഡിക. ഇതിെൻറ യഥാർഥ പ്രതി നഷ്ടപ്പെട്ടുപോയി. ചില ഭാഗങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.
അൽബീറൂനി എന്നറിയപ്പെടുന്ന അബൂ റയ്ഹാൻ എന്ന പണ്ഡിതൻ ഏതാണ്ട് 1000 വർഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. 11ാം നൂറ്റാണ്ടിൽ ഇന്ത്യ ആക്രമിച്ച ഗസ്നിയിലെ സുൽത്താൻ മുഹമ്മദിനൊപ്പമാണ് അദ്ദേഹം എത്തിയത്. അദ്ദേഹം ഇവിടെനിന്ന് സംസ്കൃതം പഠിച്ചു. ഇരുപതോളം ഗ്രന്ഥങ്ങൾ അറബിഭാഷയിൽ രചിച്ചു. സംസ്കൃത കൃതികളായ സംഖ്യായോഗവും പതഞ്ജലീ ഭാഷ്യവും അൽബീറൂനി അറബിഭാഷയിൽ പരിഭാഷപ്പെടുത്തിയിരുന്നു.
അൽബീറൂനി ഇന്ത്യ എന്നുപറയുന്നത് വടക്കെ ഇന്ത്യയെ ഉദ്ദേശിച്ചാണ്. അവിടം പണ്ട് സമുദ്രമായിരുന്നുവെന്നും ഹിമാലയത്തിലെ നദികളിൽനിന്നുള്ള എക്കലും മറ്റും അടിച്ചുകയറി നൂറ്റാണ്ടുകൾകൊണ്ട് അത് കരയായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തഹ്ഖീഖ് അൽഹിന്ദ് എന്നാണ് അദ്ദേഹത്തിെൻറ പ്രശസ്തമായ കൃതിയുടെ പേര്.
മൊറോക്കോയിൽ ജനിച്ച ഇബ്നു ബത്തൂത്ത, ഡൽഹി സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിെൻറ കാലത്താണ് അഫ്ഗാനിസ്താനിലെ ബലൂചിസ്താൻ വഴി ഇന്ത്യയിലെത്തിയത്. ഇസ്ലാമിക ലോകത്തെ പുതിയ രാജ്യമായിരുന്ന ഡൽഹിയിൽ തെൻറ ഭരണം ദൃഢമാക്കുന്നതിനായി തുഗ്ലക്ക് പല ഇസ്ലാമിക പണ്ഡിതരെയും വരുത്തിയിരുന്ന കാലമായിരുന്നു അത്. ഇബ്നു ബത്തൂത്തയുടെ പാണ്ഡിത്യത്തെയും ലോകപരിചയത്തെയും മാനിച്ച് അദ്ദേഹത്തിന് തുഗ്ലക്ക് ന്യായാധിപസ്ഥാനം നൽകി. സൂഫി, ന്യായാധിപൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിരുന്നെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരിയായിരുന്നു ഇബ്നു ബത്തൂത്ത. ആറുതവണ അദ്ദേഹം കേരളം സന്ദർശിച്ചിട്ടുണ്ട്. വെറ്റിലയെക്കുറിച്ച് ആദ്യമായി വിവരണം നൽകിയ സഞ്ചാരികൂടിയായിരുന്നു അദ്ദേഹം. കേരളത്തിൽ വെറ്റിലക്കുള്ള സ്ഥാനത്തെ വളരെ അതിശയോക്തിയോടെയായിരുന്നു കണ്ടിരുന്നത്. യാത്ര എന്ന അർഥംവരുന്ന രിഹ്ല എന്നായിരുന്നു അദ്ദേഹത്തിെൻറ വിശ്വവിഖ്യാതമായ ഗ്രന്ഥത്തിെൻറ പേര്.
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരിയായിരുന്നു ഫാഹിയാൻ (എ.ഡി 319-414) 401നും 410നുമിടക്കായിരുന്നു സന്ദർശനം. ബുദ്ധസന്യാസിയായിരുന്ന ഫാഹിയാൻ രചിച്ച 'ബൗദ്ധരാജ്യങ്ങളുടെ ഒരു രേഖ' എന്ന പുസ്തകം 1500 വർഷം മുമ്പുള്ള ഇന്ത്യയെപ്പറ്റി വിവരിക്കുന്നു. എ.ഡി 399ൽ അദ്ദേഹം ബുദ്ധജന്മഭൂമിയായ ഇന്ത്യയിലേക്ക് പോകാൻ തീരുമാനിച്ചു. ആറുവർഷം സഞ്ചാരത്തിലും ആറുവർഷം ഇന്ത്യയിലും രണ്ടു വർഷം സിലോണിലും (ശ്രീലങ്ക) ചെലവിട്ടു. ഫാഹിയാെൻറ കാലത്ത് ചന്ദ്രഗുപ്തൻ രണ്ടാമനാണ് (വിക്രമാദിത്യൻ) ഇന്ത്യ ഭരിച്ചിരുന്നത്. തെൻറ ആറു വർഷത്തെ ഇന്ത്യാജീവിതത്തിനിടയിൽ ഒരിക്കൽപോലും കള്ളന്മാരുടെയോ കവർച്ചക്കാരുടെയോ ഉപദ്രവം ഉണ്ടായിട്ടില്ലെന്ന് ഫാഹിയാൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അക്കാലത്തെ സമ്പൽസമൃദ്ധിയിൽ അദ്ദേഹം അതിശയം പ്രകടിപ്പിച്ചിരുന്നു. പാടലീപുത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത് പുഷ്പനഗരം എന്നാണ്. അദ്ദേഹം മറ്റൊരു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദനത്തടിയിൽ ആദ്യമായി ബുദ്ധവിഗ്രഹം തയാറാക്കിയത് ബുദ്ധെൻറ സമകാലികനായിരുന്ന കോസല രാജാവ് പ്രസേനജിത്ത് ആയിരുന്നുവെന്ന്.
മഗധയിലെ പ്രശസ്തമായ സർവകലാശാലയായിരുന്നു നളന്ദ. അദ്ദേഹം ഇൗ സർവകലാശാലയിൽ വിദ്യാർഥിയായിരുന്നു. ഹർഷവർധനെൻറ സമകാലികനായിരുന്നു ഹുയാങ് സാങ്. ഹർഷ ചക്രവർത്തിയുടെ തലസ്ഥാനമായിരുന്ന കനൗജിൽ നടത്തിയ ബുദ്ധമത സമ്മേളനത്തിൽ അദ്ദേഹം പെങ്കടുത്തു. എ.ഡി 630 മുതൽ 645 വരെ ഹുയാങ് സാങ് ഇന്ത്യയിൽ ചുറ്റിസഞ്ചരിച്ചു. തെൻറ സഞ്ചാരക്കുറിപ്പുകൾ 12 വാല്യങ്ങളായാണ് അദ്ദേഹം എഴുതിയത്.
ഇന്ത്യ വിട്ടുപോകുേമ്പാൾ ബുദ്ധപ്രതിമകൾ (സ്വർണത്തിൽ രണ്ടും വെള്ളിയിൽ ഒന്നും ചന്ദനത്തിൽ മൂന്നും) ഹുയാങ് സാങ്ങിെൻറ കൈവശമുണ്ടായിരുന്നു. മതസംബന്ധമായ 657 കൈയെഴുത്തുപ്രതികളും ഹർഷൻ കൊടുത്തയച്ചിരുന്നു. ശേഷിച്ച ജീവിതകാലം ഇൗ ഗ്രന്ഥങ്ങൾ ചൈനീസ് ഭാഷയിലേക്ക് തർജമ ചെയ്യാനാണ് അദ്ദേഹം ഉപയോഗിച്ചത്. 664ൽ മരിക്കുംമുമ്പ് 74 ഗ്രന്ഥങ്ങളുടെ പരിഭാഷ പൂർത്തീകരിച്ചു. തീർഥാടകരിലെ രാജകുമാരൻ എന്നാണ് ഹുയാങ് സാങ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.