മരുഭൂമിയെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? മണൽത്തരികളോ പാറകളോ മൂടിയ പരന്ന പ്രദേശം. ഏറ്റവും കുറഞ്ഞതോതിൽ മഴപെയ്യുന്നിടം. മാത്രമല്ല, പച്ചപ്പ് തീരെയില്ലാത്തതോ അങ്ങിങ്ങ് അൽപം പച്ചപ്പ് കാണുന്നതോ ആയ പ്രദേശം കൂടിയാണ് മരുഭൂമി. മരുപ്രദേശങ്ങളിൽ ഒരു വർഷം ശരാശരി അടിയുന്നത് 10 ഇഞ്ചിൽ താഴെ വെള്ളമാണ്. ഏത് മാർഗത്തിലൂടെയാണ് വെള്ളം സ്വീകരിക്കപ്പെടുന്നത്? പല രൂപത്തിലുമാകാം. മഴവെള്ളമായും മഞ്ഞുതുള്ളിയായും ആലിപ്പഴമായും ഹിമ വർഷമായും ബാഷ്പപടലമായും മരുഭൂമിയിൽ വീഴാം.
മരുഭൂമി എന്ന് പറയുേമ്പാൾ ഒന്നുകിൽ എല്ലായ്പ്പോഴും ചൂട് നിറഞ്ഞതാവും. അല്ലെങ്കിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നതാവാം. ഇത്തരത്തിലുള്ള മരുപ്രദേശങ്ങളിൽ കാണെപ്പടുന്നത് ഏറ്റവും കുറഞ്ഞ മഴവീഴ്ചയാണ്. എല്ലായ്പ്പോഴും വരണ്ട് ഇടവിടാതെ സൂര്യരശ്മി പതിക്കുന്ന പ്രദേശത്തെ ഭൂമിശാസ്ത്രപരമായി ഉഷ്ണഭൂമിയെന്ന് വിശേഷിപ്പിക്കാം. ഇവിടെ സ്വാംശീകരിക്കെപ്പടുന്ന ജലത്തിൽ ഏറിയ പങ്കും ആവിയായിപ്പോകുമെന്നതാണ് ഒരു സവിശേഷത. ഇവിടെ വെള്ളം അതിെൻറ ദ്രവരൂപത്തിൽനിന്ന് വാതകരൂപത്തിലേക്ക് മാറ്റപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിൽ 20 ശതമാനത്തോളം മരുപ്രദേശമാണ്. വരണ്ട് പാഴ്ഭൂമിയായി പ്രത്യക്ഷത്തിൽ കാണപ്പെടുമെങ്കിലും ഇവിടെ വിശാലമായ തോതിൽ ജന്തുക്കൾ ജീവിക്കുകയും പലയിടത്തും ചെടികൾ വളരുകയും ചെയ്യുന്നുണ്ട്. കഠിനമായ ഒരു അന്തരീക്ഷത്തിലാണെങ്കിൽ പോലും മരുഭൂമിയിൽ ശേഖരിക്കപ്പെട്ടിരിക്കുന്നത് വിലയേറിയ ധാതുക്കളാണ്. മരുഭൂമിയുടെ ഇത്തരം പ്രത്യേക സാഹചര്യത്തിൽ രൂപപ്പെട്ട് വരുന്നതാണ് ഇൗ ധാതുനിക്ഷേപങ്ങൾ. പാറകൾ ക്ഷയിച്ചാണ് മരുഭൂമിയിലെ മണൽ രൂപപ്പെട്ടിരിക്കുന്നത്. നിരവധി ഘടകങ്ങളാണ് ഇതിന് കാരണം. വായു, ജലം തുടങ്ങിയവയുടെ മർദം ഒരു ഹേതുവാണ്. തരിമണൽ നിറഞ്ഞ ഭൂതലമാണ് മരുഭൂമി.
സിലിക്കയെന്ന ലോഹമണലും പാറപ്പൊടികളുടെ സ്വാഭാവികമായ ക്രിസ്റ്റലുകളും ചേർന്ന ഒരു രൂപഘടനയാണ് ഇവിടെയുള്ള മണൽതരികൾക്കുള്ളത്. ഇൗ മണൽതരികളുടെ അവസ്ഥ പലദിക്കിലും വ്യത്യസ്തമായിരിക്കും. ഒാരോ പ്രദേശത്തുള്ള പാറകളെ ആശ്രയിച്ചാണെന്ന് പറയാം. ഉദാഹരണമായി കടലിനടിയിലെ പവിഴപ്പാറകളും പവിഴപ്പുറ്റുകളുമുള്ള പ്രദേശത്ത് വെള്ളമണൽ തരികളായിരിക്കും കാണപ്പെടുക. അവിടെയുള്ള മണൽതരികളിൽ ചേർന്നിരിക്കുന്നത് പവിഴപ്പൊടികളാണെന്ന് വ്യക്തം. മരുഭൂമിയിലെ ഇരുണ്ട മണൽതരികളിൽ സമ്പുഷ്ടമായ മാഗ്നൈറ്റ് അടങ്ങിയിരിക്കുന്നു. ഇത് ഒരുതരം ഇരുമ്പയിരാണ്. ചില മണൽതരികൾ ലാവയുടെ നേർത്ത മൃദുവായ കഷണങ്ങളാൽ രൂപപ്പെട്ടതാണ്. ചില ആഫ്രിക്കൻ മരുപ്രദേശങ്ങളിലും മധ്യ പൗരസ്ത്യനാടുകളിലെ മരുഭൂമികളിലും പെട്രോളിെൻറ സമ്പന്നശേഖരവുമുണ്ട്.
ശുഷ്കിച്ച കാലാവസ്ഥയാണ് മരുഭൂമിയിൽ അനുഭവപ്പെടുന്നത്. താഴ്ന്ന തോതിലുള്ള മഴവീഴ്ചയാണ് മരുഭൂമിയിലെ കാലാവസ്ഥയുടെ മുഖ്യപ്രകൃതം. പത്ത് ഇഞ്ചിൽകുറഞ്ഞ മഴയാണ് പ്രതിവർഷം ഇൗ പ്രദേശങ്ങളിൽ ലഭിക്കുന്നത്. ചില വർഷങ്ങളിൽ മഴ ഒട്ടുംതന്നെ ലഭിക്കുന്നില്ലെന്നാണ് ഒരു പ്രത്യേകത. മരുപ്രദേശങ്ങളിലെ കാലാവസ്ഥ മൂന്ന് വിധമാണ്. ഉഷ്ണം നിറഞ്ഞ മരുഭൂമി, തണുത്ത കാലാവസ്ഥയുള്ളത്, ചൂടിെൻറ കാഠിന്യവും തണുപ്പിെൻറ കാഠിന്യവും കുറഞ്ഞ മിതശീതോഷ്ണാവസ്ഥ എന്നിങ്ങനെ. വർഷം മുഴുവനും പകൽസമയങ്ങളിൽ സൂര്യരശ്മി ഇടതടവില്ലാതെ ലഭിക്കുന്ന പ്രദേശങ്ങളാണ് സഹാറ മരുഭൂമി, അറേബ്യൻ മരുഭൂമി, സിറിയയിലെ മരുപ്രദേശം, കലഹാരി മരുഭൂമി, ഇറാെൻറ വലിയൊരു ഭൂഭാഗം, വടക്ക് പടിഞ്ഞാറൻ ഇന്ത്യ, ദക്ഷിണ പശ്ചിമ യുനൈറ്റഡ് സ്റ്റേറ്റ്സ്്, വടക്കൻ മെക്സികോ, ആസ്ട്രേലിയൻ മരുഭൂപ്രദേശം തുടങ്ങിയവ. വേനൽകാലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ്മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന താപനിലയാണ് പൊതുവെ ഇൗ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്. വർഷകാലങ്ങളിലാവെട്ട രാത്രിയിലെ അന്തരീക്ഷ താപനില ദ്രവം ഖരമാക്കുന്ന ഫ്രീസിങ്പോയൻറിലേക്കെത്തും.
തണുത്ത കാലാവസ്ഥ പ്രത്യക്ഷമാകുന്ന മരുഭൂമികളിൽ വേനൽകാലത്ത് ഉഷ്ണ മരുഭൂമിയിലെപോലെയുള്ള ചൂട് അനുഭവപ്പെടാറില്ല. മഞ്ഞുകാലത്ത് തീവ്രമായ തണുപ്പും അനുഭവെപ്പടാറില്ല. വടക്കൻ ചൈനയിെല ഗോപി മരുഭൂമി ഇതിനൊരു ഉദാഹരണമാണ്. പടിഞ്ഞാറൻ യുനൈറ്റഡ് സ്റ്റേറ്റ്സിലെ ഗ്രേറ്റ് ബേസിൻ മരുഭൂമിയുടെ വരണ്ട പ്രദേശങ്ങളും ഇതിലുൾപ്പെടുന്നു. ഗ്രീൻലൻസ്, ദക്ഷിണമംഗോളിയ തുടങ്ങിയവയും ഇൗ ലിസ്റ്റിൽപെടുന്നു. അൻറാർട്ടിക്ക ധ്രുവപ്രദേശത്തുള്ള ഒരു മരുഭൂമിയാണെന്നോർക്കുക. ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറൻ തീരങ്ങളിലായി ഉഷ്ണമേഖല പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന മരുപ്രദേശങ്ങളിൽ മിതശീതോഷ്ണമായ കാലാവസ്ഥയാണുള്ളത്. സമുദ്രനിരപ്പിൽനിന്ന് വളെര ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിലും ഇത്തരം കാലാവസ്ഥ അനുഭവപ്പെടുന്നു. ഇവിടെ അത്യന്തം ചൂടും തണുപ്പും അനുഭവപ്പെടുന്നില്ല. തീരപ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇൗ മരുപ്രദേശങ്ങളിൽ ഇടക്കിടെ മൂടൽമഞ്ഞും താഴ്ന്ന മേഘപടലങ്ങളും ദൃശ്യമാകാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഭൂമിയിലെ വരണ്ട പ്രദേശങ്ങൾ എന്ന ഗണത്തിൽപെടുന്നവയാണിവ. മരുഭൂമി എവിടെ സ്ഥിതിചെയ്യുന്നു എന്നതിനനുസരിച്ച് അവക്ക് വിഭജനം നൽകിയിട്ടുണ്ട്. ഉൾനാടൻ മരുഭൂമികൾ, അതിമർദമുള്ള മരുഭൂമികൾ, മഴനിഴൽ മരുഭൂമികൾ, മൂടൽമഞ്ഞ് നിറഞ്ഞ മരുപ്രദേശങ്ങൾ എന്നിങ്ങെന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.