കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടിങ് (CMA)
സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിലും കോർപറേറ്റ് കമ്പനികളിലും ഉൾെപ്പടെ നിരവധി തൊഴിലവസരങ്ങളാണ് സി.എം.എക്കാരെ കാത്തിരിക്കുന്നത്. കമ്പനിയുടെ കോസ്റ്റ് ഒാഡിറ്റ് നടത്തുക, ഉൽപാദനച്ചെലവ് കുറച്ച് ഗുണനിലവാരം നിലനിർത്തി വിപണിയിൽ സജീവമാക്കുക തുടങ്ങിയവയെല്ലാം സി.എം.എക്കാരുടെ ചുമതലയാണ്. കമ്പനിയുടെ കണക്കുകൾ വിലയിരുത്തി ഉപദേശം നൽകുന്നതും സി.എം.എക്കാരാണ്.
കമ്പനി ജോലി താൽപര്യമില്ലാത്തവർക്ക് സ്വന്തമായി പ്രാക്ടിസ് ചെയ്യാനാകും. െഎ.എ.എസ്, െഎ.എഫ്.എസ് എന്നിവയുടെ മാതൃകയിലുള്ള ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടൻസി സർവിസിലും മാനേജ്മെൻറ് പഠനകേന്ദ്രങ്ങളിൽ അധ്യാപകരാകാനും അവസരങ്ങളുണ്ട്.
1. ഫൗണ്ടേഷൻ കോഴ്സ്
പത്താം ക്ലാസ് ജയിച്ചവർക്ക് ഫൗണ്ടേഷന് രജിസ്റ്റർ ചെയ്യാം. എന്നാൽ, ഫൗണ്ടേഷൻ പരീക്ഷ എഴുതുംമുമ്പ് പ്ലസ്ടു ജയിച്ചിരിക്കണം. ആറുമാസത്തെ കോഴ്സാണ് ഫൗണ്ടേഷനുള്ളത്. നാലു വിഷയങ്ങളിലാണ് പരീക്ഷ. 12ാം ക്ലാസിലോ ഡിഗ്രി ആദ്യ വർഷമോ പഠിക്കുേമ്പാഴും ചേരാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഫൗണ്ടേഷൻ കോഴ്സ് പഠിക്കാതെ ഇൻറർമീഡിയറ്റ് കോഴ്സിന് ചേരാം.
പേപ്പറുകൾ
ഫണ്ടമെൻറൽ ഒാഫ് ഇക്കണോമിക്സ് ആൻഡ് മാനേജ്മെൻറ്
ഫണ്ടമെൻറൽസ് ഒാഫ് അക്കൗണ്ടിങ്
ഫണ്ടമെൻറൽസ് ഒാഫ് ലോ ആൻഡ് എത്തിക്സ്
ഫണ്ടമെൻറൽസ് ഒാഫ് ബിസിനസ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്
2. ഇൻറർമീഡിയറ്റ്
ഫൗണ്ടേഷൻ കോഴ്സ് ജയിച്ചവർ, ബിരുദധാരികൾ, ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിങ് ടെക്നീഷൻ (സി.എ.ടി) ലെവൽ ഒന്ന് ജയിച്ചവർ എന്നിവർക്കും ഇൻറർമീഡിയറ്റിന് ചേരാം. രണ്ടു ഗ്രൂപ്പുകളിലായി എട്ടു വിഷയങ്ങളിലായിരിക്കും എഴുത്തുപരീക്ഷ. പുസ്തകവും കമ്പ്യൂട്ടർ പരിശീലനവും ഉൾപ്പടെ ഫീസ് 20,000 രൂപ.
Group 1
ഫിനാൻഷ്യൽ അക്കൗണ്ടിങ്
ലോ ആൻഡ് എത്തിക്സ്
ഡയറക്ട് ടാക്സേഷൻ
കോസ്റ്റ് അക്കൗണ്ടിങ്
Group 2
ഒാപറേഷൻസ് മാനേജ്മെൻറ് ആൻഡ് സ്ട്രാറ്റജിക് മാനേജ്മെൻറ്
കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടിങ് ആൻഡ് ഫിനാൻഷ്യൽ മാനേജ്മെൻറ്
ഇൻഡയറക്ട് ടാക്സേഷൻ
കമ്പനി അക്കൗണ്ട്സ് ആൻഡ് ഒാഡിറ്റ്
2. ഫൈനൽ
Group 3
കോർപറേറ്റ് ലോ ആൻഡ് കംപ്ലയിൻസസ്
സ്ട്രാറ്റജിക് ഫിനാൻഷ്യൽ മാനേജ്മെൻറ്
സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്മെൻറ് ^ ഡിസിഷൻ മേക്കിങ്
ഡയറക്ട് ടാക്സ് ആൻഡ് ഇൻറർനാഷനൽ ടാക്സേഷൻ
Group 4
കോർപറേറ്റ് ഫിനാൻഷ്യൽ റിപ്പോർട്ടിങ്
ഇൻഡയറക്ട് ടാക്സ് ലോ ആൻഡ് പ്രാക്ടിസ്
കോസ്റ്റ് ആൻഡ് മാനേജ്മെൻറ് ഒാഡിറ്റ്
സ്ട്രാറ്റജിക് പെർഫോമൻസ് മാനേജ്മെൻറ് ആൻഡ് ബിസിനസ് വാല്വേഷൻ
കമ്പനി സെക്രട്ടറി (CS)
കഷ്ടപ്പെടാനുള്ള മനസ്സും വ്യക്തമായ ലക്ഷ്യബോധവുമുണ്ടെങ്കിൽ ചാർേട്ടഡ് അക്കൗണ്ടൻസിയോട് ഒപ്പംനിൽക്കുന്ന കമ്പനി സെക്രട്ടറി കോഴ്സും പൂർത്തിയാക്കാം. കമ്പനിയുടെ നിയമപരമായ കാര്യങ്ങൾ നോക്കുക എന്നതും കമ്പനികൾ നിയമപ്രകാരം നടപ്പാക്കേണ്ടവ യഥാസമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയുമാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ കോർപറേറ്റ് നിയമങ്ങള്‍, വിദേശ വിനിമയ ചട്ടങ്ങള്‍, കോർപറേറ്റ് നികുതി കാര്യങ്ങള്‍, ഓഹരി വിതരണം എന്നിവയില്‍ കമ്പനിക്ക് വിദഗ്ധോപദേശം നല്‍കേണ്ടത് കമ്പനി സെക്രട്ടറിയാണ്. കമ്പനിയുടെ ഭരണസമിതിയുടെയും ഓഹരി ഉടമകളുടെയും യോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന ചുമതല വഹിക്കുന്നതോടൊപ്പം അത്തരം യോഗങ്ങളില്‍ കമ്പനി ഭരണസമിതിയുടെ (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്) ഉപദേഷ്ടാവായും പ്രവര്‍ത്തിക്കണം.
1980ൽ പാർലെമൻറിൽ പാസാക്കിയ ഒരു നിയമത്തിലൂടെയാണ് കമ്പനി സെക്രട്ടറീസ് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽവന്നത്. ഡൽഹി ഹെഡ് ക്വാർേട്ടഴ്സ് ആയ ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രാദേശിക ഒാഫിസുകൾ ഡൽഹി, െകാൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലും 70ഒാളം ചാപ്റ്റർ ഒാഫിസുകൾ വിവിധ നഗരങ്ങളിലുമായിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ചാപ്റ്റർ ഒാഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷകൾ വിജയിച്ച് നിശ്ചിത പ്രായോഗിക പരിശീലനത്തിനുശേഷം കമ്പനി സെക്രട്ടറി യോഗ്യതയും ഇൻസ്റ്റിറ്റ്യൂട്ട് അംഗത്വവും ലഭിക്കും. കമ്പനി സെക്രട്ടറി യോഗ്യത നേടുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഫൗണ്ടേഷൻ, എക്സിക്യൂട്ടിവ്, പ്രഫഷനൽ പരീക്ഷകൾ വിജയിക്കണം.
1. ഫൗണ്ടേഷൻ കോഴ്സ്
പ്ലസ് ടു വിജയിച്ചവർക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും ഫൗണ്ടേഷൻ കോഴ്സിന് ചേരാം. ജൂണിലും ഡിസംബറിലുമാണ് പരീക്ഷകൾ. ഒാൺലൈനായി രണ്ടു ദിവസമായി ഒബ്ജക്ടിവ് രീതിയിലുള്ള പരീക്ഷയാണ് നടത്തുന്നത്.
2. എക്സിക്യൂട്ടിവ് പ്രോഗ്രാം
ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവർക്കും ചാർേട്ടഡ്/കോസ്റ്റ് അക്കൗണ്ടൻറ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ സി.പി.ടി/ ഫൗണ്ടേഷൻ പരീക്ഷ വിജയിച്ചവർക്കും ഫൗണ്ടേഷൻ പരീക്ഷ എഴുതാതെ എക്സിക്യൂട്ടിവ് പ്രോഗ്രാമിന് ചേരാം.
3. പ്രഫഷനൽ പ്രോഗ്രാം
എക്സിക്യൂട്ടിവ് പ്രോഗ്രാം വിജയിച്ചവർക്ക് പ്രഫഷനൽ പ്രോഗ്രാമിൽ ചേരാം. ഇൗ ഘട്ടത്തിൽ മൂന്ന് മൊഡ്യൂളുകളിലായി ഒമ്പത് പേപ്പറുകൾ പഠിക്കണം.
കമ്പനി സെക്രട്ടറിയാകാൻ പരീക്ഷ വിജയിക്കുന്നതിനൊപ്പം നിശ്ചിത കാലയളവിലെ പരിശീലനവും പൂർത്തിയാക്കണം. പരിശീലനങ്ങളെ അക്കാദമിക് ട്രെയിനിങ്, സി.എസ് ഇേൻറൺഷിപ്, എം.എസ്.ഒ.പി എന്നിങ്ങനെ തരംതിരിക്കാം. എക്സിക്യൂട്ടിവ് പ്രോഗ്രാം കഴിഞ്ഞവര്‍ക്കുള്ള 15 ദിവസത്തെ അക്കാദമിക് ട്രെയിനിങ്ങില്‍ ഇന്‍ഡക്ഷന്‍ ട്രെയിനിങ് ഇ-ഗവേണന്‍സ് ട്രെയിനിങ്, സ്കില്‍ ഡെവലപ്മെൻറ് ട്രെയിനിങ്, സംരംഭകത്വ ട്രെയിനിങ് എന്നിവ ഉള്‍പ്പെടുന്നു.
വര്‍ക്ക് എക്സ്പീരിയന്‍സ് ഉള്ളവര്‍ക്ക് ഇതില്‍ എക്സംപ്ഷന്‍ ലഭിക്കുന്നതാണ്. മൂന്നു വര്‍ഷം/രണ്ടു വര്‍ഷം/ ഒരു വര്‍ഷം കാലാവധിയുള്ള സി.എസ് ഇേൻറൺഷിപ് ട്രെയിനിങ് അംഗീകൃത കമ്പനികളിലോ അല്ലെങ്കില്‍ പ്രാക്ടിസിങ് കമ്പനി സെക്രട്ടറിമാരുടെ കീഴിലോ ആണ് നേടേണ്ടത്. എക്സിക്യൂട്ടിവ് പ്രോഗ്രാമിന് പഠിക്കുമ്പോള്‍ത്തന്നെ ഇേൻറൺഷിപ് ട്രെയിനിങ് ചെയ്യുകയാണെങ്കില്‍ കാലാവധി മൂന്ന് വര്‍ഷമാണ്. എക്സിക്യൂട്ടിവ് പ്രോഗ്രാമിനുശേഷം പ്രഫഷനല്‍ പ്രോഗ്രാം പഠനത്തോടൊപ്പമാണ് ട്രെയിനിങ് ചെയ്യുന്നതെങ്കില്‍ രണ്ടു വര്‍ഷമാണ് കാലാവധി. പ്രഫഷനല്‍ പ്രോഗ്രാം പാസായതിനുശേഷം ട്രെയിനിങ്ങിന് ചേര്‍ന്നാല്‍ ഒരു വര്‍ഷമാണ് പരിശീലന കാലയളവ്. ഇൻസ്റ്റിറ്റ്യൂട്ടിെൻറ അംഗത്വം ലഭിക്കണമെങ്കിൽ 15 ദിവസത്തെ മാനേജ്മെൻറ് സ്കിൽസ് ഒാറിയേൻറഷൻ പ്രോഗ്രാമിനും പെങ്കടുക്കണം.
വെബ്സൈറ്റ്: www.icsi.edu
തിരുവനന്തപുരം (0471 2541915)
െകാച്ചി (0484 24022950, 4050502)
തൃശൂർ (0487 242786)
പാലക്കാട് , കോഴിക്കോട് (0495 2743702)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.