തൊഴിൽ രംഗത്തെ അനന്തസാധ്യതകളിലേക്ക് വഴിതുറക്കുന്നതാണ് റിമോട്ട് സെന്‍സിങ്, ജിയോഇൻഫർമാറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകൾ.
ജ്യോഗ്രഫി /സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് കരിയർ രംഗത്ത് ചുവടുറപ്പിക്കാൻ കഴിയുന്ന നിരവധി കോഴ്സുകൾ ഈ മേഖലയിലുണ്ട്. ഒരു വസ്തുവിനെ കിലോമീറ്ററുകൾക്കപ്പുറത്തുനിന്നു പരിശോധിച്ച് അതേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് റിമോട്ട് സെന്‍സിങ്. ഉപഗ്രഹങ്ങളിലോ വിമാനങ്ങളിലോ ഘടിപ്പിച്ച ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇവ സാധ്യമാകുന്നത്. ഭൗമോപരിതലത്തിലെ ജലവിഭവശേഷി മുതല്‍ പരിസ്ഥിതി മലിനീകരണത്തിെൻറ അളവുവരെ റിമോട്ട് സെന്‍സിങ്ങിലൂടെ കണ്ടെത്താം.
വിവിധ തൊഴില്‍ മേഖലകള്‍ ഈ ടെക്നോളജി ഉപയോഗിക്കുന്നുണ്ട്. എന്‍വയണ്‍മെൻറല്‍ അനാലിസിസ്, മെഡിക്കല്‍ സയന്‍സ് തുടങ്ങിയവയെല്ലാം ജി.ഐ.എസും റിമോട്ട് സെന്‍സിങ്ങും ഉപയോഗപ്പെടുത്തുന്നു. ഗവണ്‍മെൻറ് ഏജന്‍സികളിലും ഡിഫന്സിലുമുൾപ്പെടെ നിരവധി സാധ്യതകളാണിന്നുള്ളത്. വിവിധ വിഭാഗങ്ങളിലുള്ള പ്രഫഷനുകൾക്ക് ഈ മേഖലയിലേക്ക് കരിയര്‍ തിരിച്ചുവിടാവുന്നതാണ്. ആര്‍ക്കിയോളജി, ഇക്കോളജി, എൻജിനീയറിങ്, അര്‍ബന്‍ ആന്‍ഡ് റീജനല്‍ പ്ലാനിങ്, ഫോറസ്ട്രി, ജിയോളജി, വൈല്‍ഡ് ലൈഫ് മാനേജ്മെൻറ്, മീറ്റിയറോളജി, ഓഷ്യനോഗ്രഫി തുടങ്ങിയ മേഖലകളുമായൊക്കെ ബന്ധപ്പെടുന്ന രീതിയില്‍ റിമോട്ട് സെന്‍സിങ്ങും ജി.ഐ.എസും വളര്‍ന്നുകഴിഞ്ഞു.
സാങ്കേതിക വിദ്യയോടുള്ള താൽപര്യവും ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദവും ഉണ്ടെങ്കിൽ ഉപരിപഠനത്തിനായി ഈ വിഷയങ്ങൾ തിരഞ്ഞെടുക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കാത്തിരിക്കുന്നത് സർക്കാർ, സ്വകാര്യ മേഖലകളിൽ നിരവധി ഒഴിവുകളാണ്. കരിയറിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ളതാണ് ഇത്തരം കോഴ്സുകൾ.
സയൻസ് വിഷയങ്ങൾ, കമ്പ്യൂട്ടര്‍ സയന്‍സ്, ജ്യോഗ്രഫി, ജിയോളജി, എര്‍ത്ത് സയന്‍സ് വിഷയങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം, ഐ.ടി, എൻജിനീയറിങ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് റിമോട്ട് സെന്‍സിങ്/ജിയോഇൻഫർമാറ്റിക്സ് എന്നിവയിൽ പി.ജി ഉൾപ്പെടെ നിരവധി കോഴ്സുകൾ ചെയ്യാനാകും. കൂടാതെ നിലവിൽ ഈ മേഖലയുമായി ബന്ധപ്പെട്ട പ്രഫഷനലുകൾക്കും ഈ കോഴ്സുകൾ ചെയ്യാനാകും. ഇത്തരക്കാർക്ക് പ്രത്യേകമായിത്തന്നെ പഠനസമയം ക്രമീകരിച്ചിരിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ്, ഡറാഡൂൺ
റിമോട്ട് സെൻസിങ്, ജി.ഐ.എസ് തുടങ്ങിയ കോഴ്സുകൾ നൽകുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഡറാഡൂണിലെ ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ്. ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള സ്ഥാപനമാണിത്.
പ്രധാന കോഴ്സുകള്‍:
1. M.Tech- Remote sensing and & Geographic information system
2. M.Sc. Geoinformation science & earth observation
3. PG Diploma - Geoinformatics
4. Remote sensing with emphasis on digital image processing
5. Certificate course on geoinformatics/remote sensing
Website: www.iirs.gov.in
ജി.ഐ.എസ് വിഷൻ ഇന്ത്യ, കൊൽക്കത്ത
1. GIS Analyst
2. GIS Technician
3. Advanced GIS Training
4. GIS Data analyst and Mapping techniques
5. GIS and Environmental analysis
website: www.gisvisionindia.com
എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചെന്നൈ
M.Tech. Remote sensing and GIS
website: www.srmist.edu.in
മോത്തിലാൽ നെഹ്റു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അലഹബാദ്
M.Tech. GIS and Remote sensing
website: www.mnnit.ac.in
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കർണാടക
M.Tech. Remote sensing and GIS
website: www.nitk.ac.in
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ യൂനിവേഴ്സിറ്റി
PG Diploma in Remote sensing and GIS application
website: www.jmi.ac.in
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഝാർഖണ്ഡ്
M.Tech. Remote sensing
website: www.bitmesra.ac.in
അമൃത സ്കൂൾ ഓഫ് എൻജിനീറിങ്, കോയമ്പത്തൂർ
M.Tech. Remote sensing and wireless sensor network
www.amrita.edu/school
സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ചെന്നൈ
M.tech. Remote sensing and Geoinformatics
website: www.sathyabama.ac.in
അണ്ണാ യൂനിവേഴ്സിറ്റി, തിരുനെൽവേലി
M.Tech. Remote sensing
website: www.auttvl.ac.in
ആന്ധ്ര യൂനിവേഴ്സിറ്റി, വിശാഖപട്ടണം
1. M.Tech Remote sensing
2. B.E. Geoinformatics
website: www.andhrauniversity.edu.in
ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി, കാക്കിനട, ആന്ധ്രപ്രദേശ്
M.tech. Remote sensing
website: www.jntuk.edu.in
ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, വാരാണസി
PG Diploma in Remote sensing and GIS
website: www.bhu.ac.in
ചൗധരി ചരൺസിങ് യൂനിവേഴ്സിറ്റി, മീറത്ത്, യു.പി
PG Diploma in GIS and Remote sensing
website: www.ccsuniversity.ac.in
റിമോട്ട് സെൻസിങ്, ജിയോഇൻഫർമാറ്റിക്സ് കോഴ്സുകൾ പഠിക്കാൻ സൗകര്യമൊരുക്കുന്ന ചില സ്ഥാപനങ്ങൾ കേരളത്തിലുമുണ്ട്. ഇവയിൽ മിക്ക സ്ഥാപനങ്ങളും ഹ്രസ്വകാല കോഴ്സുകളാണ് നൽകുന്നത്. ഇത്തരം കോഴ്സുകൾക്ക് വളരെ കുറഞ്ഞ തുക മാത്രമാണ് ഈടാക്കുന്നതും.
സെൻറർ ഫോർ എൻവയൺമെൻറ് ആൻഡ് െഡവലപ്മെൻറ്, തിരുവനന്തപുരം
(ഹൈദരാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിലും)
Advanced certificate course in Geoinformatics (ഒരു മാസം )
Flexible advanced certificate course (75 ദിവസം )
Orientation to Geoinformatics (12 ദിവസം )
Introduction to Geoinformatics (6 ദിവസം )
website: www.cedindia.org
ഡോ. ആർ. സതീഷ് സെൻറർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്, എം.ജി യൂനിവേഴ്സിറ്റി
Geoinformation science and technology (20 ആഴ്ച )
website: www.mgu.ac.in
സെൻറർ ഫോർ ജിയോഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി, കേരള യൂനിവേഴ്സിറ്റി, തിരുവനന്തപുരം
PG Diploma Geoinformation science & Technology
www.keralauniversity.ac.in
കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഒാഷ്യൻ സ്റ്റഡീസ്, കൊച്ചി
M.Sc Remote sensing and GIS (2 വർഷം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.