ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെ
സിനിമ പഠനത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സ്ഥാപനമാണ് പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. സംവിധാനം, തിരക്കഥ രചന, ഛായാഗ്രഹണം, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് ഡിസൈന്‍, കലാസംവിധാനം, പ്രൊഡക്ഷന്‍ ഡിസൈന്‍, സ്‌ക്രീന്‍ ആക്ടിങ് തുടങ്ങിയ വിഭാഗങ്ങളില്‍ വിവിധ കോഴ്‌സുകള്‍ ഇവിടെ നടത്തുന്നുണ്ട്.
ഡയറക്ഷന്‍ ആന്‍ഡ് സ്‌ക്രീന്‍ പ്ലേ റൈറ്റിങ്
മൂന്നുവര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സാണിത്. 10 സീറ്റുകളാണുള്ളത്. അഖിലേന്ത്യതലത്തിലുള്ള ജോയൻറ് എന്‍ട്രന്‍സ് പരീക്ഷയിലൂടെയും തുടര്‍ന്ന് ഇൻറര്‍വ്യൂവും നടത്തിയാണ് പഠിതാക്കളെ തിരഞ്ഞെടുക്കുക.
യോഗ്യത
ഏതെങ്കിലുമൊരു വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ഛായാഗ്രഹണം
മൂന്നുവര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സാണ് ഛായാഗ്രഹണത്തിെൻറത്. ഇതിലും സീറ്റുകളുടെ എണ്ണം 10 ആണ്. എന്‍ട്രന്‍സ് പരീക്ഷയും അഭിമുഖവും നടത്തിയാണ് പ്രവേശനം നല്‍കുക.
യോഗ്യത
ബിരുദമാണ് അടിസ്ഥാന യോഗ്യത.
എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് ഡിസൈന്‍, ആര്‍ട്ട് ഡയറക്ഷന്‍
ഇൗ കോഴ്‌സുകൾ മൂന്നു വര്‍ഷത്തെ ദൈര്‍ഘ്യമുള്ളതാണ്. സൗണ്ട് റെക്കോഡിങ് കോഴ്‌സിന് പ്ലസ് ടുവില്‍ ഫിസിക്‌സ് ഒരു വിഷയമായി പഠിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.
യോഗ്യത
ആർട്ട് ഡയറക്ഷന്‍ കോഴ്‌സിന് അപ്ലൈഡ് ആര്‍ട്‌സ്, ആർക്കിടെക്ചര്‍, പെയിൻറിങ്, ശില്‍പനിര്‍മാണം, ഇൻറീരിയര്‍ ഡിസൈന്‍ തുടങ്ങിയ ഫൈന്‍ ആര്‍ട്‌സ് കോഴ്‌സുകളിലെ ബിരുദമോ തതുല്യമായ ഡിപ്ലോമയോ ആണ് യോഗ്യത.
സ്‌ക്രീന്‍ ആക്ടിങ്, സ്‌ക്രീന്‍ റൈറ്റിങ് കോഴ്‌സുകള്‍
രണ്ടുവര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സുകളാണ് ഇവ. എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്.
ഇവകൂടാതെ ഒരു വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ഹ്രസ്വകോഴ്‌സുകളും ഇവിടെ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക്
വെബ്‌സൈറ്റ്: www.ftii.ac.in
സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട്
കേന്ദ്ര ഗവൺമെൻറിനു കീഴിലെ മറ്റൊരു പ്രധാനപ്പെട്ട സിനിമ പഠന സ്ഥാപനമാണ് കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ആര്‍.എഫ്.ടി.ഐ). മൂന്നുവര്‍ഷത്തെ സിനിമ പഠന കോഴ്‌സുകളും രണ്ടുവര്‍ഷ ഇലക്ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ കോഴ്‌സുകളുമാണ് ഇവിടെ നല്‍കുന്നത്.
പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം അന്‍ഡ് ടെലിവിഷന്‍, സംവിധാനവും തിരക്കഥാ രചനയും, ഛായാഗ്രാഹണം, സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍, എഡിറ്റിങ്, അനിമേഷന്‍ സിനിമ എന്നിവയാണ് സിനിമ കോഴ്‌സുകളിലെ സ്‌പെഷലൈസേഷനുകള്‍. ഓരോ വിഭാഗത്തിലും 12 വീതം ആകെ 72 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.
യോഗ്യത
ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. സൗണ്ട് റെക്കോഡിങ് ആന്‍ഡ് ഡിസൈന്‍ കോഴ്‌സിന് അപേക്ഷിക്കാന്‍ പ്ലസ് ടുവില്‍ ഫിസിക്‌സ് പഠിച്ചിരിക്കണം. ദേശീയതലത്തിലുള്ള ജോയൻറ് എന്‍ട്രന്‍സ് പരീക്ഷയുടെയും ഇൻറര്വ്യൂവിെൻറയും അടിസ്ഥാനത്തിലാണ് പ്രവേശനം.
വെബ്‌സൈറ്റ്: www.srfti.ac.in
എല്‍.വി പ്രസാദ് ഫിലിം ആന്‍ഡ് ടി.വി അക്കാദമി
സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് ആന്‍ഡ് സൗണ്ട് ഡിസൈനിങ്, ഡിജിറ്റല്‍ ഫിലിം മേക്കിങ് എന്നീ ഫുള്‍ടൈം കോഴ്‌സുകളാണ് എല്‍.വി പ്രസാദ് ഫിലിം ആന്‍ഡ് ടി.വി അക്കാദമി നല്‍കുന്നത്. ചെന്നൈ, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളില്‍ അക്കാദമിക്ക് കാമ്പസുകളുണ്ട്. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുക.
സിനിമ സംവിധാനം പഠിപ്പിക്കുന്ന രണ്ടു വര്‍ഷ പി.ജി ഡിപ്ലോമ കോഴ്‌സ് ചെന്നൈ കാമ്പസിലാണ് നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓരോ വര്‍ഷവും 4,67,500 രൂപ വീതമാണ് ഫീസ്.
രണ്ടുവര്‍ഷത്തെ ഛായാഗ്രഹണം പി.ജി ഡിപ്ലോമ കോഴ്‌സിനും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ചെന്നൈ കാമ്പസിലാണ് ഈ കോഴ്‌സും. ഓരോ വര്‍ഷവും 4,67,500 രൂപ വീതമാണ് ഫീസ്.
ചെന്നൈ കാമ്പസിലെ എഡിറ്റിങ് ആന്‍ഡ് സൗണ്ട് ഡിസൈനിങ് ഡിപ്ലോമ കോഴ്‌സ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. പ്ലസ് ടുവാണ് ഈ കോഴ്‌സിനുള്ള യോഗ്യത. 4,12,500 രൂപയാണ് കോഴ്‌സ് ഫീസ്.
അക്കാദമിയുടെ തിരുവനന്തപുരം, ബംഗളൂരു കാമ്പസുകളില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്ങിലെ ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സാണ് നല്‍കുന്നത്. പ്ലസ് ടുവാണ് യോഗ്യത. 3,75,000 രൂപയാണ് കോഴ്‌സ് ഫീസ്.
ചെന്നൈ, തിരുവനന്തപുരം, ബംഗളൂരു കാമ്പസുകളിലായി വിവിധ ഷോര്‍ട്ട് ടേം കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. ആക്ടിങ് ഫോര്‍ സിനിമ, ഡിജിറ്റല്‍ സിനിമാട്ടോഗ്രഫി, ഡിജിറ്റല്‍ എഡിറ്റിങ്-കളര്‍ ഗ്രേഡിങ്, ഡയറക്ഷന്‍ ഫോര്‍ ഫിലിം ആന്‍ഡ് ടി.വി, ഡിജിറ്റല്‍ ഫിലിം മേക്കിങ് തുടങ്ങിയവയിലാണ് ഷോര്‍ട്ട് ടേം കോഴ്‌സുകള്‍ നല്‍കുന്നത്.
വെബ്‌സൈറ്റ്: www.prasadacademy.com
നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍
അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയമായ ഡിസൈനിങ് സ്ഥാപനമാണ് അഹ്മദാബാദിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍. സിനിമയുമായി ബന്ധപ്പെട്ട് ഫിലിം ആന്‍ഡ് വിഡിയോ കമ്യൂണിക്കേഷന്‍, അനിമേഷന്‍ ഫിലിം ഡിസൈന്‍ എന്നീ കോഴ്‌സുകള്‍ സ്ഥാപനം നല്‍കുന്നുണ്ട്. ദേശീയതലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെയും ഇൻറര്വ്യൂവിെൻറയും അടിസ്ഥാനത്തിലാണ് പ്രവേശനം.
ഒക്ടോബറില്‍ പരീക്ഷ നോട്ടിഫിക്കേഷന്‍ വന്ന് ജൂണിലാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുക.
അഹ്മദാബാദിലെ മെയിന്‍ കാമ്പസില്‍ നടത്തുന്ന ഫിലിം ആന്‍ഡ് വിഡിയോ കമ്യൂണിക്കേഷന്‍ കോഴ്‌സിന് 10 സീറ്റുകളാണ് ഉള്ളത്. നാലു വര്‍ഷമാണ് കോഴ്‌സ് കാലാവധി. രണ്ടരവര്‍ഷത്തെ മാസ്റ്റര്‍ കോഴ്‌സുമുണ്ട്.
അനിമേഷന്‍ ഫിലിം ഡിസൈന്‍ കോഴ്‌സിന് 15 സീറ്റാണുള്ളത്. നാലു വര്‍ഷമാണ് ദൈര്‍ഘ്യം. രണ്ടരവര്‍ഷത്തെ മാസ്റ്റര്‍ കോഴ്‌സുമുണ്ട്.
ബാച്ചിലര്‍ കോഴ്‌സിന് പ്ലസ് ടുവാണ് യോഗ്യത. മാസ്റ്റര്‍ കോഴ്‌സിന് ബിരുദമോ നാലുവര്‍ഷത്തെ ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമയോ ആണ് യോഗ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.