സ്റ്റേറ്റ്മെൻറ് ഒാഫ് പർപസ്
വിദ്യാർഥിയുടെ ജീവിതം, പഠനമികവ്, പ്രചോദനങ്ങൾ, ലക്ഷ്യം, തൊഴിൽ ഇഷ്ടം, ജോലിപരിചയം തുടങ്ങിയവ അടങ്ങിയ 1000 വാക്കുകളിൽ കൂടാത്ത വിവരണം സ്റ്റേറ്റ്മെൻറ് ഒാഫ് പർപസ് (SOP) തയാറാക്കണം. ഇത് വിസ അപേക്ഷക്കൊപ്പം നൽകണം. വിദേശത്ത് പഠിക്കുന്നത് എന്തിന്, ഇൗ ഒരു കോഴ്സ് തിരഞ്ഞെടുക്കാൻ കാരണം എന്നിവ വിദേശ സർവകലാശാലയെ ബോധ്യപ്പെടുത്തണം. അവർക്കുംകൂടി ബോധ്യപ്പെട്ടാലേ പ്രവേശനം ലഭിക്കൂ. അതിനുള്ള വ്യക്തവും കൃത്യവുമായ ന്യായീകരണങ്ങൾ ഇതിലുണ്ടാകണം. ഇത് പരിശോധിക്കാൻ സർവകലാശാലകളിൽ അഡ്മിഷൻ വിങ്ങുണ്ടാവും.
പരിചയം വേണം
വിദേശ സർവകലാശാലയിൽ ചേരാൻ സ്വന്തം അധ്യാപകൻ നമ്മളെക്കുറിച്ചെഴുതിയ റഫറൻസ്, നമ്മൾ പഠിക്കാനുദ്ദേശിക്കുന്ന മേഖലയിൽ പ്രശസ്തനായ വ്യക്തിയുടെ റഫറൻസ് എന്നിവ വേണം. നമ്മളെ വ്യക്തമായി അറിയാവുന്ന ഡിഗ്രിക്ക് അല്ലെങ്കിൽ പി.ജിക്ക് പഠിപ്പിച്ച അധ്യാപകെൻറ റഫറൻസ് കിട്ടാൻ എളുപ്പമാണ്. എന്നാൽ, ചേരാനുദ്ദേശിക്കുന്ന വിദേശ യൂനിവേഴ്സിറ്റിയിലെ അധ്യാപകെൻറ റഫറൻസ് ലഭിക്കുക എളുപ്പമല്ല, അതിനാൽ വിദേശത്ത് പഠിച്ച ഇന്ത്യക്കാരിലൂടെയോ സുഹൃത്തുക്കളിലൂടെയോ സാമൂഹിക സമ്പർക്ക മാധ്യമങ്ങളിലൂടെയോ വിദേശ അധ്യാപകരുമായി നേരേത്തതന്നെ പരിചയത്തിലാകണം.
പാസാകണം
യു.എസിൽ ബാച്ചിലർ ഒാഫ് സയൻസ് (BS),
ബാച്ചിലർ ഒാഫ് ആർട്സ് (BA) എന്നീ അണ്ടർ ഗ്രാേജ്വറ്റ് കോഴ്സുകൾക്ക് പ്രവേശനം നേടാൻ പ്ലസ് ടു കഴിഞ്ഞ് SAT (Scholastic Aptitude Test) (www.ets.org) വേണം. മെഡിക്കൽ, ഡെൻറൽ, വെറ്ററിനറി, നിയമ കോഴ്സുകൾക്ക് യഥാക്രമം പ്രീ മെഡിക്കൽ, പ്രീ ഡെൻറൽ, പ്രീ വെറ്ററിനറി, പ്രീ ലോ കോഴ്സുകൾ ബി.എസ് പ്രോഗ്രാമിലുണ്ട്.
വിദേശ പഠനത്തിന് ബിരുദത്തിലെ നിലവാരം വിലയിരുത്തുന്ന പരീക്ഷയാണ് GRE (Graduate Record Examination)
വിശദ വിവരങ്ങൾക്ക് www.gre.org, www.prometric.com എന്നിവ സന്ദർശിക്കുക.
എം.ബി.എക്ക് പ്രവേശനം ലഭിക്കാൻ GMAT (Graduate Management Aptitude Test) ഉയർന്ന സ്കോറോടെ പൂർത്തിയാക്കണം.
വെബ്ൈസറ്റ്: www.gmat.org
നഴ്സുമാർക്ക് CGFNS
www.testpreview.com/cgfns
വക്കീലന്മാർക്ക്
LSAT
www.lasat.org
തുടങ്ങിയ ടെസ്റ്റുകളും മികവോടെ പാസാവണം.
യൂറോപ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയ, ന്യൂസിലൻഡ്, അമേരിക്കയിലെ ഇരുനൂറോളം സർവകലാശാലകൾ എന്നിവിടങ്ങളിലും IELTS പാസായിരിക്കണം. നഴ്സിങ് റിക്രൂട്ട്മെൻറിന് ഇംഗ്ലണ്ടിൽ IELTS ഉയർന്ന സ്കോർ വേണം.
അമേരിക്കയിലെ ചില ആശുപത്രികളിൽ IELTSന് പകരം TOEFL മതിയാകും.
ഇംഗ്ലീഷ് പ്രാവീണ്യം വിലയിരുത്തുന്ന പരീക്ഷകൾ
IELTS
(International English Language
Testing System)
TOEFL
(Test of English as a Foreign Language)
TEFL
(Teaching English as Foreign Language)
TESOL
(Teaching English to Students of Other Languages or Teachers of English to Speakers of Other Languages).
വഴിമുടക്കാതെ നോക്കണം വ്യാജ ഏജൻസികൾ
വിദേശത്ത് പഠിക്കാൻ പോകുംമുമ്പ് യൂനിവേഴ്സിറ്റിയുടെ റാങ്കിങ് പരിശോധിക്കണം. വ്യാജ ഏജൻസികളുടെ കെണിയിൽപെടരുത്. സ്ഥാപനത്തിെൻറ വെബ്സൈറ്റ് സന്ദർശിച്ച് മാത്രം ഉറപ്പിക്കരുത്. അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (AIU), ൈടംസ് ഹയർ എജുക്കേഷൻ (THE) എന്നീ ഏജൻസികളിലൂടെ റാങ്കിങ് മനസ്സിലാക്കണം. ചില യൂനിവേഴ്സിറ്റികൾ മികച്ച റാങ്കിങ് ഉള്ളതാണെങ്കിലും അവയിലെ ചില കോഴ്സുകളുടെ നിലവാരം കുറവായിരിക്കും. അക്കാദമിക് പ്രോഗ്രാമുകളുടെ പരിധി, അധ്യാപക-വിദ്യാർഥി അനുപാതം, വ്യവസായസ്ഥാപന ബന്ധം, അധ്യാപന നിലവാരം, സ്വീകാര്യത നിരക്ക്, പാഠ്യേതര പ്രവർത്തനങ്ങൾ, സാമ്പത്തികസഹായം, ഇേൻറൺഷിപ് േപ്ലസ്മെൻറ്സ് തുടങ്ങിയവയാണ് റാങ്കിങ്ങിന് അടിസ്ഥാനം. ഒരു രാജ്യത്ത് ഒരേ പേരുകളിൽ സ്വകാര്യ, ഗവൺമെൻറ് യൂനിവേഴ്സിറ്റികൾ പലതു കാണും. അതിനാൽ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയാണോ എന്ന് ഉറപ്പാക്കുക. ഏജൻസികളെ ആശ്രയിക്കാതെ നേരിട്ട് വെബ്സൈറ്റ്, എംബസികൾ, വിദേശരാജ്യങ്ങളുടെ ഇന്ത്യയിലെ കൾചറൽ സെൻററുകൾ എന്നിവയിലൂടെ പരമാവധി വിവരങ്ങൾ ശേഖരിക്കുക. എംബസികളിൽ സഹായത്തിന് കൾചറൽ കൗൺസലർമാരും അക്കാദമിക് അൈഡ്വസർമാരുമുണ്ടാവും.
വിദേശ സര്‍വകലാശാലകളുടെ അംഗീകാരം അറിയാൻ അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റിയുമായി (എ.ഐ.യു) ബന്ധപ്പെടാം.
address
AIU House,
16 Comrade Indrajit Gupta Marg, Opposite National Bal Bhawan,
Near I.T.O, New Delhi, Delhi 110002
Phone: +9111 23230059,
23232305, 23233390, 23231097, 23232429, 32232435
Fax: +9111 23232131
വെബ്സൈറ്റ്:
www.aiuweb.org
കൂടാതെ യു.ജി.സിയുടെ വെബ്സൈറ്റ്:
www.ugc.ac.in
പ്രവാസികാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ്
www.mea.gov.in/ എന്നിവയിലും നോക്കാം.
അമേരിക്ക (യു.എസ്.ഐ.ഇ.എഫ്)
http://www.usief.org.in
യു.കെ (ബ്രിട്ടീഷ് കൗൺസിൽ)
https://www.britishcouncil.org
ഫ്രാൻസ് (കാമ്പസ് ഫ്രാൻസ്)
https://www.inde.campusfrance.org
ജർമനി (ഡാഡ്)
https://www.daad.in/en/
തുടങ്ങിയ വിദേശരാജ്യ ഏജൻസികളുമായി ബന്ധപ്പെടാം.
ഓർത്തിരിക്കാം
കോഴ്സുകളുടെയും സ്ഥാപനത്തിെൻറയും സ്വഭാവം മനസ്സിലാക്കി അത് നമുക്ക് ചേരുന്നതാണോ എന്ന് മനസ്സിലാക്കണം. നമുക്ക് ഇണങ്ങിയ കോഴ്സുകളും സ്ഥാപനങ്ങളും തെരഞ്ഞെടുക്കണം.
പിന്തള്ളപ്പെടാതിരിക്കാൻ അപേക്ഷയിലും രേഖകളിലും കൃത്രിമം കാട്ടാതിരിക്കുക.
വിദ്യാഭ്യാസ വായ്പകളിലൂടെയും സ്വത്തുവിറ്റും ചെലവ് കണ്ടെത്തുന്നതിനുപകരം സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും പോകുംമുേമ്പ സംഘടിപ്പിക്കാൻ ശ്രമിക്കണം. എല്ലാ കോഴ്സുകൾക്കും പഠനച്ചെലവിനുള്ള തുക ഇങ്ങനെ കണ്ടെത്താം.
വിദേശ കോഴ്സുകള്‍ക്ക് സാധാരണ 10 ലക്ഷം രൂപ മുതല്‍ ചെലവു പ്രതീക്ഷിക്കാം. ആസ്ട്രേലിയയിൽ ഫീസ് 15 ലക്ഷത്തിനു മുകളിൽ പോകാം.
വിദേശത്തെ കറന്‍സിയും ഇന്ത്യന്‍ രൂപയും തമ്മിലുള്ള മൂല്യം മാറുന്നതാണോ എന്ന് പരിശോധിക്കണം.
പോകാനുള്ള രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും അറിഞ്ഞിരിക്കണം.
സ്റ്റുഡൻറ് വിസക്ക് അപേക്ഷിക്കുമ്പോള്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പഠിക്കാനാവശ്യമായ സാമ്പത്തികമുണ്ടെന്ന് തെളിയിക്കുന്ന രേഖ നല്‍കണം.
ഒാൺലൈനായാണ് എല്ലാ കോഴ്സുകൾക്കും അപേക്ഷിക്കേണ്ടത്. സർട്ടിഫിക്കറ്റും രേഖകളും മാത്രം തപാലിൽ അയച്ചാൽ മതിയാവും.
കേരളത്തിൽ ഒരുവർഷ വിദേശ ഗ്രാജ്വേറ്റ് (പി.ജി) കോഴ്സിന് അംഗീകാരമില്ല. കേന്ദ്ര സർവകലാശാലകളിൽ പ്രശ്നമില്ല. നാട്ടിൽ ജോലിചെയ്യാനാണ് ആഗ്രഹമെങ്കിൽ ഇവിടെ രണ്ടുവർഷ പി.ജി എടുത്തിട്ട് വിദേശത്ത് പോയി ഒരുവർഷ ഗ്രാജ്വേഷൻ എടുക്കുന്നതാണ് നല്ലത്.
ഇവിടെ ഡിഗ്രി, പി.ജി കഴിഞ്ഞ് അതുമായി ബന്ധപ്പെട്ട മേഖലയിൽ ആറുമാസമെങ്കിലും ജോലിചെയ്യുന്നത് വിദേശത്ത് ഉപരിപഠനം നടത്താൻ അധികയോഗ്യതയാണ്. പഠിച്ച വിഷയത്തിൽതന്നെയാകണം ജോലി എന്നുമാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.