പെരിന്തൽമണ്ണ: വിദേശത്തുപോയി ഉന്നത പഠനം നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? വിദേശത്തെ ഉന്നത പഠനത്തിനായി ഏറ്റവും കൂടുതൽ അവസരങ്ങളുള്ള സ്ഥലമാണ് അർമേനിയ. അവിടത്തെ പ്രശസ്ത യൂനിവേഴ്സിറ്റികളിൽനിന്നും എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്കായി മാധ്യമവും കാമ്പസ് ഇൻറർ നാഷണലും ചേർന്ന് നടത്തുന്ന വെബിനാർ 18 ന് ഇന്ത്യൻ സമയം രാത്രി 8.30ന് നടക്കും. രാജ്യത്തിന് പുറത്ത് എം.ബി.ബി.എസ് പഠനം തേടുന്നവർക്കിത് ഗുണകരമാവും. യു.ടി.എം.എ പോലുള്ള മികച്ച മെഡിക്കൽ യൂണിവേഴ്സിറ്റികളുള്ള നാട്, വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ (ഡബ്ല്യു.എച്ച്.ഒ) മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ (എം.സി.ഐ) എന്നിവ അംഗീകരിച്ച യൂനിവേഴ്സിറ്റികൾ, ഇംഗ്ലീഷ് ഭാഷയിൽ പഠനം പൂർത്തിയാക്കാനുള്ള അവസരം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യം, ഇന്ത്യൻ ഭക്ഷണം എന്നിവയാണ് അർമേനിയയിലെ മെഡിക്കൽ പഠനത്തി െൻറ സവിശേഷതകൾ.
വിദ്യാഭ്യാസ മേഖലയിൽ ഏറെ പ്രവർത്തി പരിചയമുള്ള കാമ്പസ് ഇൻറർനാഷണൽ എന്ന സ്ഥാപനവുമായി ചേർന്നാണ് സൗജന്യ വെബിനാർ. നാട്ടിലെ ഭൂരിഭാഗം വിദ്യാർഥികൾക്കും വിദേശത്ത് ഉന്നത പഠനം നടത്താൻ ആഗ്രഹമുണ്ടെങ്കിലും ഇതേക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ടാകാറില്ല. അതിനാൽ, അർമേനിയയടക്കം വിദേശരാജ്യങ്ങളിലെ എം.ബി.ബി.എസ് അടക്കം ഉന്നത പഠന സാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വിവരം വെബിനാർ നൽകും. അർമേനിയയിലെ വിവിധ യൂനിവേഴ്സിറ്റികളിലെ പഠനരീതികളെക്കുറിച്ചും അവിടെ പഠിച്ചുകൊണ്ടിരിക്കുന്നവരിൽ നിന്ന് നേരിട്ടറിയാം. പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും സംശയനിവാരണത്തിനുമുള്ള അവസരവും ഉണ്ടാകും.
പഠനത്തിനായി യൂനിവേഴ്സിറ്റികൾ തെരഞ്ഞെടുക്കാനുള്ള വിദഗ്ധ ഉപദേശങ്ങളും യൂനിവേഴ്സിറ്റികളിൽ ലഭ്യമാകുന്ന സ്കോളർഷിപ്പ് സാധ്യതകളെക്കുറിച്ചും വെബിനാറിലൂടെ അറിയാം. യൂനിവേഴ്സിറ്റികളിൽ ക്ലാസുകൾ നടക്കുന്ന രീതി, ക്വാറൻറീൻ, കോഴ്സുകളുടെ വിവരങ്ങൾ, പ്രവേശന രീതി, കോഴ്സുകളുടെ ദൈർഘ്യം, പാർട്ടൈം ജോലി, കോഴ്സ് പൂർത്തിയായശേഷമുള്ള കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചും വ്യക്ത വരുത്താം. എം.ബി.ബി.എസ് കോഴ്സിനെ ക്കുറിച്ച് വിദഗ്ധർ വെബിനാറിൽ വിശദീകരിക്കും. യു.എസ്.എയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും ഫിസിഷ്യനുമായ ഡോ.ഷബിൻ നാസർ, മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി ഹിന ഹനീഫ, നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥി അബ്ദുൽ ഹസീബ് എന്നിവർ വെബിനാറിൽ വിദ്യാർഥികളുമായി സംവദിക്കും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം.www.madhyamam.com/webinar .ഫോൺ 8089633060, 9447613815
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.