കോവിഡ് കാലം; മൾട്ടിമീഡിയ മേഖലക്ക് കൊയ്ത്തുകാലം

ഒന്നാം തരംഗവും രണ്ടാം തരംഗവും കടന്ന് മൂന്നാം തരംഗത്തിലേക്ക് കുതിക്കുകയാണ് കോവിഡ് മഹാമാരി. ലോക്ഡൗണിൽ സിനിമയും തിയറ്ററുകളും കളിമൈതാനങ്ങളും സ്​റ്റേജ് പരിപാടികളും ആരവങ്ങളുമൊക്കെ ഒഴിഞ്ഞതോടെ ആളുകൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും ഒപ്പം ഗെയിമിങ്ങിലും മുഴുകുകയാണ്. സ്കൂളിൽ പോയുള്ള പഠനംമാറി ഒാൺലൈൻ ക്ലാസുകൾ സജീവമായതോടെ കുട്ടികൾക്കും സ്മാർട്​ഫോണുകളും ടാബ്​ലറ്റും ഇല്ലാതെ പറ്റില്ലെന്നായി. കോവിഡ് ലോകത്തെ സമ്പൂർണമായും ഡിജിറ്റലാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇൗ അടച്ചുപൂട്ടലിെൻറ കാലം മൾട്ടിമീഡിയ രംഗത്തുള്ളവർക്ക് അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്.

ഒാൺലൈൻ പഠനം സാധ്യതകൾ തുറക്കുേമ്പാൾ

മുമ്പ് ഒാൺലൈൻ പഠനമെന്നാൽ ബൈജൂസ് ആപ്പും അൺഅക്കാദമിയുമൊക്കെയായിരുന്നു. എന്നാൽ, ഇന്ന് ബാഗും തൂക്കി സ്കൂളിൽ പോയിരുന്ന കാലം വരെ കുട്ടികൾ മറന്നു തുടങ്ങി. എല്ലാം ഒാൺലൈനിൽ തന്നെയായി. ഒാൺലൈൻ പഠനവും അത് സാധ്യമാക്കുന്ന പ്ലാറ്റ്ഫോമുകളും കോവിഡ് അവസാനിക്കുന്നതോടെ ഇല്ലാതെയാകുമെന്ന് കരുതണ്ട. കണ്ണൂർ സ്വദേശിയായ ബൈജു നിർമിച്ച ബൈജൂസ് ആപ്പിലേക്ക് സമീപകാലത്ത് എത്തിയ വിദേശ നിക്ഷേപം പതിനായിരക്കണക്കിന് കോടികളാണ്. ഇ-പഠനകാലത്തിെൻറ ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് ടെക് ഭീമൻമാർ ആ മേഖലയിലേക്ക് ഒരു മടിയും കൂടാതെ പണമെറിയുന്നത്.

ഒാൺലൈൻ പഠനത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് മൾട്ടിമീഡിയ. ആനിമേഷ​െൻറയും വെർച്വൽ റിയാലിറ്റിയു​െടയും സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് ചില ഇ-ലേണിങ് പ്ലാറ്റ്ഫോമുകൾ കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കുന്നത്. പല സ്കൂളുകളും അത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താനായി മുന്നോട്ടുവന്നു തുടങ്ങിയിട്ടുണ്ട്. വിനോദത്തിലൂടെ പഠനം രസകരമാക്കുന്നതിന് സഹായിക്കുന്ന എജുടെയ്ൻമെൻറ് പഠനോപകരണങ്ങൾക്ക് ആനിമേറ്ററെതന്നെ ആശ്രയിക്കേണ്ടിവരും.

അവസരങ്ങൾ തുറന്ന് സോഷ്യൽ മീഡിയ മാർക്കറ്റിങ്

ഡിജിറ്റൽ മീഡിയയുടെ കാലമാണിത്. ഇൻറർനെറ്റ് എല്ലാ മുക്കിലും മൂലയിലുമെത്തിയതോടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ ആഴത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞു. അവിടെ സമൂഹമാധ്യമങ്ങളും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേരും ഡിജിറ്റൽ സാക്ഷരത നേടിയവരാണെന്നാണ് കണക്ക്. ഇവരിൽ ബഹുഭൂരിപക്ഷം പേരും ഇപ്പോൾ വാട്സ്ആപ്, ഫേസ്ബുക്ക്, ഇൻസ്​റ്റഗ്രാം, ട്വിറ്റർപോലുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നുമുണ്ട്. യുവാക്കളും കൗമാരക്കാരും ദിവസവും മൂന്നും നാലും മണിക്കൂറുകൾ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുണ്ട്. കോവിഡ് കാലത്ത് അത് കൂടാനും മതി.

സമൂഹ മാധ്യമങ്ങൾ ഇൻറർനെറ്റിനെ ഭരിക്കുന്ന കാലത്ത് കോർപറേറ്റുകളും കമ്പനികളും വ്യവസായങ്ങളും അതിനെ ചൂഷണം ചെയ്യുന്നത് സോഷ്യൽ മീഡിയ മാർക്കറ്റിങ് ഉപയോഗപ്പെടുത്തിയാണ്. കമ്പനികൾക്ക് ശ്രദ്ധിക്കപ്പെടാനും അവരുടെ സേവനങ്ങളോ ഉൽപന്നങ്ങളോ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കാനും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് അനിവാര്യമായി മാറിയിരിക്കുകയാണ്.

റേഡിയോയും പ്രിൻറ് മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും മാത്രമായിരുന്നു ഒരുകാലത്ത് മാർക്കറ്റിങ്ങിനായി ആശ്രയിക്കപ്പെട്ടിരുന്നത്. എന്നാൽ, ഇക്കാലത്ത് ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ഡിജിറ്റൽ മാർക്കറ്റിങ് ഇടമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ മാർക്കറ്റിങ്. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മറ്റും പരസ്യങ്ങൾ നൽകുന്നതിെൻറ ചെലവിൽ നാലിലൊന്ന് മാത്രം മതി സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിന് എന്നതും ഗുണകരമാണ്.

എന്താണ് സോഷ്യൽ മീഡിയ മാർക്കറ്റിങ്

ഒരു ബ്രാൻഡ് നിർമിക്കുന്നതിനും ആളുകളുമായി കണക്ട് ചെയ്ത് അത് പ്രചരിപ്പിക്കുന്നതിനും ഉൽപന്നങ്ങളുടെ വിൽപന വർധിപ്പിക്കുന്നതിനും വെബ് സൈറ്റ് ട്രാഫിക് ഉയർത്തുന്നതിനുമൊക്കെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനാണ് സോഷ്യൽ മീഡിയ മാർക്കറ്റിങ് എന്ന് പറയുന്നത്. നിങ്ങളുടെ സമൂഹ മാധ്യമ പ്രൊഫൈലുകളിൽ മികച്ച ഉള്ളടക്കം പ്രസിദ്ധീകരിക്കൽ, നിങ്ങളെ പിന്തുടരുന്നവരെ ശ്രദ്ധിക്കുകയും പരിഗണിക്കുകയും അവരുമായി ഇടപഴകുകയും ചെയ്യൽ, നിങ്ങൾക്ക് ലഭിക്കുന്ന നിരൂപണങ്ങൾ വിശകലനം ചെയ്യൽ, സമൂഹ മാധ്യമ പരസ്യങ്ങൾ പ്രസിദ്ധീകരിക്കലുമൊക്കെ അതിെൻറ ഭാഗമാണ്. ഫേസ്ബുക്ക്, ഇൻസ്​റ്റഗ്രാം, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, പിൻററസ്​റ്റ്, യൂട്യൂബ്, സ്നാപ്ചാറ്റ് എന്നിവയാണ് ഇപ്പോഴത്തെ പ്രധാന സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ.

സോഷ്യൽ മീഡിയ മാർക്കറ്റിങ്ങും മൾട്ടിമീഡിയയും

ആനിമേഷനും ഗ്രാഫിക്സും വി.എഫ്.എക്സും വിഡിയോയും ചിത്രങ്ങളും വെബ്സൈറ്റുകളും തുടങ്ങി മൾട്ടിമീഡിയയെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന മേഖലയാണ് സോഷ്യൽ മീഡിയ മാർക്കറ്റിങ്. ഉപയോക്താക്കളെ സന്തോഷിപ്പിക്കലും അവരിൽ കൗതുകമുണ്ടാക്കലുമൊക്കെ ഇത്തരം മാർക്കറ്റിങ് രീതിയുടെ അവിഭാജ്യഘടകമാണ്. അത് സാധ്യമാക്കാൻ മൾട്ടിമീഡിയയെതന്നെ ആശ്രയിക്കേണ്ടി വരും.

സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിലേക്ക് തിരിയാൻ താൽപര്യമുള്ളവർക്ക് സൗജന്യ കോഴ്സുകളടക്കം ഇപ്പോൾ ലഭ്യമാണ്. ഫേസ്ബുക്കും ലിങ്ക്ഡ്ഇന്നും ഉപയോഗിക്കുന്നവർക്കുള്ള രണ്ട് കോഴ്സുകൾ പരിചയപ്പെടാം

ഫേസ്ബുക്ക് ബ്ലൂപ്രിൻറ് ട്രെയിനിങ് (Facebook Blueprint Training)

ദിവസവും ഒരുപാട് നേരം ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്കുപോലും ഫേസ്ബുക്ക് ലേണിങ് സെൻററിനെ കുറിച്ച് അറിയില്ല എന്ന് വേണമെങ്കിൽ പറയാം. സമൂഹമാധ്യമങ്ങളെയും ഡിജിറ്റൽ മാർക്കറ്റിങ് സ്പേസിനെയും കുറിച്ചുള്ള അടിസ്ഥാന അറിവ് നേടുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗം അന്വേഷിക്കുകയാണെങ്കിൽ, പരിശോധിക്കേണ്ട ഒന്നാണ് ഫേസ്ബുക്ക് ബ്ലൂപ്രിൻറ്.

ഫേസ്ബുക്ക് ബ്ലൂപ്രിൻറ് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമാണ്. നിങ്ങൾക്ക് കോഴ്സ് ടോപ്പിക്കുകളോ അല്ലെങ്കിൽ ഇത് വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ സമൂഹമാധ്യമ ക്ലാസുകളെ കുറിച്ചോ തിരയാനോ ബ്രൗസ് ചെയ്യാനോ എളുപ്പം കഴിഞ്ഞേക്കും. കോഴ്‌സുകൾ 10 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോയാണ്, കൂടാതെ ട്യൂട്ടോറിയൽ ആവശ്യങ്ങൾക്കായി വിശദമായ സ്‌ക്രീൻഷോട്ടുകളും ഫേസ്ബുക്ക് അധികൃതർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൗ കോഴ്സിന് സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. വിപുലമായ പരീക്ഷകളിൽ പ​െങ്കടുത്ത് അത് പാസായാലാണ് ബ്രൂപ്രിൻറ് സർട്ടിഫൈഡാവാൻ സാധിക്കുക.

സോഷ്യൽ മീഡിയ മാർക്കറ്റിങ് ഫൗണ്ടേഷൻ (ലിങ്ക്ഡ്ഇൻ ലേണിങ്)

സൗജന്യമായി സോഷ്യൽ മീഡിയ മാർക്കറ്റിങ് പഠിക്കാൻ സൗകര്യമൊരുക്കുന്ന മറ്റൊരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം ലിങ്ക്ഡ്ഇൻ ആണ്. ഒരുമാസം 30 ഡോളർ നൽകാൻ തയാറാണെങ്കിൽ, ഉയർന്നതലത്തിലുള്ള ഡിജിറ്റൽ മാർക്കറ്റിങ്, സോഷ്യൽ മീഡിയ കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കും. ഒപ്പം നിങ്ങൾക്കൊപ്പം കോഴ്സ് തിരഞ്ഞെടുത്ത മറ്റുള്ള തുടക്കക്കാരുമായി ബന്ധപ്പെടാനുള്ള അവസരവും ലഭിക്കും.

സോഷ്യൽ മീഡിയ മാർക്കറ്റിങ് ലക്ഷ്യമിടുന്ന തുടക്കക്കാർക്ക് ഏറ്റവും അനിയോജ്യമായ കോഴ്സാണ് ലിങ്ക്ഡ്ഇന്നിലേത്.

1. സോഷ്യൽ മീഡിയ തന്ത്രം സൃഷ്​ടിക്കൽ,

2. ശരിയായ ചാനലുകൾ തിരഞ്ഞെടുക്കൽ,

3. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കൽ,

4. ഉപഭോക്താക്കളുമായി സംവദിക്കൽ,

5. സോഷ്യൽ മീഡിയയിൽ വിൽപന നടത്തൽ,

6. സോഷ്യൽ മീഡിയ പ്രവർത്തനം അളക്കൽ,

7. സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള നവീകരണം എന്നിവയാണ് ക്ലാസ് മൊഡ്യൂളുകൾ

ചില ഒാൺലൈൻ കോഴ്സുകൾ

-ഹബ്സ്പോട്ടിെൻറ (HubSpot) സോഷ്യൽ മീഡിയ മാർക്കറ്റിങ് സർട്ടിഫിക്കേഷൻ

-റിലയബ്ൾസോഫ്റ്റിെൻറ (Reliablesoft) സോഷ്യൽ മീഡിയ മാർക്കറ്റിങ് കോഴ്സ്

-യൂഡെമിയുടെ (Udemy) സോഷ്യൽ മീഡിയ മാർക്കറ്റിങ് കോഴ്സുകൾ

-കോഴ്സറയുടെ (Coursera) സോഷ്യൽ മീഡിയ മാർക്കറ്റിങ് സ്പെഷലൈസേഷൻ കോഴ്സ്

-ഹൂട്​സ്യൂട്ട് (Hootsuite) നൽകുന്ന സോഷ്യൽ മാർക്കറ്റിങ് ട്രെയിനിങ്

സ്ഥാപനങ്ങളും കോഴ്സുകളും

കേരളത്തിന് പുറത്തെ ചില മികച്ച മൾട്ടിമീഡിയ കോളജുകൾ പരിചയപ്പെടാം

-വി.െഎ.ടി യൂനിവേഴ്സിറ്റി (VIT University) (വെല്ലൂർ)

1984ൽ സ്ഥാപിതമായ വി.െഎ.ടി യൂനിവേഴ്സിറ്റിയിൽ പ്രവേശനം നേടണമെങ്കിൽ ഒരു ക്വാളിഫയിങ് പരീക്ഷ പാസാവേണ്ടതുണ്ട്.

ബി.എസ്​സി മൾട്ടിമീഡിയ ആനിമേഷൻ

ബി.ഡിസ്​ ഇൻഡസ്ട്രിയൽ ഡിസൈൻ

ബി.എസ്​സി ഇൻ വിഷ്വൽ കമ്യൂണിക്കേഷൻ തുടങ്ങിയ കോഴ്സുകളാണ് ആനിമേഷനുമായി ബന്ധപ്പെട്ട് ഇവിടെയുള്ളത്

-നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈൻ (എൻ.െഎ.ഡി) (National Institute of Design) - അഹ്​മദാബാദ്

രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന ആനിമേഷൻ കോളജുകളിലൊന്നാണിത്. 1961ൽ ഇന്ത്യൻ ഗവൺമെൻറ് സ്ഥാപിച്ച ഇൗ കോളജിൽ നിരവധി ആനിമേഷൻ കോഴ്സുകളാണുള്ളത്.

B.Des ആനിമേഷൻ ഫിലിം ഡിസൈൻ

B.Des ഫിലിം, വീഡിയോ കമ്യൂണിക്കേഷൻ

M.Des ആനിമേഷൻ ഫിലിം ഡിസൈൻ

M.Des ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ

B.Des ഗ്രാഫിക് ഡിസൈൻ

M.Des ഗ്രാഫിക് ഡിസൈൻ

B.Des ​േപ്രാഡക്ട് ഡിസൈൻ

M.Des ​േപ്രാഡക്ട് ഡിസൈൻ

അമിറ്റി യൂനിവേഴ്സിറ്റി (Amity University) - മുംബൈ

2003ൽ സ്ഥാപിതമായ അമിറ്റി യൂനിവേഴ്സിറ്റിക്ക് നോയ്​ഡ, ലഖ്‌നോ, ജയ്പൂർ, ഗുരുഗ്രാം, ഗ്വാളിയർ, ഗ്രേറ്റർ നോയ്​ഡ, മുംബൈ, റായ്പൂർ, കൊൽക്കത്ത, റാഞ്ചി, പട്ന തുടങ്ങിയ നഗരങ്ങളിൽ കാമ്പസുകളുണ്ട്. മുംബൈയിലെ അമിറ്റി യൂനിവേഴ്സിറ്റി വിദ്യാർഥികൾക്ക് ബി.എസ്‌സി ആനിമേഷൻ, വിഷ്വൽ ഗ്രാഫിക്സ് കോഴ്‌സുകളാണ് ഒാഫർ ചെയ്യുന്നത്. അംഗീകൃത ബോർഡിൽനിന്ന് 12ാം ക്ലാസ് ക്ലിയർ ചെയ്തിട്ടുണ്ടെങ്കിൽ അവിടെ ആനിമേഷൻ കോഴ്‌സിന് ചേരാൻ അപേക്ഷകർക്ക് അർഹതയുണ്ട്.

ബി.എസ്​സി ആനിമേഷൻ ആൻഡ് വിഷ്വൽ ഗ്രാഫിക്സ്

ബി.എ മൾട്ടിമീഡിയ ഗെയിമിങ്

ബി.എ ഫിലിം മേക്കിങ്

എം.എ (ഫിലിം, ടിവി, റേഡിയോ)

ആർട്ടെമിസിയ കോളജ് ഓഫ് ആർട്ട് ആൻഡ് ഡിസൈൻ (എ.സി.‌എ.ഡി) (Artemisia College of Art & Design (A.C.A.D)) - ഇന്ദോർ

ആനിമേഷൻ ആൻഡ് വിഎഫ്എക്സ്, ഗെയിം ഡിസൈൻ ആൻഡ് ഡവലപ്മെൻറ് തുടങ്ങിയ കോഴ്സുകൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കോളജുകളിലൊന്നാണ് ആർടെമിസിയ കോളജ് ഓഫ് ആർട്ട് ആൻഡ് ഡിസൈൻ (എ.സി.‌എ.ഡി).

സ്കെച്ചിങ്​ സ്​റ്റുഡിയോ, ഡ്രാഫ്റ്റിങ്​ സ്​റ്റുഡിയോ, പ്രഫഷനൽ വിഎഫ്എക്സ് സ്​റ്റുഡിയോ, ക്ലേ മോഡലിങ്​ സ്​റ്റുഡിയോ, സ്​റ്റോപ് മോഷൻ ആനിമേഷൻ സ്​റ്റുഡിയോ, ലൈറ്റ്ബോക്സ് സ്​റ്റുഡിയോ, കമ്പ്യൂട്ടർ ലാബുകൾ തുടങ്ങി വിദ്യാർഥികൾക്ക് എ.സി.എ.ഡി കാമ്പസ് മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

B.Des ആനിമേഷൻ (നാല് വർഷ ഡിഗ്രി പ്രോഗ്രാം)

B.Des ഗെയിം ഡിസൈൻ (നാല് വർഷ ഡിഗ്രി പ്രോഗ്രാം)

സർട്ടിഫിക്കറ്റ് ഇൻ 2ഡി ആൻഡ് 3ഡി ആനിമേഷൻ (ഒരു വർഷം)

ഡിപ്ലോമ ഇൻ 2ഡി, 3ഡി ആനിമേഷൻ ആൻഡ് വിഎഫ്എക്സ് (രണ്ടു വർഷം)

പി.എ. ഇനാംദാർ കോളജ് ഒാഫ് വിഷ്വൽ ഇഫക്ട്സ്, ഡിസൈൻ ആൻഡ് ആർട്ട്​ (PA Inamdar College of Visual Effects, Design and Art) -പുണെ

ബി.എസ്​സി ആനിമേഷൻ

എം.എ ഇൻ ആനിമേഷൻ

ഡിപ്ലോമ ഇൻ 3ഡി ആനിമേഷൻ

വിഎഫ്എക്സ് കോഴ്സുകൾ

ഗെയിം ഡിസൈൻ

ഇൻറർനാഷനൽ മൾട്ടിമീഡിയ ആനിമേഷൻ

ഫിലിം എഡിറ്റിങ്​ കോഴ്സ്

ഓട്ടോകാഡ് കോഴ്സുകൾ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ 3ഡി എസ് മാക്സ് ആൻഡ് ഓട്ടോകാഡ് (സിസി3എ)

ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈൻ ആൻഡ് ക്രിയേറ്റoവ് റൈറ്റിങ്​

-െഎ.െഎ.എഫ്.എ മൾട്ടിമീഡിയ (IIFA Multimedia) -ബംഗളൂരു

ബി.എസ്​സി ഇൻ ആനിമേഷൻ ആൻഡ് മൾട്ടിമീഡിയ

ബി.എസ്​സി ഇൻ ഗെയിം ഡിസൈനിങ് ആൻഡ് ഡെവലപ്മെൻറ്

എം.എസ്​സി ഇൻ ആനിമേഷൻ ആൻഡ് മൾട്ടിമീഡിയ

മാസ്​റ്റർ ഡിപ്ലോമ ഇൻ ആനിമേഷൻ

ഡിപ്ലോമ ഇൻ ആനിമേഷൻ

ഡിപ്ലോമ ഇൻ ഗെയിം ഡിസൈനിങ് ആൻഡ് ഡെവലപ്മെൻറ്

ഡിപ്ലോമ ഇൻ വിഷ്വൽ ഇഫക്റ്റ്

ഡിപ്ലോമ ഇൻ മൾട്ടിമീഡിയ

ഡിപ്ലോമ ഇൻ ആനിമേഷൻ എൻജിനീയറിങ്

ഗ്രാഫിക് ഡിസൈൻ

എം.ഐ.ടി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, എം.ഐ.ടി ആർട്ട്, ഡിസൈൻ ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി (MIT Institute of Design, MIT Art, Design and Technology University)-പുണെ

B.Des ആനിമേഷൻ ഫിലിം

B.Des ഫിലിം ആൻഡ് വിഡിയോ

B.Des ഗെയിം ഡിസൈൻ

B.Des യൂസർ എക്സ്പീരിയൻസ് ഡിസൈൻ

B.Des ​േപ്രാഡക്ട് ഡിസൈൻ

B.Des ഗ്രാഫിക് ഡിസൈൻ

യുനൈറ്റഡ് വേൾഡ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (United World Institute of Design) അഹ്​മദാബാദ്

B.Des ആനിമേഷൻ ആൻഡ് മോഷൻ ഗ്രാഫിക്സ്

B.Des വിഷ്വൽ കമ്യൂണിക്കേഷൻ (ഗ്രാഫിക്സ്)

B.Des ​േപ്രാഡക്ട് ഡിസൈൻ

അറീന ആനിമേഷൻ (Arena Animation) -ഡൽഹി, ബെംഗളൂരു, നോയിഡ്, മുംബൈ

അറീന ആനിമേഷൻ ഇൻറർനാഷനൽ പ്രോഗ്രാം (AAIP - ആനിമേഷൻ)

ആനിമേഷൻ ഫിലിം ഡിസൈൻ: A.F.D

അറീന ആനിമേഷൻ ഇൻറർനാഷണൽ പ്രോഗ്രാം VFX (AAIP-VFX)

സർ‌ട്ടിഫിക്കറ്റ് ഇൻ വി‌എഫ്‌എക്സ് പ്രോ

ഗെയിം ആർട്ട് ആൻഡ് ഡിസൈൻ

മായ അക്കാദമി ഓഫ് അഡ്വാൻസ്ഡ് സിനിമാറ്റിക്സ് (Maya Academy of Advanced Cinematics) -ഡൽഹി, മുംബൈ, പുണെ, നാഗ്പൂർ, മഹാരാഷ്​ട്ര

ഏഷ്യന്‍ ഇൻസ്​റ്റ്യൂട്ട് ഓഫ് ഗെയിമിങ് ആന്‍ഡ് ആനിമേഷന്‍, ബംഗളൂരു

പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഗെയിം ആര്‍ട്ട്

ഡിപ്ലോമ ഇന്‍ ഗെയിം പ്രോഗ്രാമിങ്

പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍

ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍

ബി.എഫ്.എ ഇന്‍ സര്‍വിസ്

ബി.എഫ്.എ ഡിജിറ്റല്‍ ഡിസൈന്‍

www.aiga.in

ഡി.എസ്.കെ സുപിന്‍ഫോകോം, പുണെ

ഡിജിറ്റല്‍ ഡയറക്ടര്‍ (അഞ്ചു വർഷം).

www.dsksic.com

ഐകാറ്റ് ഡിസൈന്‍ ആന്‍ഡ് മീഡിയ കോളജ് (ചെന്നൈ, ബംഗളൂരു,ഹൈദരാബാദ്)

ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്സ്, ഗെയിം ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെൻറ്, ഗെയിം പ്രോഗ്രാമിങ്, ഗെയിം ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍, ഗെയിം ഡെവലപ്മെൻറ്, മള്‍ട്ടിമീഡിയ ടെക്നോളജീസ്, 3ഡി ആനിമേഷന്‍

www.icat.ac.in

എം.ജി.ആര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്​റ്റിറ്റ്യൂട്ട്, ചെന്നൈ

ബാച്​ലര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ്

ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ്

നാഷനല്‍ മള്‍ട്ടിമീഡിയ റിസോഴ്സ് സെൻറര്‍ പുണെ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ 2ഡി, 3ഡി ആനിമേഷൻ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മൾട്ടിമീഡിയ ആൻഡ്

വെബ്സൈറ്റ് ഡിസൈനിങ്

ഇൻഡസ്ട്രിയല്‍ ഡിസൈന്‍ സെൻറര്‍ ഐ.ഐ.ടി മുംബൈ

കേരളത്തിലെ മികച്ച സ്ഥാപനങ്ങൾ പരിചയപ്പെടാം

സി ഡിറ്റ് ചിത്രാഞ്ജലി ഹിൽസ്, തിരുവല്ലം, തിരുവനന്തപുരം

പോസ്​റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ഡിസൈൻ (P.G.D.M.M)

പോസ്​റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആനിമേഷന്‍

ഫിലിം ഡിസൈനിങ്,

ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്​ഷന്‍

ഡിപ്ലോമ ഇൻ ആനിമേഷൻ

ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ

ഡിപ്ലോമ ഇൻ അഡ്വർടൈസിങ് ആൻഡ് ഗ്രാഫിക് ഡിസൈൻ

www.cdit.org

കെല്‍ട്രോണ്‍

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക് ആൻഡ് വിഷ്വൽ ഇഫക്ട്

കെൽട്രോൺ വെബ് ആനിമേറ്റർ

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് വെബ് മീഡിയ ഡിസൈൻ

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിങ് ആൻഡ് ആനിമേഷൻ ഫിലിം മേക്കിങ്

ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്

പ്രഫഷനൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്

ഇതിനുപുറമെ തുടക്കക്കാർക്കുവേണ്ടി ആനിമേഷൻ ആൻഡ് സൗണ്ട് എഡിറ്റിങ്, ആനിമേഷൻ ആൻഡ് വിഡിയോ എഡിറ്റിങ്, ആനിമേഷൻ ആൻഡ് ഡിജിറ്റൽ ഇലസ്ട്രേഷൻ തുടങ്ങി ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളും നടത്തുന്നുണ്ട്.

ksg.keltron.in

കേരള യൂനിവേഴ്സിറ്റി -സെൻറര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ് എജുക്കേഷന്‍ ആന്‍ഡ് എക്​സ്​റ്റന്‍ഷന്‍

ഡിപ്ലോമ ഇന്‍ 3ഡി ആനിമേഷന്‍ എന്‍ജിനീയറിങ്

ഡിപ്ലോമ ഇന്‍ ഫ്ലാഷ് വെബ് ടെക്നോളജി ആന്‍ഡ് ആനിമേഷന്‍

ഡിപ്ലോമ ഇന്‍ 3ഡി ഗെയിം ഡെവലപ്മെൻറ് ആന്‍ഡ് പ്രോഗ്രാം ഡെവലപ്മെൻറ്

ഡിപ്ലോമ ഇന്‍ 2ഡി ആന്‍ഡ് കാര്‍ട്ടൂണ്‍ ആനിമേഷന്‍ എന്‍ജിനീയറിങ്.

www.keralauniversity.ac.in/cacee

ടൂണ്‍സ് അക്കാദമി തിരുവനന്തപുരം ടെക്നോപാര്‍ക്ക്​

അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ആനിമേഷന്‍ ഫിലിം മേക്കിങ്(AFMA)

അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ വിഷ്വൽ ഇഫക്ട് (VFXA)

3ഡി ഗെയിം ഡെവലപ്മെൻറ് പ്രോഗ്രാം

ബേസിക് ഡിജിറ്റൽ മീഡിയ പ്രോഗ്രാം DMP

3ഡി CGI സ്പെഷലൈസേഷൻ കോഴ്സ് (3D CGIFPത്രീഡി CGI ആനിമേഷൻ - (3D CGI-A)

ഡിജിറ്റൽ ഗ്രാഫിക് ആൻഡ് മോഷൻ ഗ്രാഫിക്

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വിഷ്വല്‍ ഇഫക്ട്സ്

ഫോര്‍ ഫിലിം ആന്‍ഡ് ബ്രോഡ്കാസ്​റ്റ്

www.toonzacademy.com

അരീന ആനിമേഷന്‍

അരീന ആനിമേഷന്‍ ഇൻറര്‍നാഷനല്‍ പ്രോഗ്രാം

ആനിമേഷന്‍ ഫിലിം മേക്കിങ്

ബി.എ വിഎഫ്എക്സ് ആന്‍ഡ് ആനിമേഷന്‍ 

(എം.ജി യൂനിവേഴ്സിറ്റി)

ഗെയിം ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍

ഗ്രാഫിക് ആന്‍ഡ് വെബ് ഡിസൈന്‍

വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെൻറ് പ്രോഗ്രാം

മള്‍ട്ടിമീഡിയ ഡിസൈന്‍ പ്രോഗ്രാം

ഡിസൈന്‍ ആന്‍ഡ് പബ്ലിഷിങ് പ്രോഗ്രാം

അരീന ആനിമേഷന്‍ ഇൻറര്‍നാഷനല്‍ പ്രോഗ്രാം

വി.എഫ്.എക്സ്, വിഎഫ്എക്സ് പ്രോ, വിഎഫ്എക്സ് കോംപോസിഷന്‍.

www.arenamultimedia.com

സെൻറ് ജോസഫ്സ് കോളജ് ചങ്ങനാശ്ശേരി

ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍

ബി.എ മള്‍ട്ടിമീഡിയ

എം.എ മള്‍ട്ടിമീഡിയ

എം.എ ആനിമേഷന്‍

എം.എ ഗ്രാഫിക് ഡിസൈന്‍

ബി.എ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്

ബി.എ ഇൻ വിഷ്വൽ ഇഫക്ട്

www.sjcc.ac.in

എം.ജി സ്കൂള്‍ ഓഫ് ഡിസ്​റ്റന്‍സ് എജുക്കേഷന്‍

എം.എ മള്‍ട്ടിമീഡിയ

www.mguniversity.edu

ഡോണ്‍ബോസ്കോ െഎ.ജി.എ.ടി, കൊച്ചി

ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ഡിസൈനിങ്.

http://dbigact.com

വലിയാര്‍ ആനിമേഷന്‍, തിരുവനന്തപുരം സെൻറര്‍

ബി.എഫ്.എ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ആനിമേഷന്‍ (മൈസൂര്‍ യൂനിവേഴ്സിറ്റി)

ബി.എസ്​സി ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ആനിമേഷന്‍ (മൈസൂര്‍ യൂനിവേഴ്സിറ്റി)

ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് 3ഡി ആനിമേഷന്‍ സ്പെഷലൈസേഷന്‍

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആനിമേഷന്‍

എന്‍ജിനീയറിങ്.

www.cavalieranimation.com

കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഡിസ്​റ്റന്‍സ് എജുക്കേഷന്‍

ബാച്​ലർ ഓഫ് മള്‍ട്ടി മീഡിയ

ഡിപ്ലോമ ഇൻ വെബ് ടെക്നോളജി

ഡിപ്ലോമ ഇൻ മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ

www.sdeuoc.ac.in

ജെംസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, രാമപുരം, മലപ്പുറം

ബാച്​ലര്‍ ഓഫ് മള്‍ട്ടിമീഡിയ കമ്യൂണിക്കേഷന്‍

ഡി പോള്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് അക്കാദമി, അങ്കമാലി

ബി.എ ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്

ബി.എ മൾട്ടിമീഡിയ

എം.എ മള്‍ട്ടിമീഡിയ

www.depaul.edu.in

ഡിവൈന്‍ കോളജ് ഓഫ് മാനേജ്മെൻറ് സ്​റ്റഡീസ്, കൊച്ചി

ബി.എസ്​സി മള്‍ട്ടിമീഡിയ വെബ്ഡിസൈന്‍ ആന്‍ഡ് ഇൻറര്‍നെറ്റ് ടെക്നോളജി (ഭാരതിദാസന്‍ യൂനിവേഴ്സിറ്റി).

ടെലി കമ്യൂണിക്കേഷന്‍സ് കണ്‍സൽട്ടൻറ് ഇന്ത്യ ലിമിറ്റഡ്

ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ആനിമേഷന്‍,

ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ്.

www.tciliteducation.com

തേവര സേക്രഡ് ഹാര്‍ട്ട് കോളജ്

ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്

കോട്ടയം സെൻറ് ജോസഫ്‌സ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍

ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്

മായ അക്കാദമിക് ഓഫ് അഡ്വാൻസ്ഡ് സിനിമാറ്റിക് കോട്ടയം

അഡ്വാൻസ്ഡ് പ്രോഗ്രാം ഇൻ 3ഡി ആനിമേഷൻ

ആനിമേഷൻ ഫിലിം മേക്കിങ്

സർട്ടിഫിക്കറ്റ് ഇൻ VFX Plus

സർട്ടിഫിക്കറ്റ് ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്

പ്രോഗ്രാം ഇൻ ആനിമേഷൻ ആൻഡ് ഫിലിം മേക്കിങ്

പ്രോഗ്രാം ഇൻ ഗ്രാഫിക് ഡിസൈനിങ് ആൻഡ് ആനിമേഷൻ

ഗെയിമിങ് ഡിസൈൻ

വിസ്ഡം സ്കൂൾ ഓഫ് മാനേജ്മെൻറ് കൊച്ചി

ബി.എസ്​സി മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ

സി.ഇ.ടി കോളജ് ഓഫ് മാനേജ്മെൻറ് എറണാകുളം

ബി.എ ഇൻ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ

അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ്, കൊച്ചി

ബി.എസ്​സി ഇൻ വിഷ്വൽ മീഡിയ

മാസ്​റ്റർ ഓഫ് ഫൈൻ ആർട്സ് (ആനിമേഷൻ ആൻഡ് കണ്ടൻറ് മാനേജ്മെൻറ്)

എം.എഫ്.എ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്

ഫാറൂഖ് കോളജ്, കോഴിക്കോട് ബാച്​ലർ ഓഫ് മൾട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻ

ഡോൺ ബോസ്കോ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഗ്രാഫിക് ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി

ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ്

Tags:    
News Summary - multimedia education courses and institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.