മെഡിക്കൽ കോഴ്സുകളെേപ്പാലെ തന്നെ വളരെയധികം തൊഴിലവസരങ്ങളും സാധ്യതകളും നിറഞ്ഞ കോഴ്സുകളാണ് പാരാമെഡിക്കൽ കോഴ്സുകൾ. പ്ലസ് ടു ബയോളജി-സയൻസ് പഠിച്ച് 50 ശതമാനം മാർക്കോടുകൂടി വിജയിച്ച വിദ്യാർഥികൾക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പാരാമെഡിക്കൽ കോഴ്സുകളിൽതന്നെ ഡിപ്ലോമ കോഴ്സുകളും ഡിഗ്രി കോഴ്സുകളും ഉൾപ്പെടുന്നു. ചില പാരാമെഡിക്കൽ കോഴ്സുകൾ പരിചയപ്പെടാം.
പ്ലസ് ടു ബയോളജി-സയൻസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. നാലുവർഷമാണ് കോഴ്സ് കാലാവധി. കൂടാതെ 12 മാസം റോട്ടറി ഇേൻറൺഷിപ്പും ചെയ്യേണ്ടതുണ്ട്. കേരളത്തിലെ പ്രധാന നഴ്സിങ് കോളജുകളാണ്
1) ഗവ. കോളജ് ഓഫ് നഴ്സിങ് ആലപ്പുഴ
2) ഗവ. കോളജ് ഓഫ് നഴ്സിങ് േകാഴിക്കോട്
3) ഗവ. കോളജ് ഓഫ് നഴ്സിങ് കോട്ടയം
4) ഗവ. കോളജ് ഓഫ് നഴ്സിങ് തൃശൂർ
5) ഗവ. കോളജ് ഓഫ് നഴ്സിങ് തിരുവനന്തപുരം
6) ഗവ. കോളജ് ഓഫ് നഴ്സിങ് എറണാകുളം.
പ്ലസ് ടു ബയോളജി-സയൻസിൽ 50 ശതമാനം മാർക്കോടുകൂടി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ജയിച്ചവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. നാലര വർഷമാണ് കോഴ്സ് കാലാവധി. ഇന്ത്യയിലും വിദേശത്തും നിരവധി കോളജുകളിൽ ഈ കോഴ്സ് പഠിപ്പിക്കുന്നു.
പ്ലസ് ടു ബയോളജി സയൻസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥികൾക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. നാലുവർഷമാണ് കോഴ്സ് കാലാവധി. കേരളത്തിൽ ഈ കോഴ്സ് ലഭ്യമായ ഗവൺമെൻറ് കോളജുകളാണ് ഗവ. മെഡിക്കൽ കോളജ് കോഴിക്കോട്, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം എന്നിവ.
പ്ലസ് ടു ബയോളജി-സയൻസിൽ 50 ശതമാനം മാർേക്കാടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ജയിച്ചവർക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ഹൃദയം, രക്തപര്യയന വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളെക്കുറിച്ച് മനസ്സിലാക്കുകയാണ് ഒരു കാർഡിയോ വാസ്കുലാർ ടെക്നോളജിസ്റ്റിെൻറ ജോലി. നാലു വർഷമാണ് ഈ കോഴ്സിെൻറ കാലാവധി. ഈ കോഴ്സ് പഠിപ്പിക്കുന്ന കേരളത്തിലെ പ്രധാന കോളജുകളാണ്
ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം,
ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്,
ഗവ. മെഡിക്കൽ കോളജ്, കോട്ടയം,
ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.