വളരെയധികം സാധ്യതകൾ നേടിത്തരുന്ന ഒരു വൈദ്യശാസ്ത്ര മേഖലയാണ് ഹോമിയോപ്പതി. അഞ്ചുവർഷമാണ് കോഴ്സ് കാലാവധി. മറ്റു മെഡിക്കൽ കോഴ്സുകളെപ്പോലെ നീറ്റ് പരീക്ഷയുടെ റാങ്ക്ലിസ്റ്റിെൻറ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലും അലോട്ട്മെൻറ് നടക്കുന്നത്. ഇന്ത്യയിൽ ഈ കോഴ്സ് പഠിക്കാൻ 39 ഗവൺമെൻറ് കോളജുകൾ നിലവിലണ്ട്. ഗവൺമെൻറ് കോളജുകളിലെയും സ്വകാര്യ കോളജുകളിലെയും 15 ശതമാനം സീറ്റുകൾ നീറ്റ് (NEET) റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പൂർത്തിയാക്കും. ആയുഷ് വെബ്സൈറ്റുവഴി ഇതിനുള്ള അപേക്ഷ നൽകാവുന്നതാണ്. കൽപിത സർവകലാശാല (Deemed University)യിലെ 100 ശതമാനം സീറ്റുകളും പൂർത്തിയാക്കുന്നത് ആയുഷ് വെബ്സൈറ്റ് വഴിയാണ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഗവൺമെൻറ് ഹോമിയോപ്പതിക് കോളജുകളാണ്
1. ലാൽ ബഹദൂർ ശാസ്ത്രി ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, അലഹബാദ്.
2. ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ഭോപ്പാൽ.
3. ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, ബാംഗ്ലൂർ
4. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, കാൺപൂർ.
കേരളത്തിലെ പ്രധാനപ്പെട്ട ഹോമിയോപ്പതിക് മെഡിക്കൽ കോളജുകൾ ആണ്
1. ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, കാലിക്കറ്റ്.
2. ഡോ. പഡിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളജ്.
3. സർക്കാർ ഹോമിയോ മെഡിക്കൽ കോളജ്, തിരുവനന്തപുരം
പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ മിനിമം 50 ശതമാനം മാർക്കുനേടിയ വിദ്യാർഥിക്ക് നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) മുഖേന ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. അഞ്ചര വർഷമാണ് കോഴ്സ് കാലാവധി. കേരളത്തിൽ തൃശൂരിലെ കേരള ആരോഗ്യസർവകലാശാലക്കു കീഴിൽ ഈ കോഴ്സ് പഠിക്കാൻ അവസരമുണ്ട്. അതുപോലെ തിരുവനന്തപുരത്തെ ശാന്തിഗിരി സിദ്ധാ മെഡിക്കൽ കോളജിലും ബി.എസ്.എം.എസ് കോഴ്സ് പഠനം സാധ്യമാണ്. ഇന്ത്യയിൽ ആർ.വി.എസ് സിദ്ധ മെഡിക്കൽ കോളജ് കോയമ്പത്തൂർ, ശ്രീ സായ് റാം സിദ്ധ മെഡിക്കൽ കോളജ് ആൻഡ് റിസർച് സെൻറർ ചെന്നൈ, ശിവരാജ് സിദ്ധ മെഡിക്കൽ കോളജ് സേലം എന്നിവിടങ്ങളിലും പ്രസ്തുത കോഴ്സ് പഠിക്കാൻ അവസരമുണ്ട്.
മൃഗസംരക്ഷണം, അവയുടെ സുരക്ഷ എന്നീ വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് അനുയോജ്യമായ കോഴ്സാണ് വെറ്ററിനറി സയൻസ്. അഞ്ചര വർഷം വരെയാണ് ഈ കോഴ്്്്്്്്്്്്്്്്്സിെൻറ കാലാവധി. പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ മിനിമം 50 ശതമാനം മാർേക്കാടുകൂടി വിജയിച്ച വിദ്യാർഥിക്ക് നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ) പരീക്ഷ റാങ്ക് ലിസ്റ്റിെൻറ അടിസ്ഥാനത്തിൽ കോളജുകളിൽ ഈ കോഴ്സിന് അഡ്മിഷൻ നേടാവുന്നതാണ്. വെറ്ററിനറി സയൻസ് കോഴ്സിെൻറ ഓപ്ഷൻ സമർപ്പിക്കേണ്ടതും കൗൺസലിങ്, അലോട്ട്മെൻറ് എന്നിവ നടക്കുന്നതും www.vcicounseling.nic.in എന്ന വെബസൈറ്റ് മുഖാന്തരമാണ്. ഈ കോഴ്സ് പഠിക്കാൻ കേരളത്തിൽ 2 കോളജുകളാണുള്ളത്.
കോളജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് മണ്ണുരുത്തി, തൃശൂർ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് പൂേക്കാട്, വയനാട് എന്നിവയാണവ. ഇവിടെ നീറ്റ് പരീക്ഷ സ്കോർ അടിസ്ഥാനമാക്കി കേരള മെഡിക്കൽ റാങ്ക് തയാറാക്കിയാണ് www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി സീറ്റുകൾ നികത്തുന്നത്. ഇന്ത്യയിൽ ആകെ 47 വെറ്റിനറി കോളജുകളിൽ നിലവിലുണ്ട്. ഈ കോളജുകളിലെ 15 ശതമാനം ഓൾ ഇന്ത്യ സീറ്റുകൾ ഈ കൗൺസലിങ് വഴിയാണ് നികത്തുന്നത്.
MBBSനുശേഷം ആരോഗ്യമേഖലയിൽ നിലവിലുള്ളതിൽ മെച്ചപ്പെട്ട ഒരു കോഴ്സാണ് ബി.ഡി.എസ് (ബാച്ലർ ഓഫ് ഡൻറൽ സർജറി). ദന്തരോഗ നിർണയം, ചികിത്സ എന്നിവയാണ് ഈ പഠനശാഖയിൽ പ്രതിപാദിക്കുന്നത്. പ്ലസ്ടു സയൻസിൽ 50 ശതമാനം മാർക്കോടു കൂടി വിജയിച്ച വിദ്യാർഥിക്ക് നീറ്റ് പരീക്ഷയിൽ യോഗ്യത നേടുന്നതിലൂടെ ഈ കോഴ്സിലേക്ക് അഡ്മിഷൻ ലഭിക്കുന്നതാണ്. അഞ്ചു വർഷമാണ് കോഴ്സിെൻറ കാലാവധി. ഇതിൽ നാലുവർഷം അക്കാദമിക് പഠനവും ഒരുവർഷം ഇേൻറൺഷിപ്പുമാണ്. കേരളത്തിലെ പ്രധാന ഡൻറൽ കോളജുകളാണ് സർക്കാർ ഡൻറൽ കോളജ് തിരുവനന്തപുരം, സർക്കാർ ഡൻറൽ കോളജ് കോട്ടയം, അമൃത സ്കൂൾ ഓഫ് ഡെൻറിസ്ട്രി, കൊച്ചി, ഗവൺമെൻറ് കോളജ് തൃശൂർ, അൽഅസ്ഹർ ഡൻറൽ കോളജ് തൊടുപുഴ, ഗവൺമെൻറ് ഡൻറൽ കോളജ് കോഴിക്കോട്, പുഷ്പഗിരി കോളജ് ഓഫ് ഡൻറൽ സയൻസ് പെരുംതുരുത്തി, കെ.എം.സി.ടി ഡൻറൽ കോളജ് കോഴിക്കോട്, കണ്ണൂർ ഡൻറൽ കോളജ് അഞ്ചരക്കണ്ടി, ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൻറൽ സയൻസ് നെല്ലിക്കുഴി തുടങ്ങിയവ.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഡൻറൽ കോളജുകളാണ് മണിപ്പാൽ കോളജ് ഓഫ് ഡൻറൽ സയൻസ് മാംഗ്ലൂർ, അമൃത വിശ്വ വിദ്യാപീഠം കോയമ്പത്തൂർ, മൗലാനാ ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൻറൽ സയൻസസ്, ഗവൺമെൻറ് ഡൻറൽ കോളജ് ആൻഡ് ഹോസ്പിറ്റൽ വിജയവാഡ, ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൻറൽ സയൻസ് ബാംഗ്ലൂർ, സവീത ഡൻറൽ കോളജ് ആൻഡ് ഹോസ്പിറ്റൽ ചെന്നൈ തുടങ്ങിയവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.