ഷാർജ: ഷാർജയുടെ മധ്യമേഖലയായ മലീഹ പ്രദേശത്ത് പൂർത്തിയായ വിക്ടോറിയ ഇന്‍റർനാഷനൽ സ്കൂൾ ഓഫ് ഷാർജയുടെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. സ്കൂളിന്‍റെ ശാഖകൾ കിഴക്കൻ മേഖലകളിലും മറ്റും ഉടൻ തുറക്കുമെന്ന് ശൈഖ് സുൽത്താൻ പറഞ്ഞു. ഷാർജ ഉപഭരണാധികാരികളായ ശൈഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഓസ്‌ട്രേലിയയിലെ വിക്ടോറിയ ഗവർണർ ലിൻഡ ഡെസൗ എസി, ഷാർജ സീപോർട്‌സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ അതോറിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖാസിമി, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് വിഭാഗം മേധാവി ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി, സർക്കാർ വകുപ്പു മേധാവികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്കൂൾ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.