പുതിയ കാലത്ത് ഉപഭോക്താവിലേക്ക് എത്താനുള്ള ഏറ്റവും നല്ല വഴി ഡിജിറ്റൽ മാർക്കറ്റിങ്ങാണ്. ഒരു ആശയം അത് കേൾപ്പിക്കേണ്ടവരിലേക്ക് കൃത്യമായി പ്രത്യക്ഷമായോ പരോക്ഷമായോ എത്തിക്കാൻ ഡിജിറ്റൽ മാർക്കറ്റിങ്ങിന് കഴിയും. പരമ്പരാഗത രീതിയിലുള്ള പരസ്യത്തിെൻറ പ്രതികരണങ്ങൾ കൃത്യമായി അറിയുവാൻ സാധിക്കുകയില്ല. എന്നാൽ, ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ പ്രതികരണങ്ങൾ കൃത്യമായി അറിയാനും അതിലൂടെ മെച്ചപ്പെട്ട രീതികൾ അവലംബിക്കാനും കഴിയും. വളരെ കുറഞ്ഞചെലവിൽ പരമാവധിപേരിലേക്ക് എത്തിക്കാൻ കഴിയുമെന്നതും ഡിജിറ്റൽ മാർക്കറ്റിങ്ങിെൻറ മേന്മയാണ്.
വിവരസാങ്കേതിക വിദ്യയെ പൂർണാർഥത്തിൽ ഉപയോഗപ്പെടുത്തണമെങ്കിൽ ഡിജിറ്റൽ മാർക്കറ്റിങ് രീതിയാണ് ഏറ്റവും അഭികാമ്യം. ചിത്രങ്ങൾ, എഴുത്തുകൾ, വിഡിയോ, ഓഡിയോ എന്നിവയിലൂടെയെല്ലാം ഉപഭോക്താക്കളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനാവും. ഉപേഭാക്താക്കളുടെ പ്രായം, അഭിരുചി, പണം മുടക്കാനുള്ളശേഷി എന്നിവയെല്ലാം സോഷ്യൽമീഡിയ ടൂളുകൾ വഴി മനസ്സിലാക്കി അതിലൂടെ പുതിയ കച്ചവടതന്ത്രങ്ങൾ പ്രയോഗിക്കാനാകും.
ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പരിശീലനം നൽകുന്ന ഏതാനും സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്നു
കേരള സർക്കാറിനുകീഴിലുള്ള കെല്‍ട്രോണ്‍ രൂപകല്‍പന ചെയ്ത 'പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & എസ്.ഇ.ഒ'കോഴ്സ് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കെല്‍ട്രോണ്‍ നോളജ് സെൻററുകള്‍ കേന്ദ്രീകരിച്ചാണ് പഠിപ്പിക്കുന്നത്. റെഗുലറായും ഹോളിഡേ ബാച്ചുകളായും ഈ കോഴ്സ് പൂർത്തിയാക്കാം.
ന്യൂഡൽഹിയിലെ എജൂകാർട്ട് എന്ന സ്വകാര്യ സ്ഥാപനം ഡിജിറ്റൽ മാർക്കറ്റിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്സാണിത്.
ന്യൂഡല്‍ഹിയിലെ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇൻറര്‍നെറ്റ് മാര്‍ക്കറ്റിങ്ങില്‍ അഡ്വാൻസ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ട്രെയിനിങ് പ്രോഗ്രാം ഉണ്ട്. പ്ലസ്ടു അടിസ്ഥാന യോഗ്യത.
എൻ.ഐ.ടിയും അയർലൻഡിലെ ഡിജിറ്റൽ മാർക്കറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്.
ഡിജിറ്റല്‍വിദ്യ എന്ന സ്ഥാപനം സര്‍ട്ടിഫൈഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മാസ്റ്റര്‍ കോഴ്സ് വാഗ്ദാനം ചെയ്യുന്നു. ഇത് ഓണ്‍ലൈനായും ലഭ്യമാണ്.
ഡിഗ്രി യോഗ്യതയുള്ളവർക്കായി ഐ.ഐ. എം കൊൽക്കത്ത ആറുമാസം കാലാവധിയുള്ള യു.ജി.സി അംഗീകാരമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഒരുക്കുന്നുണ്ട്.
എം.ബി.എ, ബി.ബി.എ തലത്തിൽ നിരവധി സ്വകാര്യ സർവകലാശാലകൾ ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇൻറർനെറ്റിെൻറ സഹായത്തോടെ അവ കണ്ടെത്താവുന്നതാണ്. കോഴ്സ് തിരഞ്ഞെടുക്കുേമ്പാൾ സ്ഥാപനത്തെക്കുറിച്ച് വിശദമായി അറിയാൻ ശ്രദ്ധിക്കുമല്ലോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.