എസ്.സി/ എസ്.ടി ഡയറക്ടറേറ്റ്​ വിദ്യാർഥികൾക്ക്​ നീതി നിഷേധിക്കുന്നതെങ്ങനെ?

കേരളത്തിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾ സ്​കോളർഷിപ് നിഷേധം അടക്കമുള്ള വലിയ അനീതികൾക്ക്​ വിധേയമായിക്കൊണ്ടിരിക്കുകയാണ്​. 19,379 വിദ്യാർഥികൾക്ക്​ സ്​കോളർഷിപ് നിഷേധം അതിൽ ഒന്നുമാത്രം. എസ്.സി/എസ്.ടി ഡയറക്ടറേറ്റ് എങ്ങനെയാണ്​ സാമൂഹികനീതി അട്ടിമറിക്കുന്നത്​? –അന്വേഷണം.

ആദിവാസി-ദലിത് വിഭാഗക്കാരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താൽപര്യങ്ങൾ പ്രത്യേകം ശ്രദ്ധയോടെ പ്രോത്സാഹിപ്പിക്കണമെന്ന് ഭരണഘടനയുടെ നാലാം ഭാഗത്ത് രാഷ്ട്രനയത്തിന്റെ നിർദേശക തത്ത്വങ്ങളുടെ അനുച്ഛേദം 46ൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പട്ടികജാതി-പട്ടികവർഗ ഡയറക്ടറേറ്റിൽ പരിശോധനക്കെത്തിയ അക്കൗണ്ടന്റ് ജനറൽ (എ.ജി) ഓഫിസിലെ ഉദ്യോഗസ്ഥർ കണ്ടത് ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കുന്നതിന്റെ നേർച്ചിത്രമാണ്. ഡയറക്ടറേറ്റ് നീതിനിഗ്രഹത്തിന്റെ കേന്ദ്രമാണെന്ന് എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ദലിത്-ആദിവാസി വിദ്യാർഥികൾക്ക് അനുവദിക്കുന്ന എല്ലാ സഹായങ്ങളും വിതരണം ചെയ്യേണ്ട സ്​ഥാപനമാണ് എസ്.സി-എസ്.ടി ഡയറക്ടറേറ്റ്. എന്നാൽ, അനുകൂല്യങ്ങൾ നിരാകരിക്കുന്ന ഒരിടമാണ് ഇന്ന് ഡയറക്ടറേറ്റ്. എ.ജിയുടെ റിപ്പോർട്ട് വായിച്ചാൽ എസ്.സി-എസ്.ടി വിദ്യാർഥികളുടെ കശാപ്പു ശാലയുടെ തലവന്മാർ എന്ന നിലയിലാണോ മുൻ മന്ത്രിമാർ പ്രവർത്തിച്ചത് എന്ന് സംശയം തോന്നാം. വിദ്യാർഥികളുടെ പഠിക്കാനുള്ള മൗലിക അവകാശം അട്ടിമറിച്ച ഉദ്യോഗസ്ഥർ പല കണക്കുപുസ്തകങ്ങളും നശിപ്പിച്ചാണ് ഫണ്ടുകൾ വകമാറ്റുകയോ തട്ടിയെടുക്കുകയോ ചെയ്തത്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ശിപാർശ ചെയ്തിട്ടും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ വകുപ്പ് സർവേയോ പഠനമോ നടത്തിയിട്ടില്ല.

19,379 പേർക്ക് സ്കോളർഷിപ് നൽകിയില്ല

ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലെ കണക്കുമായി ഇ-ഗ്രാന്റ് പോർട്ടലിൽ വിവരങ്ങൾ താരതമ്യം ചെയ്തപ്പോൾ 2018-21ൽ 1352 എയ്ഡഡ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ 19,379 വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകിയിട്ടില്ലെന്ന് കണ്ടെത്തി. തിരഞ്ഞെടുത്ത 35 സ്ഥാപനങ്ങളിലെ 729 അപേക്ഷകൾ പരിശോധിച്ചതിൽ 216 വിദ്യാർഥികൾ മതിയായ രേഖകൾ ഹാജരാക്കിയിട്ടില്ല. 303 പേർ അപേക്ഷിച്ചിട്ട് പോലുമില്ല. ഹാജർ കുറവായത് -27, പഠനം നിർത്തിയത് -42, അപേക്ഷിക്കുകയും സ്കോളർഷിപ് നേടുകയും ചെയ്തത് -25, വെബ്സൈറ്റിലെ പ്രശ്നങ്ങൾ- 10 പേർ, ഹയർ ക്ലോസ് ചെയ്തത് കണ്ടെത്താൻ കഴിയാത്തത് -62, ദീർഘനാൾ ഹാജരാകാത്തത് -ഏഴ്, ടി.സി വാങ്ങിയത് -21, മറ്റ് കാരണങ്ങളാൽ -ആറ് എന്നിങ്ങനെയാണ് സ്ഥാപനങ്ങൾ നിരത്തിയ കാരണങ്ങൾ.

മെട്രിക്കുലേഷൻ പാസായ അർഹരായ പട്ടികജാതി വിദ്യാർഥികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിലുണ്ട്. എന്നാൽ, പട്ടികജാതി വകുപ്പിൽ വർഷം തിരിച്ചുള്ള ഡേറ്റാബേസ് തയാറാക്കിയിട്ടില്ല. തഹസിൽദാർ ജാതി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലായിരിക്കും എന്നാണ് വകുപ്പിന്റെ മറുപടി. അതിന് പ്രമോട്ടർമാരെ നിയോഗിച്ചിട്ടുണ്ട് എന്ന് എ.ജി മറുപടി നൽകി. വിദ്യാർഥികളുടെ ഡേറ്റ ലഭ്യമാണ് എങ്കിലും അത് പ്രയോജനപ്പെടുത്തുന്നതിൽ വകുപ്പ് പരാജയപ്പെട്ടു. പത്രങ്ങളിലും മറ്റു മാധ്യമങ്ങൾ വഴിയും പരസ്യം നൽകാൻ കേന്ദ്രസർക്കാർ തുക അനുവദിച്ചെങ്കിലും നയാപൈസ ചെലവഴിച്ചില്ല. കേന്ദ്രസർക്കാറിന്റെ വാർഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയാണ്. സംസ്ഥാന സർക്കാർ പരിധി പരിഗണിക്കാതെ സഹായം നൽകിയെന്ന് പറയുന്നുണ്ടെങ്കിലും പ്രത്യേകം അക്കൗണ്ടുകൾ സൂക്ഷിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ കമ്മിറ്റഡ് ലയബിലിറ്റിക്ക് പുറമെ, പദ്ധതിക്ക് കീഴിലുള്ള മൊത്തം ചെലവുകൾ നിറവേറ്റാൻ 100 ശതമാനം കേന്ദ്രസഹായം സംസ്ഥാന സർക്കാറിന് ലഭിച്ചു. 2017-18 മുതൽ 2019-20 വരെയുള്ള കാലയളവിൽ 144.47 കോടി രൂപ സംസ്ഥാനത്തിന്റെ കമ്മിറ്റഡ് ലയബിലിറ്റിയായി കേന്ദ്രസർക്കാർ നിശ്ചയിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പങ്കിടൽ ക്രമം 60:40 എന്ന അനുപാദത്തിൽ പരിഷ്കരിച്ചു. 2020 ഡിസംബറിൽ കേന്ദ്രവിഹിതം കഴിഞ്ഞ മൂന്നു വർഷത്തെ (2017-18 മുതൽ 2019-20 വരെ) ശരാശരി ഡിമാൻഡ് 60 ശതമാനമാണ്. 2021-22 മുതൽ സംസ്ഥാന സർക്കാർ അവരുടെ വിഹിതം നൽകി എന്ന് ഉറപ്പാക്കിയശേഷം കേന്ദ്ര വിഹിതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ വരുമാനപരിധി മാനദണ്ഡങ്ങൾക്കു കീഴിൽ വരുന്ന വിദ്യാർഥികൾക്കുള്ള കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള ചെലവിന്റെ കണക്കുകൾ സഹിതം ഓരോ വർഷവും നിശ്ചിത ​െപ്രാഫോർമയിൽ വാർഷിക നിർദേശങ്ങൾ കേന്ദ്രസർക്കാർ വിഹിതം റീ ഇംബേഴ്സ് ആയി ലഭിക്കാൻ സംസ്ഥാന സർക്കാർ സമർപ്പിക്കണം.

സംസ്ഥാന സർക്കാർ അയച്ച വാർഷിക നിർദേശങ്ങൾ പ്രകാരം 2017-18 മുതൽ 2019-20 വരെയുള്ള കാലയളവിൽ കേന്ദ്രസർക്കാറിന് റിപ്പോർട്ട് ചെയ്ത മൊത്തം ചെലവ് സംസ്ഥാനത്തിന്റെ കമ്മിറ്റഡ് ലയബിലിറ്റിയെക്കാൾ കുറവായിരുന്നു. അതിനാൽ ഈ കാലയളവിൽ കേന്ദ്രവിഹിതം കിട്ടേണ്ടതല്ല. എന്നാൽ, 2019-20 വർഷത്തെ ധനസഹായത്തിന്​ കേന്ദ്രം 9.80 കോടി അനുവദിച്ചു. കഴിഞ്ഞ മൂന്നു വർഷത്തെ ശരാശരി ഡിമാൻഡ് 60 ശതമാനം 144.76 കോടിയെന്നാണ് കണക്ക്. വാർഷിക നിർദേശങ്ങളിൽ റിപ്പോർട്ട് ചെയ്ത 123.03 കോടിക്ക് പകരം 2020-21ൽ കേന്ദ്രസർക്കാർ 86.85 കോടി കൂടി അനുവദിച്ചു.

അങ്ങനെ 2021 -22 വർഷത്തിൽ സംസ്ഥാനത്തിന് 13.03 കോടി കൂടുതൽ ലഭിച്ചു (144.76 കോടിയുടെ 60 ശതമാനവും 123.03 കോടിയുടെ 60 ശതമാനവും തമ്മിലുള്ള വ്യത്യാസം). സംസ്ഥാന ധനസഹായത്തോടെയും പോസ്റ്റ് -മെട്രിക് സ്കോളർഷിപ് നടപ്പാക്കി. ഈ പദ്ധതിയുടെ കാര്യത്തിൽ ആവശ്യം വിലയിരുത്തുന്നതിൽ വകുപ്പിന്റെ ആസൂത്രണത്തിൽ അപാകതയുണ്ടായി. 2017-22 കാലയളവിൽ സംസ്ഥാനത്ത് സർക്കാറിൽനിന്ന് ലഭിച്ച ഫണ്ട് പൂർണമായും വിനിയോഗിച്ചില്ല. 26 ശതമാനമാണ് 2017-18ൽ വിനിയോഗിച്ചത്. ഗുണഭോക്താക്കളുടെ എണ്ണം, വിനിയോഗിച്ച തുക, വിനിയോഗ സാക്ഷ്യപത്രങ്ങൾ ഇതൊന്നും ഇല്ല.

ഭരണച്ചെലവ് ആവശ്യപ്പെട്ടില്ല

പദ്ധതിയുടെ മേലുള്ള വകുപ്പിന്റെ നിരീക്ഷണത്തിന്റെ അഭാവമാണ് ജില്ല ഓഫിസുകൾ കൃത്യസമയത്ത് പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കാത്തതിന് കാരണം. ഡയറക്ടറേറ്റിൽ ഹെഡ് ഓഫ് അക്കൗണ്ട് തിരിച്ചു ചെലവ് ക്രോഡീകരിച്ചിട്ടില്ല. റൂട്രോണിക്സ് കോഴ്സുകൾക്കും തൊഴിലധിഷ്ഠിത എൻജിനീയറിങ് നോൺ എൻജിനീയറിങ് കോഴ്സുകൾക്കുമുള്ള സ്കോളർഷിപ് വിതരണത്തിന്റെ പുരോഗതി ജില്ല ഓഫിസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാന സർക്കാർ ആവശ്യപ്പെടാത്തതിനാൽ പദ്ധതികളുടെ -സോഷ്യൽ ഓഡിറ്റ് ഉൾപ്പെടെയുള്ള വിലയിരുത്തലിനും നിരീക്ഷണത്തിനും ഉപയോഗിക്കാമായിരുന്ന 96. 65 ലക്ഷം സംസ്ഥാനത്തിന് നഷ്ടപ്പെട്ടു. ഡയറക്ടറേറ്റ് നൽകിയ 2017-22ലെ കണക്കുകളും വകുപ്പിലെ ചെലവുകളും തമ്മിൽ പൊരുത്തമില്ല. പരിശോധനയിൽ അഞ്ചു ലക്ഷം മുതൽ എട്ടു ലക്ഷം വരെയാണ് പൊരുത്തക്കേടുകൾ.

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുടെ നിർവഹണം ഇ-ഗ്രാന്റ് പോർട്ടൽ വഴിയാണ്. എറണാകുളം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിൽ 2018-19, 2020-21 വരെ 461 അപേക്ഷകൾ തീർപ്പുകൽപിക്കാതെ കെട്ടിക്കിടക്കുന്നു. ഇതേ കാലയളവിൽ ഡയറക്ടറേറ്റിൽ 785 അപേക്ഷകൾ കെട്ടിക്കിടപ്പുണ്ട്. ഇതാകട്ടെ ജില്ല ഓഫിസിന്റെയും സ്ഥാപനത്തിന്റെയും അംഗീകാരത്തിനു ശേഷം പണം നൽകാതെ ഡയറക്ടറേറ്റിൽ തീർപ്പുകൽപിക്കാതെ കിടക്കുന്നതാണ്.

ഇതിലൊന്നും പരിഹാരം ഉണ്ടാകുന്നില്ല.ഫീസ് അടക്കൽ, സ്ഥാപനങ്ങൾക്കുള്ള ബോർഡിങ് ചാർജുകൾ, ലംപ്സം ഗ്രാന്റ്, വിദ്യാർഥികൾക്കുള്ള പ്രതിമാസ പേമെന്റുകൾ എന്നിവയിലൂടെ വിദ്യാഭ്യാസ ധനസഹായം സമയബന്ധിതമായി വിതരണംചെയ്യുക എന്നതായിരുന്നു ഡയറക്ടറേറ്റിന്റെ പ്രധാന ദൗത്യം. സ്കോളർഷിപ് വിതരണത്തിലെ കാലതാമസം ഒഴിവാക്കുക എന്നതായിരുന്നു ഇ-ഗ്രാന്റ് സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിന്റെ ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ, തിരഞ്ഞെടുത്ത ജില്ലകളിലെ ഇ- ഗ്രാന്റ് ഡേറ്റകൾ പരിശോധിച്ചപ്പോൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന്റെ വിവിധ ഘടകങ്ങൾ വിതരണം ചെയ്യുന്നതിൽ ഒന്നു മുതൽ അഞ്ചു വർഷം വരെ കാലതാമസം നേരിട്ടു. 79,070 കേസുകളിൽ ഒന്നുമുതൽ രണ്ടു വർഷം വരെയും 9006 കേസുകളിൽ രണ്ടു മുതൽ മൂന്നുവർഷം വരെയും താമസം നേരിട്ടു.

ഗുണഭോക്തൃ സർവേയിൽ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ പ്രീ പോസ്റ്റ് മെട്രിക് സ്കോളർഷിപ് ലഭിച്ചിട്ടില്ലെന്ന് 316 പട്ടികജാതി വിദ്യാർഥികളിൽ 195 പേർ അറിയിച്ചു. പോക്കറ്റുമണി, പ്രൈവറ്റ് അക്കമഡേഷൻ ചാർജുകൾ തുടങ്ങിയവ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കുള്ള ദൈനംദിന ചെലവുകൾക്കും താമസത്തിനുമാണ് നൽകുന്നത്. ഇത് വിതരണംചെയ്യുന്നതിലെ കാലതാമസം ഹോസ്റ്റൽഫീസ് അടക്കുന്നതിന് മറ്റ് വരുമാനം കണ്ടെത്താൻ വിദ്യാർഥികൾ നിർബന്ധിതരായി. ഇത് പദ്ധതികളുടെ ലക്ഷ്യത്തിനു വിരുദ്ധമാണ്.

എൻറോൾ​െമന്റ് യാഥാർഥ്യമാക്കുക, കൊഴിഞ്ഞുപോക്ക് കുറക്കുക, വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിന് സാമ്പത്തികസഹായം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര-സംസ്ഥാന സർക്കാർ സ്കോളർഷിപ് പദ്ധതികൾ നടത്തുന്നത്. പദ്ധതിയുടെ വികലമായ നടപ്പാക്കൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തി.

അക്ഷരവെളിച്ചം അണച്ചു

തെറ്റായ ബാങ്ക് അക്കൗണ്ട് ഐ.എഫ്.എസ് കോഡ് മൂലം 7438 ഇടപാടുകൾ നിരസിച്ചു. വിദ്യാർഥികൾക്ക് നഷ്ടമായത് 43.14 ലക്ഷം രൂപയാണ്. ഡയറക്ടറേറ്റിലെ ഡ്രോയിങ് ആൻഡ് ഡിസ്പോസിങ് ഓഫിസിന്റെ ഭാഗത്തുള്ള ഗുരുതര അനാസ്ഥ കാരണം 2018-21 കാലത്ത് സർക്കാർ അക്കൗണ്ടിലേക്ക് അത്രയും തുക തിരികെ വന്നതായും കണ്ടെത്തി. വിദ്യാർഥിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സോഫ്റ്റ്‌വെയറിൽ വ്യവസ്ഥയില്ല.വിദ്യാർഥികളെയും വകുപ്പിനെയും ബന്ധിപ്പിക്കുന്ന ഘടകമാണ് സ്ഥാപനങ്ങൾ. ഈ സ്ഥാപനങ്ങൾ അംഗീകരിച്ച അപേക്ഷകളുടെ തൽസ്ഥിതി അറിയാൻ ഇ-ഗ്രാന്റ്സിൽ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല.

കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ് ലഭിച്ച പട്ടികജാതി വിദ്യാർഥികൾ പഠിക്കുന്ന എല്ലാ അംഗീകൃത മെഡിക്കൽ, എൻജിനീയറിങ്, കാർഷിക, നിയമ, വെറ്ററിനറി ബിരുദ കോഴ്സുകളിലും ചാർട്ടേഡ് അക്കൗണ്ടൻസി, എം.ബി.എ സമാനമായ മാനേജ്മെന്റ് കോഴ്സുകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങളിലും പോളിടെക്നിക്കുകളിലും ബുക്ക് ബാങ്കുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടു. 100 ശതമാനം കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയായിരുന്നു ഇത്. 2010ലും 2018ലും കേന്ദ്രസർക്കാറിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം മാർഗനിർദേശങ്ങൾ നൽകി. അതനുസരിച്ച് മുഴുവൻ കോഴ്സുകൾക്കും പാഠപുസ്തകങ്ങൾ നൽകണം. മെഡിക്കൽ വിദ്യാർഥികൾക്ക് 7500 രൂപ, വെറ്ററിനറി ബിരുദ കോഴ്സുകൾക്ക് 5000, അഗ്രികൾചർ ബിരുദ കോഴ്സുകൾക്ക് 4500, പോളിടെക്നിക്കൽ 2400 എന്നിങ്ങനെ തുക അനുവദിക്കണം.

പദ്ധതിയുടെ നടത്തിപ്പിൽ വലിയ പോരായ്മ ഉണ്ടായി. അർഹരായ എല്ലാ പട്ടികജാതി വിദ്യാർഥികളെയും ഇതിൽ ഉൾപ്പെടുത്തിയില്ല. 2018-19 മുതൽ 2021-22 വരെയുള്ള കാലത്ത് ബുക്ക് ബാങ്ക് പദ്ധതിയിൽ ഉൾപ്പെട്ടവരെയും ഇ-ഗ്രാന്റ്സിലെ അർഹരായ വിദ്യാർഥികളുടെയും എണ്ണം താരതമ്യം ചെയ്തപ്പോൾ ഗുണഭോക്താക്കളുടെ കവറേജ് 49 മുതൽ 79 ശതമാനം വരെയാണ്. തിരഞ്ഞെടുത്ത നാല് ജില്ലകളിലും ഫണ്ട് ലഭ്യമായിരുന്നുവെങ്കിലും പല സ്ഥാപനങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല.

അധ്യയന വർഷത്തിന്റെ തുടക്കത്തിൽതന്നെ വിദ്യാർഥികൾക്ക് പുസ്തകം ലഭ്യമാകണം. എന്നാൽ, ഡയറക്ടറേറ്റിൽനിന്ന് ജില്ല ഓഫിസുകളിലേക്കുള്ള ധനസഹായം അനുവദിക്കുന്നതു മുതൽ അർഹരായ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളിലും മൂന്നു മുതൽ 13 മാസംവരെ കാലതാമസം നേരിട്ടു. അധ്യയന വർഷങ്ങളുടെ അവസാനത്തിലാണ് സ്ഥാപനങ്ങൾക്ക് പദ്ധതിപ്രകാരമുള്ള ധനസഹായം വിതരണം ചെയ്തത്. രണ്ടു മൂന്നു വർഷങ്ങൾ വരെ സമയമെടുത്ത കേസുകളുമുണ്ട്.

ഓരോ കോഴ്സിനും ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം തീരുമാനിക്കാൻ വിവിധ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കോളജുകളിൽനിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട വിദഗ്ധ സംഘങ്ങളെ സംസ്ഥാന സർക്കാർ രൂപവത്കരിക്കേണ്ടതായിരുന്നു. ഡയറക്ടറേറ്റ് അത് രൂപവത്കരിച്ചിട്ടില്ല. പുസ്തകങ്ങൾ വാങ്ങാൻ സ്ഥാപനമേധാവികളെ ചുമതലപ്പെടുത്തി. ലൈബ്രറിയിലെ റഫറൻസിന് മാത്രമായി പുസ്തകം സൂക്ഷിച്ചു. കാരണം, ഡയറക്ടറേറ്റ് ഇറക്കിയ ഉത്തരവിൽ റഫറൻസ് പുസ്തകം വാങ്ങണം എന്ന് വ്യവസ്ഥ ചെയ്തത്. ഇത് കേന്ദ്രസർക്കാറിന്റെ മാർഗനിർദേശത്തിന് എതിരാണ്. വിദ്യാർഥികളുടെ പഠനാവകാശമാണ് നിഷേധിച്ചത്. നടത്തിപ്പിലെ കെടുകാര്യസ്ഥത വഴി ഒരു വിദ്യാർഥിക്ക് രണ്ടു മുതൽ 31 തവണ വരെ തുക നൽകിയ സംഭവങ്ങളുണ്ട്.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 10 ശതമാനം അധിക അലവൻസ് നൽകണമെന്ന നിർദേശവും പാലിച്ചില്ല. ഹയർ സെക്കൻഡറി ക്ലാസിൽ പഠിക്കുന്ന 1222 ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 2020-21, 2021-2022 കാലത്ത് ഈ അലവൻസ് നൽകാത്തതിന്റെ ഫലമായി 3.06 ലക്ഷം നഷ്ടമായി. ഇ-ഗ്രാന്റ്സിൽ പദ്ധതികളുടെ വിതരണം പരിശോധിച്ചപ്പോൾ ഹാജർ രേഖപ്പെടുത്താത്തത് സ്ഥാപനത്തിലോ ഡയറക്ടറേറ്റിലോ ക്ലെയിം പ്രോസസ് ചെയ്യാത്തത് എന്നിവ കാരണം പോസ്റ്റ് മെട്രിക് സ്കോളർഷിപ് 2018-19 മുതൽ 2020-21 വരെ അർഹരായ ഗുണഭോക്താക്കൾക്ക് 3.29 കോടി രൂപയുടെ നഷ്ടമുണ്ടായി.

ഐ.ഐ.എം-ഐ.ഐ.ടിക്കും രക്ഷയില്ല

പാലക്കാട് ഐ.ഐ.ടിയിൽനിന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പോർട്ടൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചില്ല. കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ കാര്യത്തിൽ സ്ഥാപനം പോർട്ടിൽ രജിസ്റ്റർ ചെയ്തുവെങ്കിലും കോഴ്സ് ഫീസ് ഘടന ജില്ല ഓഫിസ് അംഗീകരിച്ചില്ല. വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിഞ്ഞില്ല. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ പഠിക്കുന്ന അർഹരായ വിദ്യാർഥികൾക്കുപോലും സ്കോളർഷിപ് നൽകാൻ ഡയറക്ടറേറ്റിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിരുദാനന്തര ബിരുദം പഠിക്കുന്ന വിദ്യാർഥികൾക്ക് ആറു ലക്ഷത്തിലധികം ട്യൂഷൻ ഫീസ് സ്ഥാപനങ്ങൾക്ക് നൽകാൻ ഡയറക്ടറേറ്റിന് താൽപര്യമുണ്ട്​. എന്നാൽ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ കാര്യത്തിൽ അനാസ്ഥയാണ്.

സ്കോളർഷിപ്പിന്റെ ഭാഗമായി കേന്ദ്രസർക്കാർ അക്കാദമിക് അലവൻസ് നൽകുന്നുണ്ട്. ഹോസ്റ്റലിൽ താമസിക്കുന്നവർക്കും ഡേ സ്കോളർമാർക്കുമാണ് വിവിധ കോഴ്സുകൾക്ക് അക്കാദമിക് അലവൻസ് നൽകുന്നത്. ഇതിനുപുറമെ സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് കേരള സർക്കാർ പ്രതിവർഷം 15,000 രൂപ നൽകുന്നു. അങ്ങനെ താമസത്തിനായി പ്രൈവറ്റ് അക്കമഡേഷന്‍ തിരഞ്ഞെടുത്ത് ബിരുദാനന്തര ബിരുദം നേടുന്ന ഒരു വിദ്യാർഥിക്ക് 28,500 ( 13,500+ 15,000) രൂപ ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ, പ്രത്യേകമായി അക്കാദമിക് അലവൻസും (കോഴ്സിനെ ആശ്രയിച്ച് പ്രതിവർഷം 4000 മുതൽ 13,500 വരെ വ്യത്യാസപ്പെടും) സ്വകാര്യ താമസ അലവൻസും നൽകുന്നതിനു പകരം അവർ തിരഞ്ഞെടുത്ത കോഴ്സ് പരിഗണിക്കാതെ ഡയറക്ടറേറ്റ് രണ്ട് അലവൻസ് ലയിപ്പിച്ച് 15,000 രൂപ നൽകിയതായി പരിശോധനയിൽ കണ്ടെത്തി. ഇതി​ന്റെ ഫലമായി വിദ്യാർഥികൾക്ക് 4000 മുതൽ 13,500 വരെയുള്ള തുക നഷ്ടപ്പെട്ടു. തിരഞ്ഞെടുത്ത ജില്ലകളിലെ 32 ഇടപാടുകളിൽ 2021-22 കാലയളവിൽ പ്രൈവറ്റ് അക്കമഡേഷൻ 28.94 ലക്ഷം രൂപ കുറച്ചു നൽകിയതായി കണ്ടെത്തി.

കേന്ദ്ര സർക്കാറിന്റെ ഫണ്ട് അനുവദിച്ച ഉത്തരവുകൾ പ്രകാരം, സംസ്ഥാന സർക്കാർ, ഗ്രാന്റ്-ഇൻ-എയ്‌ഡി​ന്റെ കണക്കുകൾ സർക്കാർ ഓഡിറ്റർ ഓഡിറ്റ് ചെയ്യുകയും വിനിയോഗ സാക്ഷ്യപത്രം (യു.സി) നിർദിഷ്ട ഫോർമാറ്റിൽ (ജി.എഫ്.ആർ 12 സി) നൽകുകയും വേണം. പദ്ധതിക്കായി, 2018-19 മുതൽ 2021-22 വരെയുള്ള കാലയളവിലെ ചെലവ് കണക്ക് ഓഡിറ്റിന് വിധേയമാക്കുകയോ, ഓഡിറ്റ് സർട്ടിഫിക്കറ്റ് നേടുകയോ ചെയ്തില്ല. 2017-18ലെ വൗച്ചറുകൾ നൽകാത്തതിനാൽ 2.24 കോടി കേന്ദ്രം അനുവദിച്ചില്ല.

ഇരകളായ ആദിവാസി വിദ്യാർഥികൾ

ദുർബല വിഭാഗമാണ് സംസ്ഥാനത്തെ ആദിവാസി ജനത. ആ സമൂഹത്തോട് കാരുണ്യമില്ലാതെയാണ് എസ്‌.ടി ഡയറക്ടറേറ്റ് പെരുമാറുന്നതെന്ന് എ.ജി റിപ്പോർട്ട് വിളിച്ചുപറയുന്നു. സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കളുടെ എണ്ണം വിലയിരുത്താൻ എസ്‌.ടി ഡയറക്ടറേറ്റിൽ പദ്ധതി തയാറാക്കിയിട്ടില്ല.

സംസ്ഥാനത്തെ പ്രീ-മെട്രിക് വിഭാഗത്തിലുള്ള എല്ലാ വിദ്യാർഥികളും പദ്ധതിയിലൂടെ പ്രയോജനം നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി, 2017-21 അധ്യയന വർഷങ്ങളിൽ പ്രീ മെട്രിക് ക്ലാസുകളിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറിൽനിന്ന് (ഡി.ജി.ഇയിൽനിന്ന്) ശേഖരിച്ചു. അത് എസ്.ടി ഡയറക്ടറേറ്റിലെ ലംപ്സം ഗ്രാന്റിന്റെ വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളുമായി താരതമ്യംചെയ്തു. ഇതിൽ നാല് ശതമാനം മുതൽ 20 ശതമാനം വരെ വിദ്യാർഥികൾക്ക് പ്രീ മെട്രിക് സ്കോളർഷിപ് ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തി.

2017-22 കാലയളവിൽ 63,880 വിദ്യാർഥികളെ ഉൾപ്പെടുത്താൻ വകുപ്പ് പദ്ധതിയിട്ടിരുന്നു. ആനുകൂല്യം ലഭിച്ച വിദ്യാർഥികളുടെ എണ്ണം 51,195 മാത്രം (80.14 ശതമാനം). 2019-20ൽ ആനുകൂല്യം ലഭിച്ച വിദ്യാർഥികളുടെ എണ്ണം 61.99 ശതമാനമാണ്. എസ്.ടി സ്കോളർഷിപ് പദ്ധതികളുടെ പ്രചാരണത്തിലെ അപര്യാപ്തത സംസ്ഥാന സർക്കാർ പ്രമുഖ ഭാഷാപത്രങ്ങളിലും പ്രാദേശിക ദിനപത്രങ്ങളിലും പരസ്യം നൽകണമെന്ന് പദ്ധതി മാർഗരേഖയിൽ വ്യവസ്ഥയുണ്ട്.

ഡയറക്ടറേറ്റ് ഒരു രൂപപോലും ചെലവാക്കിയില്ല. പട്ടികവർഗ വിദ്യാർഥികൾക്കുള്ള കേന്ദ്രാവിഷ്‌കൃത പ്രീ മെട്രിക് സ്കോളർഷിപ് പദ്ധതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, പദ്ധതിക്ക് കീഴിലുള്ള ചെലവുകൾക്ക് സംസ്ഥാനത്തിന്റെ കമ്മിറ്റഡ് ലയബിലിറ്റിക്ക് മുകളിൽ കേന്ദ്രസർക്കാർ 100 ശതമാനം ധനസഹായം നൽകണം. 2014-15 വർഷം മുതൽ പദ്ധതികൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 75:25 എന്ന അനുപാതത്തിൽ പദ്ധതിക്കുള്ള ഫണ്ട് പങ്കിടുന്നു. ഓരോ വർഷവും ചെലവ് ആദ്യം സംസ്ഥാനം വഹിക്കുകയും പിന്നീട് ചെലവിന്റെ കേന്ദ്രവിഹിതം (75 ശതമാനം) റീഇംബേഴ്സ് മെന്റ് അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ലഭ്യമാക്കുകയുംചെയ്തു.

പൊ​രു​ത്ത​പ്പെ​ടാ​ത്ത ക​ണ​ക്കു​ക​ൾ

സം​സ്ഥാ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ചും പ്രീ ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. ഒ​ന്നു മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന എ​സ്‌.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രീ ​മെ​ട്രി​ക് പ​ദ്ധ​തി​യി​ൽ ലം​പ്‌​സം ഗ്രാ​ന്റും സ്റ്റൈ​പ​ൻ​ഡും ന​ൽ​കു​ന്നു. 2017-18 മു​ത​ൽ 2021-22 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ, ഈ ​സം​സ്ഥാ​ന പ​ദ്ധ​തി​ക​ൾ ഡ​യ​റ​ക്ട‌​റേ​റ്റി​ന് കീ​ഴി​ലു​ള്ള 17 ഐ.​ടി.​ഡി.​പി (ട്രൈ​ബ​ൽ ഓ​ഫി​സ്) വ​ഴി ന​ട​പ്പാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​റി​ൽ​നി​ന്ന് വി​ഹി​തം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഗു​ണ​ഭോ​ക്താ​വി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നു​വേ​ണ്ടി ഫ​ണ്ട് വി​ത​ര​ണം​ചെ​യ്തു.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​തെ, പ്ര​പ്പോ​സ​ലി​ല്ലാ​തെ ബ​ജ​റ്റി​ൽ ഓ​രോ വ​ർ​ഷ​വും അ​ഡ്ഹോ​ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്രീ ​മെ​ട്രി​ക് പ​ദ്ധ​തി​ക്കാ​യി 16.50 കോ​ടി അ​നു​വ​ദി​ച്ചു. പ്രീ ​മെ​ട്രി​ക് പ​ദ്ധ​തി​ക​ളി​ൽ 2017-18 മു​ത​ൽ 2020-21 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 2.59 ല​ക്ഷം മു​ത​ൽ 1.48 കോ​ടി വ​രെ ഫ​ണ്ട് സ​റ​ണ്ട​ർ​ചെ​യ്തു. 2021-22ൽ 3.50 ​കോ​ടി റീ ​അ​പ്രോ​പ്രി​യേ​ഷ​നും ഇ​ട​വ​ന്നു. പ​ദ്ധ​തി​യു​ടെ ഓ​രോ ഘ​ട​ക​ത്തി​നും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ധ​ന​വി​നി​യോ​ഗ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ടി.​ഡി.​ഒ​മാ​ർ (ട്രൈ​ബ​ൽ ഡവലപ്പ്മെന്റ് ഓ​ഫി​സ​ർ) സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.

പ്രീ ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​ന്റെ (കേ​ന്ദ്ര പ​ദ്ധ​തി) കാ​ര്യ​ത്തി​ൽ, 2018-19 വ​ർ​ഷ​ത്തേ​ക്ക് എ.​ജി ഓ​ഫി​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന തു​ക​യും വ​കു​പ്പി​ന്റെ ക​ണ​ക്കു​ക​ളും ത​മ്മി​ൽ 25.39 ല​ക്ഷ​ത്തി​ന്റെ വ്യ​ത്യാ​സ​മു​ണ്ട്. ഈ ​വ്യ​ത്യാ​സം പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല. പ്രീ ​മെ​ട്രി​ക് എ​സ്‌.​ടി​യു​ടെ (സം​സ്ഥാ​ന പ​ദ്ധ​തി) കാ​ര്യ​ത്തി​ൽ, ഈ ​കാ​ല​യ​ള​വി​ൽ 5.70 ല​ക്ഷം മു​ത​ൽ 28.55 ല​ക്ഷം വ​രെ വ്യ​ത്യാ​സ​മു​ണ്ടാ​യി. ഇ​തും പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല.

തി​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ലെ 2019-22 കാ​ല​യ​ള​വി​ലെ പ്രീ ​മെ​ട്രി​ക് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ-​ഗ്രാ​ന്റ്സ് ഡേ​റ്റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ഒ​മ്പ​ത്, 10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന 1247 ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രീ ​മെ​ട്രി​ക് (കേ​ന്ദ്ര) സ്കോ​ള​ർ​ഷി​പ്പി​ന്റെ അ​പേ​ക്ഷ​ക​ൾ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജി​ല്ല ഓ​ഫി​സു​ക​ളു​ടെ​യും അം​ഗീ​കാ​രം ല​ഭി​ച്ച​തി​നു ശേ​ഷ​വും സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്യാ​തെ ഡ​യ​റ​ക്ട​റേ​റ്റി​ൽ അ​വ​ശേ​ഷി​ച്ചു. ഗു​ണ​ഭോ​ക്തൃ സ​ർ​വേ ന​ട​ത്തി​യ​പ്പോ​ൾ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ച്ച 145 വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​മ്പ​തു പേ​ർ​ക്ക് സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ചി​ട്ടി​ല്ല.

ഒ​രു വി​ദ്യാ​ർ​ഥി ഇ-​ഗ്രാ​ന്റ്സ് പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ, ഇ-ഗ്രാ​ന്റ്സ് മു​ഖേ​ന സ്ഥാ​പ​ന​ത​ല​ത്തി​ലെ കാ​ല​താ​മ​സം നി​രീ​ക്ഷി​ക്കാ​ൻ ഡ​യ​റ​ക്ട​റേ​റ്റി​ന് വ്യ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. അ​ത് പാ​ലി​ച്ചി​ല്ല. ഓ​രോ ത​ല​ത്തി​ലും അ​പേ​ക്ഷ​ക​ൾ കൈ​കാ​ര്യം​ ചെ​യ്യു​ന്ന​തി​ലെ കാ​ല​താ​മ​സം സ​ർ​ക്കാ​ർ നി​രീ​ക്ഷി​ച്ച്, യോ​ഗ്യ​രാ​യ എ​ല്ലാ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള സം​വി​ധാ​നം വേ​ണം.

ഇ-​ഗ്രാ​ന്റ്സ് സോ​ഫ്റ്റ് വെ​യ​ർ

വി​ദ്യാ​ഭ്യാ​സ സ​ഹാ​യ വി​ത​ര​ണ​ത്തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ-​ഗ്രാ​ന്റ്സ് സോ​ഫ്റ്റ് വെ​യ​ർ ന​ട​പ്പാ​ക്കി​യ​ത്. എ​ന്നാ​ൽ, തി​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ൽ 2019-22 കാ​ല​യ​ള​വി​ലെ കേ​ന്ദ്രാ​വി​ഷ്കൃ​ത പ്രീ ​മെ​ട്രി​ക് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ-​ഗ്രാ​ന്റ്സ് ഡേ​റ്റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, 8806 കേ​സു​ക​ളി​ൽ ഒ​ന്നു മു​ത​ൽ ര​ണ്ടു വ​ർ​ഷം വ​രെ സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം വൈ​കി.

ഗു​ണ​ഭോ​ക്തൃ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 230 ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ 146 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പാ​യി പ്രീ, ​പോ​സ്റ്റ് മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ത് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കാ​തെ വ​രു​ന്ന​തി​നി​ട​യാ​ക്കി. 2017-18 മു​ത​ൽ 2021-22 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ സ​മ്പാ​ദ്യം ഉ​ണ്ടാ​യി​രി​ക്കെ ഫ​ണ്ടി​ന്റെ അ​ഭാ​വം കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ സ​ർ​ക്കാ​റി​ന്റെ മ​റു​പ​ടി സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി. സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന​തി​ന്റെ ഉ​ദ്ദേ​ശ്യം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഇ-​ഗ്രാ​ന്റ്സ് സോ​ഫ്റ്റ് വെ​യ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന് കൈ​വ​രി​ക്കാ​നാ​യി​ല്ലെ​ന്നും റി​േ​പ്പാ​ർ​ട്ട് പ​റ​യു​ന്നു.

തി​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ലെ ഇ-​ഗ്രാ​ന്റ്സ് ഡേ​റ്റ പ​രി​ശോ​ധി​ച്ച​തി​ൽ പ്രീ ​മെ​ട്രി​ക് (കേ​ന്ദ്ര) സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, 2019-22 കാ​ല​യ​ള​വി​ൽ 201 ഇ​ട​പാ​ടു​ക​ൾ തെ​റ്റാ​യ ബാ​ങ്ക് അ​ക്കൗ​ണ്ട്, ഐ.​എ​ഫ്.​എ​സ് കോ​ഡ് മു​ത​ലാ​യ​വ കാ​ര​ണം നി​ര​സി​ക്ക​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 44,450 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ഡ​യ​റ​ക്ടറേ​റ്റി​ലെ ഡ്രോ​യി​ങ് ആ​ൻ​ഡ് ഡി​സ്‌​ബേ​ഴ്‌​സി​ങ് ഓ​ഫി​സ​റു​ടെ നി​ഷ്ക്രി​യ​ത്വംമൂ​ലം സ​ർ​ക്കാ​ർ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം തി​രി​ച്ച​ട​ക്കു​ക​യും​ചെ​യ്തു.

സ്കോ​ള​ർ​ഷി​പ്പി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്

2018-19 വ​ർ​ഷം മു​ത​ൽ ഇ-​ഗ്രാ​ന്റ്സ് വ​ഴി സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ന​ട​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, ‘ഇ-​ഗ്രാ​ന്റ്സ് 3.0’ പോ​ർ​ട്ട​ലി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി. ലോ​ഗി​ൻ ചെ​യ്യു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള അ​ധി​കാ​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി. ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഇ-​ഗ്രാ​ന്റ്സി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ, ഇ​ത് 2019-20 മു​ത​ൽ മാ​ത്ര​മേ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യു​ള്ളൂ.

സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​റി​വി​നാ​യി ഡ​യ​റ​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച ‘ഇ-​ഗ്രാ​ന്റ്സ് 3.0’യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച്, വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. പ​രി​ശോ​ധി​ച്ച 23 സ്ഥാ​പ​ന​ങ്ങ​ളി​ൽ യോ​ഗ്യ​രാ​യ 3077 വി​ദ്യാ​ർ​ഥി​ക​ളി​ൽ 2107 വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 1683 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം​ചെ​യ്ത​ത്.

വ​യ​നാ​ട് ത​രി​യോ​ട് ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ 114 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 2020-21ൽ ​സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ചി​ട്ടി​ല്ല. 76 വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ർ​ട്ട​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ ‘ഫോ​ർ​വേ​ഡ​ഡ്’ ആ​യി കാ​ണി​ച്ചി​ട്ടി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ ആ​ധാ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ മു​ത​ലാ​യ​വ പ​ല​ത​വ​ണ നി​ർ​ദേ​ശി​ച്ചി​ട്ടും സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ 38 വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. 76 വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ‘ഫോ​ർ​വേ​ഡ​ഡ്’ ആ​യി കാ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ​േപ്ര​ാജ​ക്ട് ഓ​ഫി​സ​റെ അ​റി​യി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന് പി​ന്നീ​ട് അ​റി​യി​പ്പൊ​ന്നും ന​ൽ​കി​യി​ല്ല. പോ​ർ​ട്ട​ലി​ൽ ര​ജി​സ്ട്രേ​ഷ​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും സ്ഥാ​പ​നം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യേ​ണ്ട ചു​മ​ത​ല വ​കു​പ്പുത​ല അ​ധി​കാ​രി​ക​ൾ​ക്കാ​ണ്. ഫലത്തിൽ നാ​ല് ജി​ല്ല​ക​ളി​ലെ 1394 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കാ​ത്ത​തി​ന് കാ​ര​ണ​മാ​യി.

എ​സ്‌.​ടി പ്ര​മോ​ട്ട​ർ​മാ​രു​ടെ ചു​മ​ത​ല​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​പ്ര​കാ​രം ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യ​ഥാ​സ​മ​യം പ്രീ ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​വ​രു​ടെ ചു​മ​ത​ല​യാ​ണ്. പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് 2019-20 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഇ-​ഗ്രാ​ന്റ്സ് പോ​ർ​ട്ട​ൽ വ​ഴി ഒ​മ്പ​ത്, 10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ന്ദ്രാ​വി​ഷ്കൃ​ത പ്രീ ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം ചെ​യ്യാ​ൻ തു​ട​ങ്ങി. ഇ-​ഗ്രാ​ന്റ്സ് ഡേ​റ്റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, തി​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ലെ 2019-20, 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ ഒ​മ്പ​താം ക്ലാ​സി​ലെ 413 പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​മ്പ​താം ക്ലാ​സി​ൽ സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, 10ൽ ​സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ചു.

വ​യ​നാ​ട്ടി​ലെ ഒ​മ്പ​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ 342 കേ​സു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ മ​തി​യാ​യ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​തി​നാ​ൽ 171ഉം, ​വി​ദ്യാ​ർ​ഥി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​തി​നാ​ൽ 162ഉം ​സാ​ങ്കേ​തി​ക പി​ശ​കുമൂ​ലം മൂ​ന്നും പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​മി​ല്ലാ​യ്മ അ​ഥ​വാ എ​സ്.​ടി വ​കു​പ്പി​ൽ​നി​ന്നു​ള്ള അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സംമൂ​ലം നാ​ലും പോ​ർ​ട്ട​ലി​ൽ അം​ഗീ​ക​രി​ച്ച നി​ല​യി​ൽ ക​ണ്ട​തി​നാ​ൽ ര​ണ്ടും അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചി​ല്ല.

ഗു​ണ​ഭോ​ക്താ​ക്ക​ളെ കു​റ​ച്ചു

സ്കോ​ള​ർ​ഷി​പ് മു​ട​ങ്ങാ​തെ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം എ​സ്.​ടി പ്ര​മോ​ട്ട​ർ​മാ​രും സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധി​കാ​രി​ക​ളും നി​റ​വേ​റ്റു​ന്നി​ല്ല. ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന എ​സ്‌.​ടി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡേ ​സ്കോ​ള​ർ​മാ​രു​ടെ സ്‌​റ്റൈ​പ​ൻ​ഡ് തു​ക 10 മാ​സ​ത്തേ​ക്ക് പ്ര​തി​മാ​സം 150 രൂ​പ​യും പ്ര​തി​വ​ർ​ഷം ബു​ക്സ് ആ​ൻ​ഡ് അ​ഡ്ഹോ​ക്ക് ഗ്രാ​ന്റ് 750 രൂ​പ​യും ഹോ​സ്റ്റ​ൽ കു​ട്ടി​ക​ളു​ടെ സ്റ്റൈ​പ​ൻ​ഡ് തു​ക 10 മാ​സ​ത്തേ​ക്ക് പ്ര​തി​മാ​സം 350 രൂ​പ​യും ബു​ക്സ് ആ​ൻ​ഡ് അ​ഡ്ഹോ​ക്ക് ഗ്രാ​ന്റ് പ്ര​തി​വ​ർ​ഷം 1000 രൂ​പ​യു​മാ​ണ്. 2019 ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ സ്കോ​ള​ർ​ഷി​പ് നി​ര​ക്ക് (സ്റ്റൈ​പ​ൻ​ഡ്) ഹോ​സ്റ്റ​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​തി​മാ​സം 225 രൂ​പ​യാ​യും ഡേ ​സ്കോ​ള​ർ​മാ​ർ​ക്ക് പ്ര​തി​മാ​സം 525 രൂ​പ​യാ​യും വ​ർ​ധി​പ്പി​ച്ചു.

തി​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളു​ടെ ഇ-​ഗ്രാ​ന്റ്സ് ഡേ​റ്റ വി​ശ​ക​ല​നം ചെ​യ്ത​പ്പോ​ൾ, ഇ​തി​ലെ ര​ണ്ട് ജി​ല്ല​ക​ളി​ലെ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബു​ക്സ് ആ​ൻ​ഡ് അ​ഡ്‌​ഹോ​ക്ക് ഗ്രാ​ന്റ് ന​ൽ​കി​യെ​ങ്കി​ലും സ്റ്റൈ​പ​ൻ​ഡ് ന​ൽ​കി​യി​ട്ടി​ല്ല. വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച​പ്പോ​ൾ, 15 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ബു​ക്സ് ആ​ൻ​ഡ് അ​ഡ് ഹോ​ക്ക് ഗ്രാ​ന്റ് ന​ൽ​കി​യി​ട്ടും സ്റ്റൈ​പ​ൻ​ഡ് ന​ൽ​കി​യി​ല്ല.

2018-19 വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി ഡ​യ​റ​ക്ട​ർ കോ​ഴി​ക്കോ​ട് ടി.​ഡി.​ഒ​ക്ക് 2019 ഫെ​ബ്രു​വ​രി​യി​ൽ 11.65 ല​ക്ഷം അ​നു​വ​ദി​ച്ചു. ബാ​ങ്ക് അ​ക്കൗ​ണ്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബി​ല്ലു​ക​ൾ മാ​ത്രം ട്ര​ഷ​റി സ്വീ​ക​രി​ക്കു​ന്ന​തി​നാ​ൽ, ടി.​ഡി.​ഒ 7.33 ല​ക്ഷം സ​റ​ണ്ട​ർ​ചെ​യ്തു. ബാ​ങ്ക് അ​ക്കൗ​ണ്ടു​ള്ള 167 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (30 സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ച്ച 199 അ​പേ​ക്ഷ​ക​ളി​ൽ) 4.32 ല​ക്ഷം രൂ​പ സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ച്ചു. 167 പേ​രി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ ര​ണ്ട് അ​നു​മ​തി ഓ​ർ​ഡ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ യോ​ഗ്യ​രാ​യ 199 അ​പേ​ക്ഷ​ക​രി​ൽ 163 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ച്ച​ത്. സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കാ​ത്ത 36 വി​ദ്യാ​ർ​ഥി​ക​ളി​ൽ 28 പേ​ർ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​ത് എ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണെ​ന്നും ക​ണ്ടെ​ത്തി. അ​ങ്ങ​നെ, യോ​ഗ്യ​രാ​യ 36 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2018-19ൽ ​ഫ​ണ്ട് ല​ഭ്യ​മാ​യി​ട്ടും സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ചി​ല്ല.

സ​ർ​ക്കാ​ർ/എ​യ്‌​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന ഒ​ന്ന് മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സം​സ്ഥാ​ന പ്രീ ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​ൽ ലം​പ്സം ഗ്രാ​ന്റും പ്ര​തി​മാ​സ സ്റ്റൈ​പ​ൻ​ഡും ഉ​ൾ​പ്പെ​ടു​ന്നു. അ​ൺ എ​യ്‌​ഡ​ഡ് അം​ഗീ​കൃ​ത സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ട്യൂ​ഷ​ൻ ഫീ​സ്/ സ്പെ​ഷ​ൽ ഫീ​സി​ന്റെ റീ ​ഇം​ബേ​ഴ്‌​സ്മെ​ന്റി​നും ലം​പ്സം ഗ്രാ​ന്റി​നും അ​ർ​ഹ​ത​യു​ണ്ട്. പി.​ഒ/ ടി.​ഡി.​ഒ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം​ചെ​യ്യു​ന്ന​തി​നാ​യി ഡ​യ​റ​ക്ട​ർ പി.​ഒ/ ടി.​ഡി.​ഒ​മാ​ർ​ക്ക് ഫ​ണ്ട് വ​ക​യി​രു​ത്തു​ക​യും അ​വ​ർ ര​ണ്ട് ഗ​ഡു​ക്ക​ളാ​യി സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് വി​ത​ര​ണം​ ചെ​യ്യുകയും വേണം​. ജൂ​ൺ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ലം​പ്സം ഗ്രാ​ന്റും സ്റ്റൈ​പ​ൻ​ഡും ഒ​ന്നാം ഗ​ഡു​വാ​യും, ന​വം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള സ്റ്റൈ​പ​ൻ​ഡ് ര​ണ്ടാം ഗ​ഡു​വാ​യും ന​ൽ​കു​ന്നു. ആ​ദ്യ ഗ​ഡു ല​ഭി​ച്ചു​വെ​ന്ന് സ്ഥാ​പ​ന മേ​ധാ​വി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ ര​ണ്ടാം ഗ​ഡു വി​ത​ര​ണം ചെ​യ്യു​ക​യു​ള്ളൂ.

സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത ജി​ല്ല​ക​ളി​ലെ പി.​ഒ/ ടി.​ഡി.​ഒ​മാ​ർ സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം​ചെ​യ്ത​ത്. നൂ​റ് ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്നു എ​ന്നു​റ​പ്പാ​ക്കാ​ൻ, പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്റെ കൈ​വ​ശം, ത​ന്റെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ യോ​ഗ്യ​രാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഡേ​റ്റ ഉ​ണ്ടാ​യി​രി​ക്ക​ണം.

 

യോ​ഗ്യ​രാ​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി, തി​ര​ഞ്ഞെ​ടു​ത്ത നാ​ല് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രി​ൽ (ഡി.​ഡി.​ഇ) നി​ന്ന് സ​ർ​ക്കാ​ർ/ എ​യ്‌​ഡ​ഡ്/ അ​ൺ എ​യ്‌​ഡ​ഡ് അം​ഗീ​കൃ​ത സ്കൂ​ളു​ക​ളി​ലെ ഒ​ന്നു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ശേ​ഖ​രി​ച്ചു. ഈ ​എ​ണ്ണ​വു​മാ​യി പി.​ഒ/ ടി.​ഡി.​ഒ​മാ​ർ സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, ഡി.​ഡി.​ഇ​യു​ടെ ക​ണ​ക്ക് പ്ര​കാ​ര​മു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

ആ​ദ്യ ഗ​ഡു സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ച്ച​ത് എ​റ​ണാ​കു​ളം -91, വ​യ​നാ​ട് -98, കൊ​ല്ലം -85 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്. എ​ന്നാ​ൽ, ര​ണ്ടാം ഗ​ഡു​വി​ൽ യ​ഥാ​ക്ര​മം 61, 89, 71 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 2017-18, 2019-20 വ​ർ​ഷ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. എ​റ​ണാ​കു​ളം, വ​യ​നാ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​യി ആ​ദ്യ ഗ​ഡു സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ 89 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ടാം ഗ​ഡു അ​നു​വ​ദി​ച്ച​തെ​ന്നും ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ഇ​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 82 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ആ​ദ്യ​ഗ​ഡു ല​ഭി​ച്ച​തി​ന്റെ ര​സീ​ത് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ര​ണ്ടാം ഗ​ഡു വി​ത​ര​ണം ചെ​യ്യൂ എ​ന്ന​തി​നാ​ൽ, മൂ​ന്ന് ജി​ല്ല​ക​ളി​ലെ അ​വ​ശേ​ഷി​ക്കു​ന്ന 11 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 18 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ദ്യ ഗ​ഡുത​ന്നെ വി​ത​ര​ണം​ചെ​യ്തു​വെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​വി​ല്ല.

Tags:    
News Summary - weekly web exclusive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.