കാബുൾ: അഫ്ഗാനിസ്താനിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ബാരാമൽ ജില്ലയിൽ പാകതിക പ്രവശ്യയിലാണ് ആക്രമണമുണ്ടായത്. വ്യോമാക്രമണമാണ് പാകിസ്താൻ നടത്തിയത്. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.
ഡിസംബർ 24ന് രാത്രിയാണ് ആക്രമണം ഉണ്ടായത്. ഏഴോളം ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ വ്യോമാക്രമണം. ഇതിൽ ലാമനിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. പ്രാദേശിക മാധ്യമങ്ങളാണ് വ്യോമാക്രമണം പാകിസ്താൻ നടത്തിയതാണ് റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിൽ വലിയ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്നത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തത വരികയുള്ളുവെന്നും അധികൃതർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. ഞങ്ങളുടെ ഭൂമിയും പരമാധികാരവും സംരക്ഷിക്കുന്നത് നിയമാനുസൃതമായ അവകാശമാണെന്ന് പ്രസ്താവനയിറക്കിയ താലിബാൻ പ്രതിരോധ മന്ത്രാലയം ആക്രമണത്തെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.