ശൈ​ഖ് ഹ​സീ​ന​

ആണവ വൈദ്യുത പദ്ധതി അഴിമതി ശൈഖ് ഹസീനക്കെതിരെ അന്വേഷണം തുടങ്ങി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ റൂ​പ്പു​ർ ആ​ണ​വ വൈ​ദ്യു​ത പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​ക്കും ബ​ന്ധു​ക്ക​ൾ​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി. കേ​സി​ൽ ഹ​സീ​ന​ക്കൊ​പ്പം, മ​ക​ൻ സ​ജീ​ബ് വ​സീ​ദ് ജോ​യി, അ​ന​ന്ത​ര​വ​ളും യു.​കെ ട്ര​ഷ​റി മ​ന്ത്രി​യു​മാ​യ തു​ലി​പ് സി​ദ്ദീ​ഖ് എ​ന്നി​വ​രെ​യും ചോ​ദ്യം ചെ​യ്ത​താ​യി ബി​ഡി​ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​ദ്ധ​തി​യി​ൽ 500 കോ​ടി ഡോ​ള​റി​ന്റെ അ​ഴി​മ​തി ന​ട​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ഹ​സീ​ന, ജോ​യി, തു​ലി​പ് എ​ന്നി​വ​ർ മ​ലേ​ഷ്യ​ൻ ബാ​ങ്കി​ലേ​ക്ക് ഇ​ത്ര​യും തു​ക കൈ​മാ​റ്റം ചെ​യ്ത​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടും അ​ഴി​മ​തി​വി​രു​ദ്ധ ക​മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ ഹൈ​കോ​ട​തി വി​മ​ർ​ശി​ച്ച​തി​​ന് പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. 

Tags:    
News Summary - Investigation started against Sheikh Hasina in nuclear power project scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.