ബെയ്ജിങ്: തെക്കൻ ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയിലെ പാൻഷൗ നഗരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു.
തുടർന്ന് നഗരത്തിലെ എല്ലാ കൽക്കരി ഖനികളിലും ഒരു ദിവസത്തേക്ക് ഉത്പാദനം നിർത്തി വെച്ചിരിക്കുകയാണ്. സ്ഥിതിഗതികളെ കുറിച്ച് കുടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് ഗുയ്‌ഷോയിലെ മയിൻ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഓഫിസർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പ്രതിവർഷം ചൈനയുടെ ഏകദേശം 52.5 ദശലക്ഷം മെട്രിക് ടൺ ഉൽപ്പാദന ശേഷി ഈ പ്രദേശത്തിനുണ്ട്.
എല്ലാ ഖനികളിലും സുരക്ഷാ പരിശോധനകൾക്ക് ഉത്തരവിടുകയും സുരക്ഷിതമായ ഉൽപ്പാദനം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു. അപകടമുണ്ടായ ഖനിക്ക് 3.1 ദശലക്ഷം ടൺ വാർഷിക ശേഷിയുണ്ട്. ഫെബ്രുവരിയിൽ സ്വയം ഭരണ പ്രദേശമായ ഇന്നർ മംഗോളിയയിലെ ഖനി തകർന്ന് 53 പേർ കൊല്ലപ്പെട്ടിരുന്നു. അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി സുരക്ഷ നടപടികൾ അധികാരികൾ വർധിപ്പിച്ചിട്ടുണ്ട്. ഖനികളിലെ നിയന്ത്രണങ്ങൾ പരിഷ്കരിക്കുകയും ഭൂഗർഭ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.