വാഷിങ്ടൺ: ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യയെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടറായി തിരഞ്ഞെടുത്ത് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്ത് ആരോഗ്യ ഗവേഷണത്തിന്റെയും സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിന്റെയും പ്രധാന ചുമതലയിലാകും ജയ് ഭട്ടാചാര്യയുടെ നിയമനം.
ട്രംപിനുകീഴിൽ ആരോഗ്യ രംഗത്ത് ഇത്രയും ഉയർന്ന പദവിയിലെ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. വിവേക് രാമസ്വാമി സർക്കാർ ഭരണക്ഷമത വകുപ്പിൽ ഇലോൺ മസ്കിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.