ധാക്ക: ബംഗ്ലാദേശിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച പ്രമുഖ ഹിന്ദുസന്യാസിയും ന്യൂനപക്ഷ നേതാവുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിക്ക് ജാമ്യം നിഷേധിച്ച് കോടതി. മാസങ്ങൾക്ക് മുമ്പുനടന്ന ചടങ്ങിൽ ദേശീയ പതാകയെ അപമാനിച്ചെന്ന കേസിലാണ് ധാക്ക വിമാനത്താവള പരിസരത്തുനിന്ന് കഴിഞ്ഞ ദിവസം സമ്മിളിത സനാതനി ജോട്ട് സംഘടന നേതാവിന്റെ അറസ്റ്റ്. മറ്റു 18 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷം ന്യൂനപക്ഷങ്ങൾക്കു നേരെ രാജ്യത്ത് ആക്രമണം വ്യാപകമാണെന്ന ആരോപണങ്ങൾക്കിടെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കുന്ന വിവരമറിഞ്ഞ് തടിച്ചുകൂടിയ അനുയായികൾ പ്രതിഷേധിച്ചെങ്കിലും ജാമ്യം അനുവദിച്ചില്ല. ധാക്ക, ചിറ്റഗോങ്, കുമില്ല, ഖുൽന, ദിനാജ്പൂർ, കോക്സ് ബസാർ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിനെതിരെ പ്രതിഷേധം നടന്നു. ചിറ്റഗോങ്ങിൽ നൂറുകണക്കിനുപേരാണ് ദാസിന്റെ മോചനമാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. അറസ്റ്റിൽ ഇന്ത്യ ആശങ്ക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.