ചൈനയിൽ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു

ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. സിചുവാൻ പ്രവിശ്യയിലെ സിഗോങ് നഗരത്തിലെ ഹൈടെക് സോണിൽ സ്ഥിതി ചെയ്യുന്ന 14 നില കെട്ടിടത്തിൽ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 75 ഓളം പേരെ പുറത്തെടുത്തതായി പ്രാദേശിക അഗ്നിശമനസേന അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ നിർമാണപ്രവർത്തനങ്ങൾ മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംഘത്തെ അയച്ചതായി ചൈനയുടെ എമർജൻസി മാനേജ്‌മെൻ്റ് മന്ത്രാലയവും നാഷണൽ ഫയർ ആൻഡ് റെസ്‌ക്യൂ അഡ്മിനിസ്‌ട്രേഷനും അറിയിച്ചു.

കർശനമായ പ്രതിരോധ നടപടികൾ നടപ്പാക്കാൻ പ്രസിഡൻറ് ഷി ജിൻപിങ് നിർദ്ദേശങ്ങൾ നൽകുന്നതിനിടയിലും ചൈനയിൽ തീപിടിത്ത അപകടങ്ങൾ വർധിക്കുകയാണെന്ന് റിപ്eപോർട്ടുകൾ പറയുന്നു.

ഈ വർഷം ജനുവരിയിൽ ജിയാങ്‌സി പ്രവിശ്യയിൽ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 39 പേർ മരിച്ചിരുന്നു. ഫെബ്രുവരിയിൽ നാൻജിംഗ് നഗരത്തിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 15 പേരും മരിച്ചിരുന്നു.

Tags:    
News Summary - 16 people died in a fire in a shopping mall in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.