മതനിന്ദ ആരോപിച്ച് ആൾകൂട്ടക്കൊല: പാകിസ്താനിൽ 60 പേർ പിടിയിൽ

ഇസ്ലാമാബാദ്: മതനിന്ദ കേസിൽ കസ്റ്റഡിയിലായിരുന്ന യുവാവിനെ ആൾകൂട്ടം പൊലീസ് സ്റ്റേഷനിലെത്തി മർദിച്ച് കൊന്ന സംഭവത്തിൽ 60 പേർ അറസ്റ്റിൽ. ഏത് മതസംഘടനയിലും രാഷ്ട്രീയ പാർട്ടിയിലും പെട്ടയാളാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഷെയ്ഖുപുര റീജണൽ പൊലീസ് ഓഫീസർ ബാബർ സർഫ്രാസ് പറഞ്ഞു.

പ്രതികൾക്കായി നൻകാന സാഹിബ് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാപക പരിശോധനയാണ് നടത്തിയത്. സംഭവത്തിന്‍റെ 923 വീഡിയോ ക്ലിപ്പുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽനിന്നും കൂടുതൽ അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

കിഴക്കൻ പാകിസ്താനിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന മുഹമ്മദ് വാരിസ് എന്ന യുവാവിനെയാണ് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ആൾക്കൂട്ടം യുവാവിനെ അടിച്ചു കൊല്ലുകയായിരുന്നു. മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.

Tags:    
News Summary - 60 suspects arrested in Nankana Sahib lynching case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.