Kentucky shooting

അമേരിക്കയിലെ ഓൾഡ് നാഷനൽ ബാങ്കിൽ അക്രമം നടത്തിയത് 23കാരനായ ജീവനക്കാരൻ

കെന്‍റകി: യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിൽ അക്രമം നടത്തിയത് ജീവനക്കാരൻ. 23കാരനായ കോണർ സ്റ്റർജനാണ് വെടിവെപ്പ് നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഓൾഡ് നാഷണൽ ബാങ്കിന്‍റെ ഡൗൺടൗൺ ബ്രാഞ്ചിൽ മുഴുസമയ ജീവനക്കാരനായാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്.

അക്രമി സംഭവസ്ഥലത്ത് വെച്ച് വെടിയേറ്റ് മരിച്ചതായി ലൂയിസ് വില്ല മെട്രോ പൊലീസ് അറിയിച്ചു, എന്നാൽ, പൊലീസ് വെടിവെപ്പിലാണോ ആത്മഹത്യ ചെയ്തതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

തിങ്കളാഴ്ച രാവിലെയാണ് യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിൽ വെടിവെപ്പുണ്ടായത്. അക്രമത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആക്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - A 23-year-old bank employee armed with a rifle shot dead four colleagues in downtown Louisville, Kentucky

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.