സോമാലിയയില്‍ സ്ഫോടനം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

മൊഗാദിശു: തലസ്ഥാന നഗരിയില്‍ സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. എട്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരിലേറെയും കാല്‍നടക്കാരാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഒരുപാട് ഹോട്ടലുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമുള്ള തെരുവിലാണ് കാര്‍ ബോംബ് പൊട്ടിത്തെറിച്ചത്. വെടിവെപ്പോടെയാണ് ആക്രമണം തുടങ്ങിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തൊട്ടുപിന്നാലെ കാര്‍ബോംബ് സ്ഫോടനവും നടന്നു. ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമല്ളെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. ആക്രമണത്തില്‍ പ്രാദേശിക ഗവര്‍ണര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തീവ്രവാദി സംഘടനയായ അല്‍ഖാഇദയുമായി ബന്ധമുള്ള അല്‍ ശബാബ് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഈ സംഘമായിരുന്നു 2011 വരെ സോമാലിയയുടെ ഏറിയ പങ്കും കൈയാളിയിരുന്നത്. 2011ല്‍ ആഫ്രിക്കന്‍, സോമാലിയന്‍ സൈന്യമാണ് മൊഗാദിശുവില്‍നിന്ന് തീവ്രവാദികളെ തുരത്തിയോടിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.