പൗരാവകാശം സംരക്ഷിക്കപ്പെടുമെന്ന് ​പ്രതീക്ഷ; യു.എസിനും ജർമനിക്കും പിന്നാലെ കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യു.എൻ

യുനൈറ്റഡ് നാഷൻസ്: ഇന്ത്യയിലും തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് രാജ്യങ്ങളിലും ജനങ്ങളുടെ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും എല്ലാവർക്കും സ്വതന്ത്രപരവും നീതിയുക്തവുമായും വോട്ട് ചെയ്യാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക്. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്, കോൺ​ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യു.എൻ വക്താവ്.

ഇന്ത്യയിലെ സ്ഥിതി ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്റ് അധികൃതർ അറിയിച്ചിരുന്നു. കെജ്രിവാളിന്റെ അറസ്റ്റിൽ ജർമനിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ളവരുടെ ഇടപെടൽ വേണ്ടെന്നായിരുന്നു യു.എസിന്റെയും ജർമനിയുടെയും പ്രതികരണങ്ങൾക്ക് ഇന്ത്യയുടെ താക്കീത്. കെജ്രിവാളിന്റെ അറസ്റ്റിൽ ആശങ്കയറിയിച്ച യു.എസ് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തിയിരുന്നു.

Tags:    
News Summary - After US And Germany, UN speaks on Arvind Kejriwal's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.