എ.ഐ എന്നാല്‍ അമേരിക്ക-ഇന്ത്യ ഒത്തൊരുമയെന്ന് മോദി

ന്യൂയോര്‍ക്ക്: എ.ഐ എന്നാല്‍ അമേരിക്ക-ഇന്ത്യ ഒത്തൊരുമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസിലെ ലോങ് ഐലൻഡിൽ നസാവു കൊളീസിയം സ്റ്റേഡിയത്തിൽ നടന്ന ‘മോദി-യു.എസ്’ പരിപാടിയിൽ ഇന്ത്യക്കാരുമായി സംവദിക്കുകയായിരുന്നു അ​ദ്ദേഹം.

ലോകത്തെ സംബന്ധിച്ചിടത്തോളം എ.ഐ എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്. എന്നാല്‍ തനിക്കത് അമേരിക്കയുടേയും ഇന്ത്യയുടേയും ഒത്തൊരുമ യാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് അവരെ ‘രാഷ്ട്രദൂതര്‍’ എന്ന് വിളിക്കുന്നതെന്നും മോദി പറഞ്ഞു.

അവർ കാരണമാണ് ഇന്ത്യ-യുഎസ് പങ്കാളിത്തം അഭിവൃദ്ധി പ്രാപിക്കുന്നത്. രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ് പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു. ശേഷം മെഗാ ന്യൂയോർക്കിൽ സംഘടിപ്പിച്ച വട്ടമേശ പരിപാടിയിൽ മോദി പ്രമുഖ കമ്പനികളിലെ സി.ഒ.മാരുമായി കൂടിക്കാഴ്ച നടത്തി. നിരവധി ബിസിനസ് മേധാവികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - Modi said AI means America-India unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.