യുക്രെയ്ൻ വ്യോമാതിർത്തി അടച്ചു; എയർ ഇന്ത്യ വിമാനം മടങ്ങി, രക്ഷാദൗത്യം പ്രതിസന്ധിയിൽ

ന്യൂഡൽഹി: റഷ്യ യുദ്ധം തുടങ്ങിയ സാഹചര്യത്തിൽ കിഴക്കന്‍ പ്രദേശങ്ങളിലെ വ്യോമാതിർത്തി യുക്രെയ്ന്‍ അടച്ചതിനെ  തുടർന്ന് രക്ഷാദൗത്യം പൂർത്തിയാക്കാനാവാതെ എയർ ഇന്ത്യ വിമാനം മടങ്ങി. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരാനായി കാത്തിരിക്കുന്നത്. യുക്രെയ്നിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരുടെ സംഘം ഇന്ന് രാവിലെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിയിരുന്നു. നിരവധി മലയാളികളും അവിടെ കുടുങ്ങിയിട്ടുണ്ട്.

കിഴക്കൻ യുക്രെയ്‌നിൽ വലിയ തോതിലുള്ള സൈനിക ആക്രമണങ്ങൾ നടക്കുന്നതിനാൽ വ്യോമ ഗതാഗതങ്ങൾക്ക് ഉണ്ടാകാനിടയുള്ള അപകടസാധ്യത കണക്കിലെടുത്താണ് യുക്രെയ്നിൽ വ്യോമാതിർത്തി അടച്ചത്. ഇന്ന് രാവിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് യുക്രയ്നിനെതിരെ യുദ്ധം തുടങ്ങുന്നതായി റ‍ഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍ പ്രഖ്യാപിക്കുന്നത്. സൈന്യത്തെ തടയാന്‍ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയ്യാറാണെന്നും പുടിന്‍ പ്രഖ്യാപിച്ചു.

യുക്രെയിനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൺട്രോൾ റൂം തുടങ്ങിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ

ഫോൺ: 1800118797 (ടോൾ ഫ്രീ) +91-11-23012113, +91-11-23014104, +91-11-23017905

📠ഫാക്സ്: +91-11-23088124

📧ഇമെയിൽ: situationroom@mea

Tags:    
News Summary - Air India Flight Returns To Delhi As Ukraine Closes Airspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.