പാരീസ്: ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട് പോസ്റ്റിൽ അൾജീരിയൻ ഫുട്ബാൾ താരം കുറ്റക്കാരനെന്ന് ഫ്രഞ്ച് കോടതി. യൂസഫ് അടൽ കുറ്റക്കാരനാണെന്നാണ് നൈസ് കോടതി വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകാൻ യൂസഫ് അടലിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്.
ഫ്രാൻസിലെ ലീഗ് വൺ ടീമിൽ കളിക്കുന്ന യൂസഫിന് 45,000 യുറോ പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഒക്ടോബർ ഏഴിലെ ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ യൂസഫ് അടലിട്ട ഒരു പോസ്റ്റാണ് ശിക്ഷക്കാധാരം. അടലിന്റെ പോസ്റ്റ് ജൂതവിരുദ്ധമാണെന്നാണ് ആരോപണം.നേരത്തെ 27കാരനായ ഡിഫൻഡർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ ‘ഭീകരതയെ ന്യായീകരിച്ചു’ എന്ന പരാതിയെ തുടർന്ന് നവംബറിൽ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജൂതൻമാർക്കെതിരായ ഫലസ്തീൻ പ്രഭാഷകന്റെ വിഡിയോയാണ് യൂസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതിനെതിരെ വിമർശനം ഉയർന്നതോടെ താരത്തെ ഏഴ് മത്സരങ്ങളിൽനിന്ന് ക്ലബ് അധികൃതർ വിലക്കിയിരുന്നു. ‘താരം പങ്കിട്ട പോസ്റ്റിന്റെ സ്വഭാവവും അതിന്റെ ഗൗരവവും കണക്കിലെടുത്ത് അധികാരികൾ കൈക്കൊള്ളാവുന്ന ഏതെങ്കിലും നടപടിക്ക് മുമ്പ് ഉടൻ അച്ചടക്ക നടപടിയെടുക്കാൻ ക്ലബ് തീരുമാനിച്ചു’ എന്നാണ് സസ്പെൻഷന് മുമ്പ് ക്ലബ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചിരുന്നത്.
സമൂഹ മാധ്യമത്തിലിട്ട പോസ്റ്റ് ഉടൻ നീക്കുകയും താൻ വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്ത താരം പോസ്റ്റിന്റെ പേരിൽ മാപ്പപേക്ഷിച്ചിരുന്നെങ്കിലും നീസ് മേയറുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും മറ്റും അഭ്യർഥനയെ തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ വിഷയത്തിൽ അന്വേഷണം ആരംഭിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.