സിറിയന്‍ അഭയാര്‍ഥി പ്രശ്നം: റിപ്പബ്ളിക്കന്‍ പാര്‍ട്ടി രാഷ്ട്രീയക്കളി നിര്‍ത്തണമെന്ന് ഒബാമ

മനില: യു.എസിലേക്കുള്ള സിറിയന്‍ കുടിയേറ്റത്തെ എതിര്‍ക്കുന്നത് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ. സിറിയയില്‍നിന്നുള്ള അനാഥകള്‍ക്കും വിധവകള്‍ക്കും അമേരിക്കന്‍ അതിര്‍ത്തികള്‍ തുറന്നിടുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് റിപ്പബ്ളിക്കന്‍ നേതാക്കള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിറിയന്‍ അഭയാര്‍ഥികളെ തടയുന്നതിനായി അമേരിക്കന്‍ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചിടുന്നത് സംബന്ധിച്ച് റിപ്പബ്ളിക്കന്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത നേതാക്കന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ളിക്കന്‍ നേതാക്കള്‍ ഈ രാഷ്ട്രീയക്കളി  നിര്‍ത്താന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ ക്രിസ്ത്യാനികള്‍ക്കുമാത്രം അതിര്‍ത്തി തുറന്നുകൊടുക്കുന്നത് രാജ്യത്തിന്‍െറ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഒബാമ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.